/indian-express-malayalam/media/media_files/uploads/2022/09/horoscope-6.jpg)
Daily Horoscope
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സാമൂഹിക ഇടപെടലുകൾ ആശങ്കകളും കഷ്ടപ്പാടുകളും മറക്കാൻ നിങ്ങളെ സഹായിക്കും. എന്നാൽ നിങ്ങൾ ഒന്നിൽ നിന്നും ഓടിപ്പോകുന്നില്ലെന്ന് നിങ്ങളുടെ മനസിൽ ഉറപ്പുണ്ടായിരിക്കണം. നിങ്ങൾ ഒരു ഇടവേള എടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അടുത്ത കുറച്ച് ദിവസങ്ങൾ പ്രശ്‌നങ്ങൾ വര്‍ധിക്കും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
കലാപരമായ നിങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കേണ്ട ദിവസമാണ്. ജോലി സമ്മർദങ്ങൾ ഉടൻ കടന്നുപോകും, സഹായങ്ങൾ ചെയ്യാനും അത്യാവശ്യമല്ലാത്ത ജോലികൾ പൂർത്തിയാക്കാനും അവസരമുണ്ടാകും. കൂടാതെ, ഒരു കുടുംബാംഗം ക്ഷമാപണം നടത്താൻ പോകുന്നു.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
വ്യക്തിപരമായ നിരവധി തർക്കങ്ങൾക്ക് സൗഹാര്‍ദപരമായി പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങൾ എവിടെ നിൽക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് മുമ്പ് ജോലിയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. രാശിയിലെ ചന്ദ്രന്റെ സാന്നിധ്യം നിങ്ങളെ മുന്നോട്ട് നയിക്കും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
വൈകാരിക സ്ഥിരതയെ സാമ്പത്തിക ഭദ്രതയുമായി തുലനം ചെയ്യുന്നതിൽ തെറ്റ് വരുത്തരുത്. രണ്ടും തികച്ചും വ്യത്യസ്‌തമാണ്, ഓരോന്നിലും ഒരു പ്രവർത്തന പദ്ധതി തയ്യാറാക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടാണെങ്കിലും, നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത് അതാണ്. ഒരുപക്ഷേ കൂടുതൽ പരിചയസമ്പന്നരായ സുഹൃത്തുക്കൾക്ക് സഹായിക്കാനാകും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ജീവകാരുണ്യ സംരംഭത്തിൽ ഏർപ്പെട്ടേക്കാമെന്ന് തോന്നുന്നു, ഇന്ന് വരാനിരിക്കുന്നതിന്റെ സൂചനകൾ ഉണ്ടായേക്കാം. എന്നാൽ ഇപ്പോൾ, എല്ലാ ദിവസവും ഭാവിയിലേക്ക് സൂചനകൾ നൽകുന്നു.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
പതിവ് ജോലികൾ കൈകാര്യം ചെയ്യാൻ നിങ്ങൾ ആവശ്യമുള്ളത്ര സമയം ചെലവഴിക്കണം. ഇന്ന് നിങ്ങൾ എത്രത്തോളം നേട്ടങ്ങൾ കൈവരിക്കുന്നുവോ അത്രയും സമയം ആ നിമിഷം വരുമ്പോൾ വ്യക്തിപരമായ സംഭവവികാസങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ മനസിൽ വലിയൊരു പദ്ധതിയുണ്ട്. പക്ഷെ അതല്ല കാര്യം. നിങ്ങൾക്ക് പുറത്തിറങ്ങാനും ആസ്വദിക്കാനും ധാരാളം അവസരങ്ങളുണ്ട്. ഇടയ്‌ക്കിടെ മാറി നിന്നാലും പ്രശ്നങ്ങള്‍ ഒന്നുമില്ല. നിങ്ങൾ കൂടെ നിൽക്കുകയും പോരാടുകയും ചെയ്യുമെന്ന് മറ്റുള്ളവർ പ്രതീക്ഷിച്ചേക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വീട്ടിലെ കാര്യങ്ങൾക്ക് തീർച്ചയായും ഇന്ന് കുറച്ച് ശ്രദ്ധ ആവശ്യമാണ്. വികാരാധീനനാകുന്നതിൽ നിന്നോ നിങ്ങളുടെ മനസനുസരിച്ച് മുന്നോട്ട് പോകുന്നതിലോ ഒന്നും നേടാനില്ല. നിങ്ങളോടൊപ്പം താമസിക്കുന്ന ആളുകൾക്ക് അവരുടെ ആവശ്യങ്ങള്‍ നടപ്പാക്കി നല്‍കുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്, നിങ്ങളുടെ വിമർശകർ സമ്മതിക്കില്ലെങ്കിലും അതിൽ സംശയമില്ല. നിങ്ങൾക്ക് തീർച്ചയായും മുന്നോട്ട് പോകാന്‍ ധാരാളം കാര്യങ്ങൾ ഉണ്ട്, എന്നാൽ വളരെയധികം ബുദ്ധിമുട്ടരുത്. എല്ലാത്തിലും ആദ്യ നീക്കം നിങ്ങള്‍ തന്നെ നടത്തുക.
മകരംരാശി (ഡിസംബർ 23 – ജനുവരി 20)
കാലാതീതമായ ധാർമ്മികവും മതപരവുമായ സത്യങ്ങൾക്ക് അനുസൃതമായി ചിലപ്പോൾ ജീവിതം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഓർമ്മിക്കേണ്ട നല്ല സമയമാണിത്. ധാർമ്മികമായ ഉയർന്ന നില സ്വീകരിക്കുക, എന്നാൽ മറ്റുള്ളവർ നിങ്ങളുടെ വിശ്വാസങ്ങൾ പങ്കിടണമെന്ന് ശഠിക്കരുത്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
പുതിയ നിക്ഷേപ സാധ്യതകൾ നിലനില്‍ക്കുന്നു. നിങ്ങൾക്ക് ഒഴിവാക്കാനാവാത്ത പ്രതിബദ്ധതകളില്ലെങ്കിൽ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കുക. എല്ലാം ശരിയായ ബാലൻസ് കണ്ടെത്തേണ്ട സമയമാണിത്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ജീവിതം ലളിതമായിരിക്കാം, പക്ഷേ അത് ഒരിക്കലും നേരായതല്ല. ജീവിതം ആസ്വദിക്കാന്‍ നിങ്ങൾക്ക് തോന്നിയേക്കാം, എന്നാൽ സുഹൃത്തുക്കൾക്ക് വ്യത്യസ്ത ആശയങ്ങൾ ഉണ്ടായിരിക്കാം. നിങ്ങൾ അർഹിക്കുന്ന ശ്രദ്ധ നൽകുന്നതിനും മറ്റുള്ളവർക്ക് അവർ ആഗ്രഹിക്കുന്ന വാത്സല്യം നൽകുന്നതിനും ഇടയിൽ നിങ്ങളുടെ സമയം വിഭജിക്കാൻ ശ്രമിക്കണം. നിങ്ങൾക്കത് ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.