scorecardresearch

Daily Horoscope June 01, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
അപ്‌ഡേറ്റ് ചെയ്‌തു
New Update
horoscope | Rashiphalam | Jyothisham

Horoscope

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ചാർട്ടിലൂടെയുള്ള ഗ്രഹങ്ങളുടെ ഗംഭീരമായ ചലനം നിങ്ങളുടെ ജീവിത നിലവാരം ഉയർത്താനുള്ള വഴികളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. നിങ്ങളിൽ ചിലർക്കുള്ള ഉത്തരം ദീർഘദൂര യാത്രയിലാണ് ലഭിക്കുക. നിങ്ങളുടെ ഭാവനയേയും സ്വപ്നങ്ങളേയും വികസിപ്പിക്കുക.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങള്‍ ഇന്ന് കൂടുതൽ ക്രിയാത്മകമായി മാറിയേക്കും. സാമ്പത്തികവും വ്യക്തിപരവുമായ തലങ്ങളിൽ, നിങ്ങൾ ഇപ്പോൾ നടത്തുന്ന തിരഞ്ഞെടുപ്പുകൾ ശാശ്വത മൂല്യമുള്ളതായിരിക്കുമെന്ന് വ്യക്തമാണ്. നിങ്ങൾ ഇത് മനസിലാക്കാന്‍ കുറച്ചധികം സമയം എടുത്തേക്കാം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ടീം വർക്കും പങ്കാളിത്തവും പ്രധാനമാണ്, നിങ്ങൾ എന്തെങ്കിലും ലംഘിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽപ്പോലും, അത് പങ്കാളികളുടെ അറിവോടെ ആയിരിക്കണം. വസ്തുതകൾ മറക്കരുത്.

Advertisment

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ഉര്‍ജ്ജത്തില്‍ കാര്യമായ മാറ്റം സംഭവിക്കും. ഒന്നുകിൽ നിങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷം ജോലിയിൽ തിരിച്ചെത്തുക, അല്ലെങ്കിൽ കൂടുതല്‍ ഉത്സാഹത്തോടെ ജോലി ചെയ്യുക. നിങ്ങളുടെ മികച്ച ഗുണങ്ങൾ സജീവമായി ഇടപഴകുന്ന മേഖലകളിൽ ഉപയോഗിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചില നിയന്ത്രണങ്ങളിൽ നിന്ന് നിങ്ങളെ എങ്ങനെ സ്വതന്ത്രമാക്കാമെന്ന് കൃത്യമായി ചിന്തിക്കുക. എല്ലാറ്റിനുമുപരിയായി, നിങ്ങളുടെ ഗുണങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ജീവിതത്തിന്റെ  മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പണത്തിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടാകണം, എന്നാൽ നിങ്ങളുടെ ദീർഘകാല ചക്രം അഭിവൃദ്ധി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. മനോഭാവത്തിലെ മാറ്റമായിരിക്കണം ആദ്യ സൂചന. നിങ്ങൾ കൂടുതൽ സമ്പന്നനാണെന്ന തോന്നൽ സാഹചര്യങ്ങളിലെ യഥാർത്ഥ മാറ്റത്തിന് മുമ്പായിരിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഇന്നത്തെ നക്ഷത്രങ്ങൾ പൊതുവെ സജീവമാണ്, നിങ്ങളുടെ മുൻപിൽ നിരവധി തിരഞ്ഞെടുപ്പുകൾ ഉണ്ടായിരിക്കും. ഒരു ത്യാഗം ചെയ്യേണ്ടി വന്നേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾക്ക് ഇന്ന് സാധാരണയേക്കാള്‍ മാനസികാവസ്ഥയില്‍ മാറ്റം ഉണ്ടായേക്കാം. ഇത് മുൻ‌കൂട്ടി അറിയുന്നത് നല്ലതാണ്, കാരണം മികച്ച സമയങ്ങൾ വരാനിരിക്കുന്നുവെന്ന അറിവ് നിങ്ങളെ ഏത് താഴ്ന്ന അവസ്ഥയിലും നിലനിർത്തും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ രാശിയിലെ വൈകാരിക സ്ഥാനങ്ങളില്‍ ചൊവ്വയും പ്ലൂട്ടോയും വിന്യസിച്ചിരിക്കുന്നു. അടുത്ത വർഷത്തേക്കെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്ത് നിങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്. പക്ഷേ, അതിനിടയിൽ, വരാനിരിക്കുന്ന വൈകാരിക പ്രശ്നങ്ങള്‍ ഒഴിവാക്കാൻ നിങ്ങൾ വേഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

വിവേചനാധികാരമാണ് ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗം. നിങ്ങളെ പ്രസാദിപ്പിക്കുന്നതും എന്നാൽ പങ്കാളികൾക്ക് താൽപ്പര്യമില്ലാത്തതുമായതിനാൽ ചിലപ്പോൾ അവഗണിക്കപ്പെടുന്ന കാര്യങ്ങൾക്കായി നിങ്ങൾക്ക് കുറച്ച് സമയം നീക്കിവെച്ചേക്കാം. നിങ്ങൾക്ക് വേണമെങ്കിൽ, അടുത്ത ആഴ്ച വരെ ചെലവ് കുറയ്ക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

തൊഴിൽപരമായ കാര്യങ്ങൾ തികച്ചും വ്യക്തിപരമായ കാര്യങ്ങളേക്കാൾ പ്രധാനമാണെന്ന് തോന്നുന്നു. ഇതിനർത്ഥം നിങ്ങൾ ഒരു വർക്ക്ഹോളിക് ആയി മാറുകയാണെന്നല്ല. കാരണം കമ്മ്യൂണിറ്റി, സാമൂഹിക ഉത്തരവാദിത്തങ്ങൾ എന്നിവയും നിങ്ങളുടെ കൂടുതൽ സമയമെടുക്കണം. 

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

അടുത്ത മാസങ്ങളിൽ പ്രണയത്തെയും ജോലിയെയും ബാധിക്കുന്ന അവസ്ഥകൾ നിങ്ങൾക്ക് കൂടുതലായിരിക്കാം. നിങ്ങൾ ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ഏകദേശം മൂന്ന് മാസത്തിനുള്ളിൽ ഫലം നൽകും. നിങ്ങൾ ആരെങ്കിലുമായി സമ്പർക്കം പുലർത്തണോ എന്ന് ചിന്തിക്കുകയാണെങ്കിൽ, ആദ്യം ശരിയായ വാക്കുകൾ കണ്ടെത്താൻ ശ്രമിക്കുക.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: