scorecardresearch

Daily Horoscope July 21, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
അപ്‌ഡേറ്റ് ചെയ്‌തു
New Update
horoscope | Rashiphalam | Jyothisham

Horoscope

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ ഇപ്പോഴും ഒരു വൈകാരിക മാനസികാവസ്ഥയിലാണ്. ഒരുപക്ഷേ വളരെയധികം. നിങ്ങളുടെ സ്വപ്നങ്ങള്‍ കൈവിട്ട് പോകുന്നതായി തോന്നിയാല്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുക. തീർച്ചയായും നിങ്ങളുടെ ജീവിതം വിശാലമാക്കാനുള്ള സമയമാണിത്.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

അവസരം ലഭിച്ചാല്‍ നാശം വിതയ്ക്കാൻ തയ്യാറായി നിൽക്കുന്നവരുണ്ട്. അപകടസാധ്യതകൾ ഇപ്പോൾ നിസാരമാണെന്ന് തോന്നിയേക്കാം, പക്ഷേ അവ വളരും, അതിനാൽ ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാണ്. കാത്തിരിക്കുകയാണെങ്കില്‍ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നഷ്ടമാകും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

മത്സരിക്കാനുള്ള ആഗ്രഹത്തിൽ നിന്ന് സഹകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഒരു മാറ്റമുണ്ട്. നിങ്ങളുടെ മാറുന്ന അഭിപ്രായങ്ങളിൽ മറ്റുള്ളവർ ആശയക്കുഴപ്പത്തിലായേക്കാം, എന്നാൽ, അവർ പലപ്പോഴും അങ്ങനെയാണ്. ഏതൊരു യാത്രയ്ക്ക് മുന്‍പും ഒരു പുനപരിശോധന ആവശ്യമാണ്, പ്രത്യേകിച്ചും അവ ദൂരെയോ വിദേശത്തോ ആണെങ്കിൽ.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ ശരിക്കും ധൈര്യശാലിയാണ്. നിങ്ങള്‍ക്ക് ഒന്നും ഒളിച്ച് വയ്ക്കാനും സാധിക്കില്ല. നിങ്ങളുടെ മേൽ എന്തെങ്കിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തികളോട്. അവർ തങ്ങളുടെ തെറ്റിനെക്കുറിച്ച് ഉടൻ പശ്ചാത്തപിക്കും.

Advertisment

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ആത്മാര്‍ത്ഥയില്ലാതെ കാര്യങ്ങള്‍ ചെയ്യുന്നത് തികച്ചും സമയം പാഴാക്കലാണെന്ന് നിങ്ങള്‍ക്ക് മനസിലായേക്കാം. സമീപകാല സംഭവങ്ങള്‍ അത് നിങ്ങളെ ഓര്‍പ്പെടുത്തുകയും ചെയ്യും. പൂര്‍ണമായും തുറന്ന മനസോടെ ജീവിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഒരു പ്രത്യേക വ്യക്തിയോടുള്ള താൽപ്പര്യം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മറുവശത്ത്, നിങ്ങളുടെ ആഗ്രഹങ്ങൾ കൂടുതൽ ആഴമേറിയതും തീവ്രവുമായേക്കാം, അതായത് നിങ്ങൾ ആരുമായാണ് ഇടപഴകുന്നത് എന്നതിനെക്കുറിച്ച് ആശങ്കകള്‍ ഉണ്ടായേക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഈ ആഴ്ച നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം വ്യക്തിഗത ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക എന്നതാണ്. നിങ്ങൾ വളരെക്കാലമായി ചിന്തിച്ചിരുന്ന കാര്യങ്ങള്‍ തുറന്ന് സംസാരിക്കുക. നിങ്ങളുടെ വാക്കുകള്‍ ആര്‍ക്കെങ്കിലുമൊക്കെ സന്തോഷം നല്‍കിയേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ എന്താണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്കറിയാം. നിങ്ങൾക്ക് ആരെയാണ് ആശ്രയിക്കാൻ കഴിയുക, ആശ്രയിക്കാൻ കഴിയില്ല തുടങ്ങിയ വൈകാരിക പ്രശ്‌നങ്ങളെല്ലാം ഉടനുണ്ടാകും. നിങ്ങളുടെ ആശയം വ്യക്തമാക്കുന്നതിന് അസാധാരണമായ വഴികൾ കണ്ടെത്തുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇന്നത്തെ ദിവസം കഴിയുന്തോറും നിങ്ങളുടെ പ്രതികരണങ്ങള്‍ കൂടുതൽ യുവത്വവും സ്വതസിദ്ധവുമാകും. മറ്റുള്ളവർക്ക് സംശയത്തിന്റെ ആനുകൂല്യം നൽകുന്നത് പ്രധാനമാണ്, കാരണം അവർ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളിൽ ഏർപ്പെടാൻ കൂടുതൽ ചായ്‌വുള്ളവരായിരിക്കും.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

പൊതുവായ മാനസികാവസ്ഥ ഇപ്പോഴും യുക്തിസഹമാണ്, അത് നിങ്ങളുടെ അടിസ്ഥാനപരമായ പല  ഗുണങ്ങൾക്കും അനുയോജ്യമാണ്. നിങ്ങൾ മുൻകൈയെടുക്കുകയും മറ്റുള്ളവരെ ഒരു മാറ്റത്തിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ അത് വളരെ ഉപയോഗപ്രദമായിരിക്കും. നല്ല ആശയവിനിമയത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഒന്നും എന്നെന്നേക്കുമായി നിലനിൽക്കില്ല, ഏറ്റവും കുറഞ്ഞത് നിങ്ങളുടെ മാനസികാവസ്ഥ. ഒരുപക്ഷേ അനിശ്ചിതത്വത്തിന് ശേഷം നിങ്ങൾ കൂടുതൽ ആത്മവിശ്വാസമുള്ളവരായിത്തീരും. മാറിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യത്തെക്കുറിച്ച് ബോധവാന്മാരാകുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മാറ്റം ഓരോ മണിക്കൂറിലും സംഭവിക്കുന്നു, അതിനാൽ അതിനൊപ്പം തുടരാൻ ശ്രമിക്കുക. ഇന്ന് രാവിലെ പ്രധാനപ്പെട്ട വ്യക്തിപരമായ ജോലികൾ തീർക്കാൻ ശ്രമിക്കുക. ഉച്ചയ്ക്ക് ശേഷം നിങ്ങൾ മറ്റുള്ളവരെ കൂടുതൽ പരിഗണിക്കേണ്ടി വരും.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: