scorecardresearch

Horoscope Today July 09, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today July 08, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

Horoscope Today July 08, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
ദിവസ ഫലം മലയാളം, രാശിഫലം, August 22, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

ഈ ദിവസത്തിന്റേതായി തെറ്റുപറ്റാത്ത തരത്തിലുള്ള സ്വപ്നസമാനമായ ഗുണമുണ്ട്. അതുകൊണ്ടാണ് ഒരു വർഷത്തേക്ക് നിങ്ങളുടെ ഭാവനയ്ക്കും സ്വപ്നജീവിതത്തിനും മുൻ‌തൂക്കം നൽകിക്കൊണ്ട് ജീവിതം മുന്നോട്ട് പോവുന്നതിനും പ്രായോഗിക കാര്യങ്ങൾ പിന്നത്തേക്ക് വയ്ക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്യുന്നതിനും ഈ സമയത്തെ സംഭവങ്ങൾ തുടക്കം കുറിക്കുന്നത്. യഥാർത്തത്തിൽ കടുത്ത കാൽപനികരായ എല്ലാവർക്കും ഇത് മികച്ച കാര്യമാണ്.

Advertisment

Horoscope of the Week (July 05- July 11, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

വ്യക്തിപരമായ സർഗ്ഗാത്മകത ഈ സമയത്ത് നിങ്ങൾക്ക് ഗുണകരമാവും. നിങ്ങളുടെ വളരെയധികം സവിശേഷമായ കഴിവുകൾ നിങ്ങൾ പ്രകടിപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ ചെയ്യേണ്ട ഒരു പ്രധാന കാര്യം ഒരു തീരിഞ്ഞു നോട്ടം നടത്തിക്കൊണ്ട് മുൻ‌കാലങ്ങളിൽ നിങ്ങൾ ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്നും അവ ചെയ്ത രീതി എങ്ങനെയൊക്കെ ആയിരുന്നെന്നും പരിശോധിക്കുക എന്നതാണ്. നിലവിൽ നിങ്ങൾ എന്തുചെയ്യണം എന്നതിനെക്കുറിച്ചുള്ള സൂചനകൾ അതിൽ നിങ്ങൾ കണ്ടെത്തും.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

സുഹൃത്തുക്കളുടെ മനസ്സിൽ എന്താണെന്നതിനെകക്കുറിച്ചുള്ള ചിന്തകൾക്ക് പ്രാധാന്യം നൽകുന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമായിരിക്കാം, പക്ഷേ നിങ്ങൾ ഒരിടത്ത് തപസ്സിരിക്കുന്ന സന്യാസിയാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ മറ്റുള്ളവരുടെ വികാരങ്ങൾ പ്രധാനമാണെന്ന് എന്ന് നിങ്ങൾ അംഗീകരിക്കേണ്ടിവരും. പ്രണയത്തിൽ, പ്രണയം എന്തായിരിക്കണമെന്നോ എന്തല്ലാതെയിരിക്കണമെന്നോ ഉള്ള യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ നിങ്ങൾ ഉപേക്ഷിക്കണം.

Advertisment

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

കുടുംബവുമായി ബന്ധപ്പെട്ട് ചെയ്യാനുള്ള കാര്യങ്ങൾ നിറവേറ്റണം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല, കാരണം എന്തെങ്കിലും പ്രശ്നമുണ്ടായിരിക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ പാത തുറന്നു ലഭിച്ചിട്ടില്ലായിരിക്കാം. കഴിഞ്ഞ കാലം കഴിഞ്ഞു, ഭാവിയെ പ്രതീക്ഷയോടും ധൈര്യത്തോടും കൂടെ കൈകാര്യം ചെയ്യുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുയോജ്യമല്ലാത്ത ഒരു ദൗത്യവും ചെയ്യാൻ നിങ്ങൾ തയ്യാറാകില്ല. അതിനാൽ നിങ്ങൾ ജോലിയോട് വിമുഖത കാണിക്കുന്ന ഒരാളായിരിക്കാം, അധികൃതർ നിങ്ങൾക്ക് രസകരമായ ചുമതലകൾ തന്നില്ലെങ്കിൽ. ഇത് ഭാഗികമായി നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഒപ്പം അവരുമായും!

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ വൈകാരിക മുൻഗണനകളുടെ പട്ടികയിൽ വീടും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ശരിക്കും ഒന്നാം സ്ഥാനം ലഭിക്കണം. ബന്ധങ്ങളെ അസ്വസ്ഥമാക്കുന്നതെന്താണെന്ന് മനസിലാക്കാൻ കുറച്ച് സമയം എടുക്കുക, ഒപ്പം അവർക്ക് എന്ത് ധാർമ്മിക പിന്തുണയാണോ ആവശ്യമുള്ളത്, അത് വാഗ്ദാനം ചെയ്യുക. നിങ്ങളുടെ സംശയങ്ങൾ സ്വന്തം മനസ്സിൽതന്നെ സൂക്ഷിക്കാൻ നിങ്ങൾ പരമാവധി ശ്രമിച്ചേക്കുക.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

എല്ലാ സൗഭാഗ്യങ്ങളും എവിടെപ്പോയി എന്ന് നിങ്ങൾ ആശ്ചര്യപ്പെടുകയാണെങ്കിൽ, കുറച്ച് സമയം കൂടി കാത്തിരിക്കുക. ചിലപ്പോൾ പങ്കാളികൾക്കാവും നല്ല ഭാഗം ലഭിക്കുക. നിങ്ങൾ ഭാവിക്കായി പദ്ധതികൾ തയ്യാറാക്കുമ്പോൾ മനസ്സിലാക്കുക ഇന്നത്തെ കാലത്തിൽ നിന്ന് മികച്ച കാര്യങ്ങൾ വരുന്നുണ്ടെന്നും അവ നിങ്ങൾക്ക് നിങ്ങളെക്കുറിച്ചുള്ള അറിവിനെ വർദ്ധിപ്പിക്കുമെന്നും.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

നിങ്ങളെ പലപ്പോഴും വിലകുറഞ്ഞയാളായാണ് കരുതുന്നതെന്നും നിങ്ങളെ നിസ്സാരമായി കണക്കാക്കുന്നുവെന്നും നിങ്ങൾക്ക് തോന്നാറുണ്ടാവാം, ചിലപ്പോൾ അതിന് കാരണവുമുണ്ടാവാം. എന്നിരുന്നാലും, നിങ്ങളെ ഗൗരവമായി കാണേണ്ടതാണെന്നും നിങ്ങളുടെ വികാരങ്ങൾ അവരുടേത് പോലെ പ്രധാനമാണെന്നും ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പങ്കാളികളെ മനസ്സിലാക്കാൻ അവസരം ലഭിക്കും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങൾ ഇപ്പോഴും ഡ്രൈവിംഗ് സീറ്റിലാണ്, അതിനാൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ നിന്ന് നിങ്ങൾവ്യക്തിപരമായി നേട്ടമുണ്ടാക്കണം. എന്നിരുന്നാലും, ജീവിതം നിങ്ങളുടെ വഴിക്ക് നീങ്ങുമ്പോൾ മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്കും നിങ്ങളുടേതായ കാര്യങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകാൻ ദൃഢനിശ്ചയത്തോടെയുള്ള ശ്രമം നടത്തണം. സ്ഥിതി വിപരീത ദിശയിലേക്ക് മാറിയാൽ അവർ നിങ്ങളെയിം പരിഗണിക്കും.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

ദുരൂഹതപോലെയുള്ള ഒരു കാര്യം ഉടൻ‌ തന്നെ പരിഹരിക്കപ്പെടാം, പക്ഷേ അതിനുള്ള ഉത്തരം പുറത്തുനിന്നാവാതെ ഉള്ളിൽ തന്നെയാവാനാണ് സാധ്യത. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ സ്വന്തം മുൻധാരണകൾ കാരണം, നിങ്ങൾ മറ്റൊരാളുടെ ഉദ്ദേശ്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാവാം. മോശം സാഹചര്യങ്ങളേക്കാൾ, നിങ്ങളുടെ വ്യത്യസ്തമായ ഭാവനായാവാം അതിന് കാരണം.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

ജോലിസ്ഥലത്ത് പോലും നിങ്ങൾ മറ്റുള്ളവരുമായി എങ്ങനെ ഇടപഴകുന്നു എന്നത് വളരെ പ്രധാനമാണ്. വൈകാരികമായ അടിയൊഴുക്കുകൾക്കും വിശ്വാസങ്ങൾക്കും വസ്തുതകളേക്കാൾ വളരെയധികം പ്രാധാന്യം ലഭിക്കും. ബിസിനസ്സിൽ പോലും, ഇപ്പോൾ എന്തെന്നതിന് പകരം മുൻപ് എന്തായിരുന്നു എന്നത് പങ്കാളികളെ കൂടുതൽ സ്വാധീനിച്ചേക്കാം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങൾ അഭിലാഷശാലിയാണെന്ന് സങ്കൽപ്പിക്കുന്നതിൽ പ്രയോജനമില്ല. തെറ്റായ വിനയത്തിന് നിങ്ങൾ വഴിയൊരുക്കുകയാണെങ്കിൽ, ഒരു പ്രധാന അവസരം നിങ്ങൾ നഷ്‌ടപ്പെടുത്തും. സ്വയം മുന്നോട്ട് പോകുക വൈകാരിക പൂർത്തീകരണത്തിലേക്കായി വഴി തുറന്നേക്കാം, നിങ്ങളുടെ സമശീർഷരുടെ കരഘോഷത്തോടും പ്രശംസയോടുമൊപ്പം.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

ഒരു സ്വപ്നജീവിയാവുന്നത് ചിലപ്പോഴൊക്കെ ഒരു നേട്ടമാണ്, പക്ഷേ എപ്പോഴുമല്ല. നിങ്ങളുടെ ഉള്ളിന്റെയുള്ളിലെ ആഗ്രഹങ്ങൾ വളരെ ദൂരെയാണ് - അങ്ങനെയാണോ? നിങ്ങൾ ശ്രദ്ധ ചെലുത്തേണ്ട ഒരു കാര്യം ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ചയാണെന്ന് സങ്കൽപ്പിക്കാനുള്ള നിങ്ങളുടെ നിരന്തരമായ പ്രവണതയാണ്. ഇപ്പോൾ ഇവിടെ നിൽക്കാൻ ശ്രമിക്കുക, ഒരുതവണയെങ്കിലും!

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Astrology Horoscope Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: