New Update
/indian-express-malayalam/media/media_files/uploads/2019/08/horoscope-2-1.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം
നാം ഇപ്പോഴും ശക്തമായ ചന്ദ്ര ഘട്ടത്തിലാണ്. എനിക്കറിയാവുന്ന ചില ആളുകൾ ഇത് മാസത്തിലെ അവരുടെ പ്രിയപ്പെട്ട നിമിഷമായി കണക്കാക്കുന്നു, ഇത് അവരുടെ ഉദ്യോഗങ്ങളിലും ബന്ധങ്ങളിലും ഒരു പുതിയ തുടക്കം കുറിക്കാൻ അനുയോജ്യമായ നിമിഷമാണ്. യഥാർത്ഥത്തിൽ, ഒരു പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല നിമിഷം ഒരുപക്ഷേ നാളെ എത്തിച്ചേരും, ഇല്ലെങ്കിൽ തീർച്ചയായും വ്യാഴാഴ്ചയോടെ.
Advertisment
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങളുടെ ജാതകത്തിന്റെ പ്രധാന മാതൃക അഥവാ സംവിധാനം കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകളായി തുടരുന്നു. ഇതിനർത്ഥം, നിങ്ങളുടെ വ്യക്തിഗത പ്രചോദനം എന്നത് ലോകത്ത് നിങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുകയെന്ന മേടം രാശിയുടെ ലക്ഷ്യമാണ്. ഒരു മുന്നറിയിപ്പ്, എന്നിരുന്നാലും ഒരിക്കലും എതിർകക്ഷിയെ കുറച്ചുകാണരുത്.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
വൈകാരിക നിമിഷത്തിനായി ചന്ദ്ര വിന്യാസങ്ങൾ നിങ്ങളെ സജ്ജമാക്കുന്നു. ഒരു പങ്കാളി യുക്തിരഹിതമായ ആവശ്യം ഉന്നയിക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വികാരം പിടിച്ചാല്‍ നില്‍ക്കാതാവുന്ന ഒരു അവസ്ഥയിൽ എത്തുന്നത്, എന്നാൽ നിങ്ങൾ ദിവസം അന്തസ്സോടെയും കരുതലോടെയും ആരംഭിക്കുകയും അതേ രീതിയിൽ തുടരുകയും ചെയ്യുകയാണെങ്കിൽ - ജീവിതം വാഗ്ദാനം ചെയ്യുന്നതെല്ലാം നിങ്ങൾ ആസ്വദിക്കാനാകും.
Advertisment
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങളുടെ സമയം, ഊർജ്ജം എന്നിവയിൽ മറ്റുള്ളവർ എന്ത് ആവശ്യപ്പെട്ടാലും നിങ്ങൾ ആഗ്രഹിക്കുന്നതെന്താണോ അത് മാത്രം നടപ്പിലാക്കുക. നിങ്ങളുടെ സുപ്രധാന വൈകാരിക കരുതലുകൾ പുനസ്ഥാപിക്കുന്നതിനും കാലഹരണപ്പെട്ട എല്ലാ ജോലികളും ചെയ്തു തീർക്കുന്നതിനും നിങ്ങൾക്ക് ഈ ദിവസം ക്രിയാത്മകമായി ഉപയോഗിക്കാം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
കര്‍ക്കിടകം രാശിക്കാരുടെ തുടർന്നുകൊണ്ടിരിക്കുന്ന ഗൃഹസംബന്ധമായ പ്രക്ഷോഭം മുൻകൂട്ടി പ്രവചിക്കുന്നത് എളുപ്പമാണ്, പക്ഷേ നിങ്ങൾ ഏത് ഘട്ടത്തിലെത്തിയെന്ന് കൃത്യമായി പറയാൻ കഴിയില്ല: നിങ്ങളിൽ ചിലർ ഇപ്പോഴും നിങ്ങളുടെ പദ്ധതികൾ ആവിഷ്കരിക്കുന്നു, മറ്റുള്ളവർ അന്തിമഘട്ടത്തിലാണ്. നിങ്ങളിൽ വളരെയധികം സമ്മർദ്ദം ചെലുത്താൻ മറ്റുള്ളവരെ അനുവദിക്കരുത്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ഈ ആഴ്ച നിങ്ങളുടെ സോളാർ രേഖയിൽ ദൈനംദിന വ്യത്യാസം ചന്ദ്രനാണ് നൽകുന്നത്, അതായത് ജീവിതം താരതമ്യേന പ്രശ്‌നരഹിതമായിരിക്കണം. ഇന്നത്തെ ചക്രവാളത്തിലെ ഒരു മങ്ങൽ അവ്യക്തമാണ്, പക്ഷേ എളുപ്പത്തിൽ ഒഴിവാക്കാവുന്നതാണ്, ജോലിസ്ഥലത്ത് പ്രകോപിപ്പിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ ശാന്തത നിലനിർത്തുക!
Horoscope Today January 20, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
കഴിഞ്ഞ ആഴ്‌ചയിൽ നിന്ന് ഇന്ന് നിങ്ങളുടെ മാനസികാവസ്ഥയിൽ എന്തെങ്കിലും മാറ്റം വരുകയാണെങ്കിൽ, പര്യവേക്ഷണം ചെയ്യാൻ കാത്തിരിക്കുന്ന ഒരു മികച്ച സാഹസികതയാണ് ജീവിതം എന്ന തോന്നലായിരിക്കാം. ഈ ശുഭാപ്തി വിശ്വാസം ഏറ്റവും നിസ്സാരകാര്യങ്ങളിൽ പോലും എത്തിക്കാൻ ശ്രമിക്കുക, കാരണം നിങ്ങൾക്ക് എപ്പോൾ - അല്ലെങ്കിൽ എങ്ങനെ - നിങ്ങളുടെ നിലവിലെ ചോദ്യങ്ങളുടെ ഉത്തരം നിങ്ങൾ കണ്ടെത്താനാകും എന്ന് പറയാൻ സാധിക്കില്ല.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിങ്ങളുടെ പങ്കാളികളേയും സഹകാരികളേയും അപേക്ഷിച്ച് നിങ്ങൾ ഇപ്പോഴും വളരെ തിരക്കുള്ളവരായിരിക്കാം, എന്നാൽ നിങ്ങളുടെ ന്യായമായ വിഹിതത്തേക്കാൾ കൂടുതൽ നിങ്ങൾ ചെയ്യുന്നുവെന്ന ചിന്തയിൽ നീരസപ്പെടുന്നതിനുപകരം, നിങ്ങളുടെ അദ്വിതീയ ഗുണങ്ങൾ ആവശ്യത്തിലാണെന്നതിന് നിങ്ങൾ നന്ദിയുള്ളവരായിരിക്കണം. എല്ലാത്തിനുമുപരി, മറ്റുള്ളവർ നിങ്ങളെ ആവശ്യപ്പെടുന്നത് നല്ലതാണ്!
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ഈ ആഴ്‌ചയിലെ പ്രധാന ചർച്ചാവിഷം എന്നത് ധനവും അത് എങ്ങനെ വർദ്ധിപ്പിക്കാം എന്നതുമാകാം. ലാഭകരമായ ഒരു പുതിയ പങ്കാളിത്തം ഉണ്ടാക്കുന്നതിനുള്ള വിവേകപൂർണ്ണമായ അവസരം നിങ്ങൾക്ക് ലഭിക്കുമെന്നതാണ് ഉയർന്നുവരുന്ന ഒരു സാധ്യത. നിങ്ങൾ ഇന്ന് അൽപ്പം വികാരാധീനനായിരിക്കാം, പക്ഷേ നിങ്ങൾ ശക്തമായ ഒരു സ്ഥാനത്ത് ആയിരിക്കും.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ഒന്നോ രണ്ടോ സങ്കീർണതകൾ ഉണ്ടെങ്കിലും നിങ്ങളുടെ സാമൂഹിക ജീവിതം തഴച്ചുവളരുകയാണെന്ന് അറിയുന്നതിൽ സന്തോഷിക്കുക. ഇന്ന്, പുതിയ ക്ഷണങ്ങൾ സ്വീകരിക്കുന്നതിനുമുമ്പ് നിങ്ങളുടെ പതിവ് ജോലികളിലും പ്രതിബദ്ധതകളിലും നിങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്തണം.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങളുടെ ദൈനംദിന വികാരങ്ങളുടെ നിയന്ത്രകനായ ചന്ദ്രൻ ഒരു സൗഹാർദ്ദപരമായ സ്ഥാനം വഹിക്കുകയും നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളുടെ ചുമതല ഏറ്റെടുക്കാൻ നിങ്ങളെ സജ്ജമാക്കുകയും ചെയ്യുന്നു. കൃത്യമായ പ്രവചനങ്ങൾക്കായി നോക്കുന്നതിനേക്കാൾ നിങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ദിവസമാണിത്. ഒരു മുന്നറിവ് അഥവാ ഊഹം പിന്തുടരാനുള്ള ഒരു ഉപയോഗപ്രദമായ നിമിഷം കൂടിയാണിത്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
ഇന്ന് നടക്കുന്ന ചില കാര്യങ്ങൾ നിങ്ങളുടെ ഗാർഹിക ബന്ധങ്ങളിൽ മെച്ചപ്പെടുത്തലുകൾ വരുത്താനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ കർശനമാക്കിയേക്കാം. എന്നിരുന്നാലും, ചില ആളുകൾ പഴയ ഭൂതകാല കാര്യങ്ങളിലേക്കും രീതികളിലേക്കും തിരിയുന്നുണ്ടെങ്കിലും, നിങ്ങൾ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ ഭാവിയിലേക്ക് നോക്കുക എന്നത് പ്രധാനമാണ്.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങൾ സുഹൃദ്‌ബന്ധമാണ് തിരയുന്നതെങ്കിൽ, നിങ്ങളുടെ അടുത്തുള്ള പ്രദേശത്തിന് പുറത്ത് നോക്കുക. പുതിയ താൽപ്പര്യങ്ങളിലും പുതിയ സംരംഭങ്ങളിലും പങ്കെടുക്കുന്നതിലൂടെയാണ് നിങ്ങളെ അടുത്ത വർഷത്തിലേക്ക് കൊണ്ടുപോകുന്ന പങ്കാളിത്തം ഉണ്ടാക്കുന്നത്. നിങ്ങൾക്കറിയാവുന്നതുപോലെ, ഒരു പുരുഷനോ സ്ത്രീയോ ഒറ്റപ്പെട്ട ജീവിതത്തിൽ തൃപ്തരല്ല!
Meenam Rashi Phalam
Kumbham Rashi Phalam
Dhanu Rashi Phalam
Vriscikam Rashi Phalam
Thulam Rashi Phalam
Kanni Rashi Phalam
Chingam Rashi Phalam
Karkkatakam Rashi Phalam
Mithunam Rashi Phalam
Idavam Rashi Phalam
Medam Rashi Phalam
Horoscope
Makaram Rashi Phalam
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.