scorecardresearch

Horoscope Today December 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today December 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today December 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
astrology, horoscope

ചില സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ, പ്രപഞ്ചം നമുക്ക് ചിന്തിക്കാവുന്നതിലും വലിപ്പമുള്ളത് മാത്രമല്ല  പല ഡൈമെൻഷനുകളിൽ എണ്ണാനാവാത്തത്രത്തോളമുള്ള പ്രപഞ്ചങ്ങളിൽ ഒന്നുമാണ് എന്ന് പറയാം. ഇത് ശരിയാണെങ്കിൽ, ചില പുരാതന തത്ത്വജ്ഞന്മാർ പറഞ്ഞതു പോലെ ഈ പ്രപഞ്ചത്തിലോ അല്ലെങ്കിൽ മറ്റൊരു പ്രപഞ്ചത്തിലോ എന്നെപ്പോലൊരാൾ ജാതകം എഴുതുകയും, നിങ്ങളെ പോലെ മറ്റൊരാൾ അത് വായിക്കുകയും ചെയ്യുന്നുണ്ടാകും. വിചിത്രം തന്നെ.

Advertisment

മേടം രാശി(മാർച്ച് 21 - ഏപ്രിൽ 20)

ശുക്രനും വ്യാഴവും ഒരു പ്രണയബന്ധത്തിനുള്ള സാദ്ധ്യതകൾ നൽകി കൊണ്ട് നിരന്നിരിക്കുകയാണ്. ചെറുപ്പക്കാരും പ്രായമായവരുമായ മേട രാശിക്കാർ ഈ അവസരം മുതലാക്കിക്കൊണ്ട് പ്രണയത്തിലും സ്നേഹത്തിലും വാത്സല്യത്തിലും കഴിയുന്നത്ര ആനന്ദിക്കുക. കൂടാതെ നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനും ഒരവസരം ലഭിക്കും അതുപയോഗപ്പെടുത്തുക.

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)

ഇടവം രാശിക്കാരുടെ നിസ്വാർത്ഥത എന്ന സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക എന്നത് അന്യമായ കാര്യമായി തോന്നാം. എന്നാൽ അവസാനത്തെ ചാന്ദ്ര നിരകളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ആവശ്യമായ നന്മയുടെ പങ്ക് നിങ്ങൾ തീർച്ചയായും നിർബന്ധിതമായും കൈപ്പറ്റണം. ഒരു പങ്കാളി ഒറ്റയ്ക്ക് നേരിടുന്ന ചില പ്രശ്നങ്ങൾക്ക് ഒരു താങ്ങാകാനും നിങ്ങൾ തയ്യാറാകേണ്ടി വരും.

മിഥുനം രാശി (മെയ് 22 - ജൂൺ 21)

പ്രണയത്തിന്റെയും പൊരുത്തത്തിന്റെയും ഗ്രഹമായ ശുക്രൻ നൽകുന്ന അവസരങ്ങൾക്ക് വേണ്ടി ഉണർന്നിരിക്കുക. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായുണ്ടായ ദൗർഭാഗ്യകരമായൊരു പിണക്കം നിങ്ങൾക്ക് പരസ്പരം അറിയുന്നൊരു സുഹൃത്ത് വഴി പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. അത് നിങ്ങളുടെ കുടുംബബന്ധങ്ങൾക്കും ഉപകാരപ്രദമാകും.

Advertisment

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)

ഈയടുത്തയുണ്ടായ ചാന്ദ്ര വശങ്ങൾ ദുർബലമായതായി തെളിയിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇന്നത്തെ ചന്ദ്രൻ നിങ്ങളുടെ ചാർട്ടിലെ അതിന്റെ പ്രഭാവം ഒരിക്കല്കൂടെ ശക്തിപ്പെടുത്തുകയും, നിങ്ങളുടെ ആരോഗ്യം, സന്തോഷം, ഗാർഹിക സംതൃപ്തി എന്നിവ വർധിപ്പിക്കുകയും ചെയ്യുന്നു. ഈ ഉദാരമായ നിര അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് കൂടെ നീണ്ടനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

സഹോദരങ്ങളോ അല്ലെങ്കിൽ നിങ്ങൾ കുടുംബാംഗത്തെ പോലെ കണക്കാക്കുന്ന സുഹൃത്തുക്കളോ കുറച്ചു നാളുകളിലേക്ക് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കടമ നിർവഹിക്കാൻ വിധിക്കപ്പെട്ടിരിക്കുകായണ്‌, ഒരുപക്ഷേ കുറച്ചു വർഷങ്ങളും ഇത് നീണ്ട നിൽക്കാം. നിയന്ത്രിക്കുന്ന താരത്തിലുള്ളൊരു പ്രഭാവം ആരു തന്നെ ചെലുത്തിയിട്ടുണ്ടെങ്കിലും അവർ താമസിക്കാതെ തന്നെ അവരുടെ വഴിക്ക് പോകും.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

നിങ്ങളുടെ ഗ്രഹങ്ങൾ നിങ്ങൾക്ക് ഒരുപാട് നർമവും, ആത്മവിശ്വാസവും, നൽകും. ഈയടുത്തുണ്ടായ മാനക്കേടുകൾ മായ്ക്കാനായി നിങ്ങൾക്ക് ഈ ഗുണങ്ങൾ ഉപയോഗപ്പെടുത്താം. സാമ്പത്തിക സമ്മർദങ്ങളെ, നാളത്തേക്ക് മാറ്റിവയ്ക്കാതെ ഇന്ന് തന്നെ കൈകാര്യം ചെയുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

യാത്ര പദ്ധതികളും വിദേശത്തു നിന്നുള്ള ബന്ധങ്ങളും വർധിക്കുകയാണ്. നിങ്ങളൊരുപക്ഷേ ഉടനടി ഒരു യാത്രയ്ക്ക് പോകില്ലായിരിക്കാം, എന്നാൽ അടുത്ത കുറച്ച ദിവസങ്ങൾക്കുള്ളിൽ കേൾക്കാൻ പോകുന്ന വാർത്ത വിശ്വസിക്കാൻ കുറച്ച് സമയമെടുക്കും. വികാരങ്ങൾ വർധിക്കാമെങ്കിലും, കുടുംബത്തിൽ നിന്നുമുള്ള സമ്മർദം മുന്നിട്ട് നിൽക്കും

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)

കഴിഞ്ഞ കാലത്ത് നിങ്ങൾ പലപ്പോഴും 'അതെ' എന്ന് പറഞ്ഞിട്ടുണ്ട്, നിങ്ങൾ 'ഇല്ല' പറയേണ്ട സമയം എത്തിയിരിക്കുകയാണ്. നിങ്ങളെ കുറേ കാലമായി മറ്റുള്ളവർ ഒരു പരിഗണനൽകാതെ പരിചരിച്ചത് അത്ഭുതകരം തന്നെ, എന്നാലിപ്പോൾ നിങ്ങളുടെ ഗ്രഹനില മാറുന്നതിനാൽ ഇനി നിങ്ങൾ എന്തു തന്നെ വന്നാലും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുക.

ധനു രാശി (നവംബർ 23 - ഡിസംബർ 22)

ഈയടുത്തായി നടന്ന കുടുംബ പിണക്കങ്ങളിൽ ഔദ്യോഗിക കർത്തവ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടാകാം, നിങ്ങളുടേത് ആകണമെന്നില്ല, ഒരുപക്ഷേ പങ്കാളിയുടെ. ഭാവിയിൽ ഇത്തരം ചർച്ചകൾ പരസ്‌പര ബഹുമാനമുള്ളൊരു അന്തരീക്ഷത്തിൽ നടക്കുമെന്ന് പ്രതീക്ഷിക്കാം. നിങ്ങളുടെ സംസ്കാരമുള്ളതും ആനന്ദമുളവാക്കുന്നതുമായ ചാന്ദ്ര പ്രഭാവം നിങ്ങൾ അഭിനന്ദിക്കണം.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

ചില വൈകാരിക ബന്ധങ്ങൾ നിങ്ങളുറപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ മറ്റു ചില അടുത്ത ബന്ധങ്ങൾക്ക് വിട പറയേണ്ടി വരും. ഒരുപക്ഷേ സത്യസന്ധമായും അഗാധമായും അർത്ഥവത്തായ ബന്ധങ്ങളിൽ മാത്രം നിങ്ങളുടെ ഊർജ്ജം കേന്ദ്രീകരിക്കേണ്ട സമയം എത്തിയിരിക്കുകയാകാം.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

ദിവസം പുരോഗമിക്കും തോറും നിങ്ങളുടെ സാമ്പത്തിക താൽപര്യങ്ങളുടെ ഗൗരവവും വർധിക്കും. എന്നാലിത് ഗാർഹിക ചെലവുകളിൽ ഒരു നിയന്ത്രണം കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടും ആകാം. പ്രണയത്തിൽ, നിങ്ങളെ ഇപ്പോഴും നയിക്കുന്നത് ഭ്രമങ്ങളാണ്. എന്നാലത് യാഥാർത്ഥമായതാണോ? നിങ്ങൾക്ക് മാത്രമേ പറയാൻ സാധിക്കുകയുള്ളു.

മീനം രാശി(ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ മനഃസ്ഥിതി രാവിലെ മാറും. ഭാവിയെക്കുറിച്ചു സന്തോഷം നൽകുന്ന രീതിയിൽ നിങ്ങളുടെ മനസിന്റെ ഭാരം മാറും. യാത്രയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കി, ദൂരെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുക, വിദൂര ഭാവിയിൽ ശ്രദ്ധ നൽകുക. കൂടാതെ നിങ്ങൾക്ക് കഴിയുമെങ്കിൽ നിയമപരമായ പ്രശ്നങ്ങൾ ഇപ്പോൾ തന്നെ പരിഹരിക്കുക. ദയവായി ചെയ്യുക.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Karkkatakam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Vriscikam Rashi Phalam 2019 %e0%b4%b5%e0%b5%83%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95%e0%b4%82 %e0%b4%b0%e0%b4%be%e0%b4%b6%e0%b4%bf Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: