/indian-express-malayalam/media/media_files/uploads/2020/07/Horoscope-Today-astrology-today-daily-horoscope-today-rashifal-horoscope-2020-horoscope-july-check-astrological-prediction-2.jpg)
ഇന്ന് ഞാൻ തിരഞ്ഞെടുത്ത രാശി ഇരട്ടകളുടെ അടയാളമായ മിഥുനം ആണ്. മിഥുനരാശിക്കാർ അതിശയകരമായ ആളുകളാണെങ്കിലും അവർക്ക് വിചിത്രമായ ഒരു ഗുണമുണ്ട്, അത് നമ്മിൽ മറ്റുള്ളവർക്ക് നിലനിർത്താൻ ബുദ്ധിമുട്ടാണ്: ഒരേസമയം രണ്ട് ആളുകളാകാനും ഒരേ സമയം രണ്ട് കാര്യങ്ങൾ ചെയ്യാനും ഒരേസമയം രണ്ട് സ്ഥലങ്ങളിൽ ആയിരിക്കാനുമുള്ള അവരുടെ കഴിവ്. അത് തികച്ചും ഒരു വൈദഗ്ധ്യമാണ്. അതിൽ എനിക്ക് കടുത്ത അസൂയയുമുണ്ട്.
മേടം രാശി(മാർച്ച് 21 - ഏപ്രിൽ 20)
പങ്കാളികളുടെയോ അടുത്ത അനുയായികളുടെയോ പൂർണ്ണ പിന്തുണയും സൌഹാർദ്ദവും സഹകരണവും നിങ്ങൾക്ക് ഇപ്പോൾ ആവശ്യമാണ്. ജോലിസ്ഥലത്തെ നിങ്ങളുടെ അഭിലാഷങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഉപദേശം നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്ക് ബാധകമാണ്. യഥാർത്ഥത്തിൽ, വിദൂര സ്ഥലങ്ങളിൽ നിന്ന് മികച്ച പിന്തുണ വരാം.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ആറ് ഗ്രഹങ്ങൾ നിങ്ങൾക്ക് അവരുടെ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഇത് ഒരു നല്ല കാലഘട്ടമായിരിക്കണം. നിങ്ങൾ ബുദ്ധിമുട്ടിലാണെങ്കിൽ, എങ്ങനെയെങ്കിലും നിങ്ങൾ സമൂലമായി എന്തെങ്കിലും തെറ്റ് ചെയ്യുന്നുവെന്നും നിങ്ങളുടെ വ്യക്തിപരമായ നിരവധി നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നുവെന്നും ഉള്ള സന്ദേശമാണിത്.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
നിങ്ങളുടെ ജാതകത്തിൽ ദക്ഷിണ പർവ്വം എന്നറിയപ്പെടുന്ന ചില ഭാഗങ്ങളുണ്ട്. രഹസ്യ കാര്യങ്ങളിൽ നിന്നും വിവേകപൂർണ്ണമായ ബന്ധങ്ങളിൽ​ നിന്നും ഭാഗ്യം വർദ്ധിപ്പിക്കുന്നതിന് ഈ ഘടകം ഇപ്പോൾ കാരണമാകുന്നു. നിങ്ങളുടെ ഏറ്റവും അടുത്ത കുടുംബ ബന്ധങ്ങളിലെ മുന്നോട്ടുള്ള വഴിയും ഇത് കാണിക്കും.
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് വരുമ്പോൾ കുറച്ച് വൈകാരിക സമ്മർദ്ദം ഉണ്ടാകാം. നിങ്ങൾ അതിൽ പങ്കാളികളാകുകയാണോ അല്ലെങ്കിൽ അവർ ഒരു വശത്ത് നിൽക്കുകയാണോ വേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് തീരുമാനിക്കാം. തിരഞ്ഞെടുപ്പ് എന്നത്തേയും പോലെ നിങ്ങളുടേതുമാണ്.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ചില ശോഭനമായ ആശയങ്ങൾ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. ആവേശം കൊണ്ട് നിറഞ്ഞൊരു പദ്ധതി നിങ്ങൾ തീർച്ചയായും പിന്തുടർന്ന് മറ്റുള്ളവരോ അല്ലെങ്കിൽ നിങ്ങളുടെ തന്നെ അത്മവിശ്വാസമില്ലായ്മയോ അതിനെ തളർത്താൻ അനുവദിക്കാതെ മുന്നോട്ട് പോകുക. നിങ്ങൾ നിങ്ങളിൽ വിശ്വസിക്കണം.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ആരോഗ്യം ക്ഷയിക്കുന്നതിന്റെ പ്രധാനകാരണം സമ്മർദം ആണെന്ന പുരാതന ജ്യോതിശാസ്ത്ര നിയമത്തിലേക്ക് ആധുനിക ആരോഗ്യശാസ്ത്രം എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ സാധിക്കുന്ന അടിസ്ഥാനപരമായ കാര്യം ആവശ്യമായ വിശ്രമവും ശാന്തമായ മനസുമാണ്. പകൽ കിനാവുകൾ കാണുന്നത് നല്ലതാണ്.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിങ്ങളുടെ ചാർട്ടിലെ ഔദ്യോഗികവും സാമ്പത്തികവുമായ മേഖലയിലേക്കുള്ള ഗ്രഹങ്ങളുടെ ഇടയിലുള്ള നിരകൾ നിങ്ങൾ അർഹിക്കുന്ന പ്രതിഫലം നിങ്ങളിലേക്ക് എത്തിക്കും. അടുത്തിടെ ഉണ്ടായ ഇച്ഛാഭംഗങ്ങളെ ആസന്നമായ ഭാഗ്യം പരിഹരിക്കും. അങ്ങനെ ലാഭവും നഷ്ടവുമില്ലാതെ സംഭവങ്ങൾ തുല്യമായി പോകും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങളുടെ വ്യക്തിപരമായതോ അല്ലെങ്കിൽ ബിസിനസ് കാര്യങ്ങളിലോ ആരെങ്കിലും നിങ്ങളെ ആവശ്യമില്ലാതെ കുഴയ്‌ക്കുന്നുണ്ടെങ്കിൽ, അതിന് കാരണം നിങ്ങൾക്ക് വ്യക്തമായൊരു ആശയമോ നിലപാടോ ഇല്ലാത്തതാണ്. നിങ്ങൾക്ക് എതിരായി നിൽക്കുന്നവർ ഒരുപക്ഷേ നല്ല രീതിയിൽ ജീവിക്കുന്നവരായിരിക്കാം. നിങ്ങൾക്ക് വേണ്ടി അവർ ചെയ്യുന്നത് നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്ന് ആകും അവർ ചിന്തിക്കുന്നത്.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
ധനു രാശിക്കാരുടെ നിശ്ചയദാര്‍ഢ്യം മറ്റുള്ളവരുടെ അവസ്ഥ കൂടെ കണക്കാക്കി മയപ്പെടുത്തി എടുക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ മനസിലാക്കേണ്ടത് എന്തെന്നാൽ ചില മനുഷ്യർ, ഒരുപക്ഷേ നിങ്ങളുടെ എതിരാളികൾ ഉൾപ്പെടെ ഉള്ളിന്റെ ഉള്ളിൽ നിങ്ങൾക്ക് നല്ലത് വരാനാണ് ആഗ്രഹിക്കുന്നത്, നിങ്ങളൊരുപക്ഷേ ഇതിനെക്കുറിച്ചു അറിയുന്നുണ്ടാകില്ല. ഒരു തവണത്തേക്കെങ്കിലും കാഴ്ച്ച വഞ്ചിക്കുന്നവയാണ്.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ബിസിനസ് പദ്ധതികൾ അല്ലെങ്കിൽ സാമ്പത്തിക തീരുമാനങ്ങൾ എന്നിവയുടെ ഒരു നിരതന്നെ ഇപ്പോൾ നിങ്ങളുടെ ചക്രവാളത്തിനു മുന്നിലുണ്ട്. ഭാവിയിലെ വിജയങ്ങൾക്കുള്ള വിത്തുകൾ പാകിക്കൊണ്ടിരിക്കുകയാണ്, എന്നാൽ നിങ്ങൾ ആദ്യം നിങ്ങളുടെ പൂർവ്വകാലത്തെ പരിഹരിക്കണം. ഒരുപക്ഷേ നിങ്ങൾ മാപ്പ് അപേക്ഷിക്കേണ്ട ആരോ ഉണ്ട്. അല്ലെങ്കിൽ ആരോ ഒരാൾക്ക് നിങ്ങൾ ഒരു പ്രത്യുപകാരം ചെയ്തുകൊടുക്കേണ്ടതായിട്ടുണ്ട്. അങ്ങനെ ഉണ്ടെങ്കിൽ, അതാദ്യം ചെയ്യുക.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
ഒരു സമയത്ത് വളരെ സങ്കീർണമായി തോന്നിയ പ്രശ്നങ്ങൾ ഇപ്പോൾ ഒന്നും അല്ലെന്നോ അല്ലെങ്കിൽ അടിസ്ഥാനപരമായി ഒന്നുമില്ലെന്നോ തോന്നാം. പെട്ടെന്ന് കാണുന്ന ഒരു പരിഹാരം എന്തെന്നാൽ കൂടുതൽ ചിലവഴിക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് ലഭ്യമായ വിഭവങ്ങളെ ഉപയോഗപ്പെടുത്തുക എന്നതാണ്. എന്നിരുന്നാലും നിങ്ങളുടെ മനസ്സിൽ പണം സമ്പാദിക്കുന്നതിനേക്കാൾ അത് കൊടുത്തു തീർക്കാൻ ആഗ്രഹിക്കുന്ന എന്തോ ഒന്നുണ്ട്.
മീനം രാശി(ഫെബ്രുവരി 20 -മാർച്ച് 20)
ആവശ്യമില്ലാതെ നിങ്ങളുടെ കാര്യം അമിതമായി പറയരുത് എന്നൊരു മുന്നറിയിപ്പ് നിങ്ങൾക്ക് നൽകി കഴിഞ്ഞിരിക്കുന്നു. വസ്തുതകൾ ഇപ്പോഴും വ്യക്തമല്ല, അപ്പോൾ നിങ്ങൾ ശരിയാണ് എന്നതിന് ഒരു ഉറപ്പുമില്ലാതെ നിങ്ങൾക്ക് എങ്ങനെ മുന്നോട്ട് പോകാൻ സാധിക്കും? അതിനാൽ ശ്രദ്ധയോടു കൂടെ മുന്നോട്ട് പോകുക, കാരണം നിങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടെങ്കിലും അതുപോലെ തന്നെ നിങ്ങൾ വികാരാധീനനായ വ്യക്തി ആയതിനാൽ, മനസ്സ് മുറിപ്പെടാനും സാധ്യതയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.