scorecardresearch

Horoscope Today December 09, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today December 09, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today December 09, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
astrology, horoscope

ഇന്നത്തെ എന്റെ പ്രധാന അടയാളം തുലാം, ആകാശ സന്തുലനം. ഈ ചിഹ്നം പുരാതന ഈജിപ്തിൽ ആദ്യമായി കണ്ടെത്തിയത്. മരിച്ചവരുടെ ഹൃദയങ്ങൾ ഒരു തൂവലിനോളം തൂക്കമുണ്ടെന്ന് വിശ്വസിച്ചിരുന്ന കാലത്ത്. ഹൃദയം ഭാരം കുറഞ്ഞതാണെങ്കിൽ, ആത്മാവ് നീതിമാനായിരുന്നു, അത് ലോകാനന്തര ലോകത്തിലെ സന്തോഷകരമായ ജീവിതത്തിലേക്ക് കടന്നു.

Advertisment

മേടം രാശി(മാർച്ച് 21 - ഏപ്രിൽ 20)

ഔദ്യോഗികഭാവിയെ കുറിച്ചുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ നിലവിലെ അഭിവൃദ്ധി പരിശോധിക്കാനായി കുറച്ച് സമയം ചിലവഴിക്കുക. സഹായം ആവശ്യപ്പെടാൻ ശരിയായ സമയമിതാണ്, പ്രധാനമായും നിങ്ങയുടെ ചുറ്റിനുമുള്ള വ്യക്തികൾ നിർമാണാത്മകമായ മനോഭാവത്തിലായതിനാലാണ്. വ്യക്തിപരമായ ഒരു ചോദ്യം ഇപ്പോഴത്തേക്ക് മാറ്റിവയ്ക്കുക.

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)

നിലവിലെ ഗ്രഹങ്ങളുടെ നിര നിങ്ങളെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കും. കൂടാതെ നിങ്ങൾ സാമ്പത്തികവും, ഔദ്യോഗികവും, വസ്തുക്കളുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ വളരെ വ്യക്തിപരമായി എടുക്കാനും സാധ്യതയുണ്ട്. ദാനശീലമുള്ള പ്രവർത്തികൾ തുടരാൻ ഓർക്കുക, കാരണം ഇതിലാണ് നിങ്ങളുടെ ഭാവി നിലനിൽക്കുന്നത്.

മിഥുനം രാശി (മെയ് 22 - ജൂൺ 21)

നിങ്ങൾക്ക് അടുപ്പമുള്ളവർക്കും അവരുടെ ഭാവി നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്ന് ഓർമിക്കുക, അതുപോലെ തന്നെ നിങ്ങളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നൊരാളും ഉണ്ടെന്ന് മനസിലാക്കുക. ഒരു ബന്ധത്തിൽ നിന്നും നിങ്ങൾക്കെന്താണ് ആവശ്യമെന്നുളളതിനെപ്പറ്റി നിങ്ങൾക്ക് ഉറപ്പില്ല. എന്നാൽ നിങ്ങളുടെ ആഗ്രഹങ്ങളോട് കീഴടങ്ങാനുള്ള സമയവും എത്തിയിരിക്കുന്നു.

Advertisment

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)

നിങ്ങൾ കാര്യങ്ങളുടെ കേന്ദ്രമാണ്, നിങ്ങൾക്ക് ഭാവിയിൽ നിന്നും പ്രതീക്ഷിക്കാൻ ഒരുപാടുണ്ട്. നിങ്ങളുടെ ഒരേയൊരു പോരായ്മ, നിങ്ങളെ മറ്റാരോ പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്നു എന്ന തോന്നലാണ്. അത്തരം തോന്നലുകള്‍ ചിലപ്പോൾ അടിസ്ഥാനരഹിതമായിരിക്കും, എന്നാൽ, അവ തിരിച്ചറിയുന്നതിലൂടെ നിങ്ങൾക്ക് സമാശ്വസം ലഭിക്കും.

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

പെട്ടെന്ന് നിങ്ങളുടെ ദിശയിലേക്ക് ഊർജ്ജത്തിന്റെ അതിപ്രസരം നൽകി, ചൊവ്വാഗ്രഹം നിങ്ങളെ അതിശയിപ്പിക്കുകയാണ്. കുടികൊണ്ടിരിക്കുന്ന സമ്മർദവും പിരിമുറുക്കവും കാരണം നിങ്ങളിൽ പലരുടെയും ഊർജം നഷ്ടപ്പെട്ടിട്ടുണ്ടാകാം. കൂടാതെ , പങ്കാളികളും സഹപ്രവർത്തകരും സ്വമേധയാ നിങ്ങളുടെ തീരുമാനങ്ങൾ അംഗീകരിക്കില്ല എന്ന കാര്യവും ഓര്‍ക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

ബന്ധങ്ങൾ നിങ്ങൾക്കെപ്പോഴും പ്രധാനമാണ്. നിങ്ങൾക്ക് സ്വതന്ത്ര മനോഭാവം ഉണ്ടെങ്കിൽ കൂടെയും മറ്റൊരാൾ സഹായിക്കാൻ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുകയുള്ളു എന്നാണ് പൊതുവെ പറയപ്പെടുന്നത്. പല രീതിയിലും നിലവിലെ പ്രതീക്ഷകൾ നല്ലതാണ്. കാര്യങ്ങൾ ശരിയായ ക്രമത്തിൽ ചെയ്യുന്നതിലാണ് എല്ലാമിരിക്കുന്നത്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

വസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ ഭാഗ്യം പ്രതീക്ഷിക്കുന്നു. ഭാഗ്യവശാൽ നിങ്ങൾക്ക് ശുഭാപ്തിവിശ്വാസത്തിന്റേയും സാമാന്യബോധത്തിന്റെയും സമതുലിതാവസ്ഥയുണ്ട്, അത് നിങ്ങളെ ഇന്നത്തെ ദിവസം അതിജീവിക്കാൻ സഹായിക്കും. തൊഴിടത്തിൽ, ദീർഘകാല കാഴ്ചപ്പാട് തിരഞ്ഞെടുക്കുകയും, നിശബ്ദമായി അനുഭവസമ്പത്തുണ്ടാക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുക.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)

ഗ്രഹങ്ങൾ തരുന്ന സൂചനകൾ പരസ്പരവിരുദ്ധമാണ്, നിങ്ങളൊരു പ്രശ്നത്തിലേക്ക് എത്തിപ്പെടാൻ സാധ്യതയുണ്ട്. ഗാർഹികമായൊരു സമ്മർദം ഉണ്ടാവുകയും നിങ്ങൾക്ക് പെട്ടെന്നൊരു തീരുമാനമെടുക്കേണ്ട അവസ്ഥ വരുകയും ചെയ്യാം. എന്നാൽ നിങ്ങളുടെ പ്രസരിപ്പ്‌ നിലനിർത്തുന്ന തരത്തിലുള്ള സകാരാത്മകമായ മാറ്റങ്ങളുമുണ്ടാകും.

ധനു രാശി (നവംബർ 23 - ഡിസംബർ 22)

ഔദ്യോഗിക ആഗ്രഹങ്ങൾ ഇടപെടുന്നത് കാരണം ഗാർഹിക കാര്യങ്ങൾ പിന്നോട്ട് ഒരുപടി നീങ്ങേണ്ടതുണ്ട്. അന്തിമമായൊരു തീരുമാനത്തിലേക്ക് എത്താൻ സാധിക്കില്ല എങ്കിലും ചർച്ചകൾ തുടരുക എന്നതാണ് ഇപ്പോൾ പ്രധാനം. ശരിക്കും പറഞ്ഞാൽ ഒരുറപ്പ് വീണ്ടെടുക്കാൻ ഇനിയും രണ്ടോ മൂന്നോ മാസം വേണ്ടിവരും.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

കുടുംബാംഗങ്ങൾ തീർച്ചയായും ബുദ്ധിമുട്ടുള്ളൊരു അവസ്ഥയിലാകും, സ്ഥിരതയ്ക്ക് വേണ്ടിട്ടുള്ള അവരുടെ ആഗ്രഹം വളരെ അഗാധമായ വൈകാരിക ചോദ്യങ്ങളുമായി കൂടിക്കലർന്ന് കിടക്കുകയാണ്. നടപടിക്രമങ്ങളിൽ നിന്നും നിങ്ങളെ പുറത്ത് കൊണ്ടുവരാൻ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ മതിയാകും. കൂടാതെ ഈ കാലമത്രയും നിങ്ങൾ പറയുന്നതായിരുന്നു ശരിയെന്ന് സഹപ്രവർത്തകരെ തിരിച്ചറിയിക്കുകയും ചെയ്യും.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

ആഴ്ചയുടെ അവസാനം ഗ്രഹങ്ങൾ നിങ്ങൾക്ക് അധികമായി സാമ്പത്തിക പ്രേരണകൾ നൽകും. തയ്യാറായി ഇരിക്കുക, നിങ്ങളുടെ ചക്രവാളത്തെ വികസിപ്പിക്കുന്നതും, നിങ്ങളുടെ ജീവിതത്തിന്റെ നിലവാരം വർധിപ്പിക്കുന്നത് പോലെയുള്ള നിർണായകമായ നടപടികൾ എത്രയും വേഗമെടുക്കുക. പ്രണയത്തിലാണെങ്കിൽ പോലും നിങ്ങളുടെ സംശയങ്ങൾ ഒരു വശത്തേക്ക് വയ്ക്കുക.

മീനം രാശി(ഫെബ്രുവരി 20 -മാർച്ച് 20)

കഠിന പ്രയത്നം ചെയ്ത് നിങ്ങൾക്ക് മതിയായിട്ടുണ്ടാകും, പക്ഷേ എന്തോ ഒന്ന് നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്ന് ഔദ്യോഗികമായി ഒരു ആവശ്യങ്ങളുമില്ലെങ്കിൽ, നിങ്ങളുടെ ഉർജ്ജമൊരു സർഗാത്മകമായ പ്രവൃത്തിക്ക് അല്ലെങ്കിലൊരു വിനോദാത്മകമായ പ്രവൃത്തിക്ക് വേണ്ടി മാറ്റിവയ്ക്കുക. മുതിർന്നൊരു സുഹൃത്തിനോ അല്ലെങ്കിൽ ബന്ധുവിനോ നിങ്ങൾക്ക് മാത്രം നല്കാൻ കഴിയുന്നൊരു ഉപദേശത്തിന്റെ ആവശ്യമുണ്ട്. സമയം ശരിയാകുമ്പോൾ നിങ്ങളുടെ വിവേകത്തിന്റെ വാക്കുകൾ മൊഴിയുക.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Karkkatakam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Vriscikam Rashi Phalam 2019 %e0%b4%b5%e0%b5%83%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95%e0%b4%82 %e0%b4%b0%e0%b4%be%e0%b4%b6%e0%b4%bf Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Astrology Horoscope Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: