scorecardresearch

Horoscope Today August 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today August 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today August 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope Today, വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, April 25, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

വൃശ്ചിക രാശിക്കാർക്ക് വളരെ സന്തോഷകരമായൊരു വാർത്തയുണ്ട് ഇന്ന്. ഈ ചിഹ്നത്തിന് രണ്ട് അധികാരികളുണ്ട്, പുരാതനമായ ചൊവ്വയും ആധുനികനായ പ്ലൂട്ടോയും. അവർ അങ്ങനെ ശക്തവും പിന്തുണയുമുള്ള ഒരു ബന്ധത്തിൽ അണിനിരക്കുന്നു. വൃശ്ചിക രാശിക്കാർക്കൊപ്പം താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ അവരിൽ നിന്ന് മാറി അവർക്ക് കുറച്ച് ഇടം നൽകണമെന്നാണ് പറയാനുള്ളത്...

Advertisment

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ വൈകാരിക സ്വഭാവത്തിൽ ഇപ്പോൾ ചെറിയ മാറ്റമുണ്ടാകണം. അടുത്ത ആഴ്ച വരെ നിങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരിക്കാം, പക്ഷേ, അത് സംഭവിക്കുമ്പോൾ, നിങ്ങളുടെ ബന്ധങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഗുണം അഭിനിവേശമല്ല, കൂട്ടുകെട്ടാണെന്ന് നിങ്ങൾ മനസിലാക്കാൻ തുടങ്ങും.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

നിങ്ങളുടെ ഭാഗത്തുനിന്ന് ഒരു ചെറിയ മടിയുണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾ വെളിച്ചത്തുവരാമെന്ന് നിങ്ങൾ സഹജമായി മനസ്സിലാക്കുന്നതിനാലാണിത് എന്ന് ഞാൻ സംശയിക്കുന്നു. കുടുംബ ചർച്ചകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ നേടേണ്ടതെല്ലാം ഉണ്ട്. നിങ്ങളുടെ നെഞ്ചിൽ കെട്ടിക്കിടക്കുന്നതിനെ തുറന്നുവിടുക.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

സാമ്പത്തിക സങ്കീർണതകളിലേക്കുള്ള പ്രവണത വർദ്ധിച്ചുവരികയാണ്, എന്നാൽ കൂടുതൽ കുഴപ്പങ്ങളോ ആശയക്കുഴപ്പങ്ങളോ സൃഷ്ടിക്കുന്നതിനേക്കാൾ അയഞ്ഞ അറ്റങ്ങൾ മായ്‌ക്കുന്നതിന് ഇന്ന് അനുയോജ്യമാണ്. ഒരു പ്രത്യേക കുടുംബ ബന്ധത്തിൽ ഐക്യം വർദ്ധിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ ഇപ്പോൾ നമുക്ക് കാണാൻ കഴിയും, അത് ഒരു നല്ല വാർത്തയായിരിക്കണം!

Advertisment

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങൾക്ക് വൈകാരികമായി തളർച്ച തോന്നുകയാണെങ്കിൽ, നിങ്ങൾ പൂർണ്ണമായും നിങ്ങളുടെ നക്ഷത്രങ്ങളുമായി പൊരുത്തപ്പെടുകയും കുറച്ച് ദിവസത്തെ വിശ്രമത്തിന് തയ്യാറാകുകയും ചെയ്യുന്നു. നിങ്ങൾ ലോകത്തിന് മുകളിലാണെങ്കിൽ, നിങ്ങളുടെ ഗ്രഹ ചക്രങ്ങളെ നിരാകരിക്കുന്ന ചില ഇന്ദ്രിയങ്ങളിലാണ് നിങ്ങൾ! ഈ രണ്ട് സാധ്യതകളുമായി എന്ത് ബന്ധമുണ്ട്? വ്യത്യസ്തമായിരിക്കേണ്ടതിന്റെ ആവശ്യകത - അതാണ്!

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഉദ്യോഗിക ജീവിതത്തില്‍ മോശമായ പല ചോദ്യങ്ങളും നിങ്ങള്‍ക്ക് നേരെ ഉയര്‍ന്നേക്കാം, അതുപോലെ പൊതുജീവിതത്തിലും സങ്കീര്‍ണ്ണതകളുണ്ടാകിനിടയുണ്ട്. യാഥാര്‍ത്ഥ്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍, പകല്‍ സ്വപ്നത്തില്‍ നിന്നെന്ന പോലെ നിങ്ങളൊന്ന് ഞെട്ടിയുണര്‍ന്നേക്കാം. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന് മുന്‍പ് നിങ്ങളുടേതായ രീതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതം.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

സുഹൃത്തുക്കള്‍ പതിവില്ലാതെ കാണിക്കുന്ന സ്നേഹപ്രകടനങ്ങള്‍ വല്ലാതെ ഹൃദയത്തിലേക്കെടുക്കേണ്ട. ഗ്രഹങ്ങളുടെ നില മാറുന്നതിനനുസരിച്ച് സുഹൃത്തുക്കളുടെയും ചുറ്റുമുള്ളവരുടെയും സമീപനത്തില്‍ മാറ്റമുണ്ടാകും. ഇപ്പോള്‍ ചെയ്യേണ്ടതെന്താണെന്ന് വച്ചാല്‍, സമയം പാഴാക്കാതെ പ്രധാനപ്പെട്ട കരാറുകള്‍ വേണ്ട രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ഈ രാശിക്കാരെ സംബന്ധിച്ച് അവരുടെ കാഴ്ചപ്പാടുകള്‍ പരിമിതപ്പെടുത്തേണ്ട ദിവസമാണ്. ഇങ്ങനെയൊരു ഉപദേശം പൊതുവെ ഞാന്‍ നല്‍കാറില്ല. ഇപ്പോള്‍ അങ്ങനെ പറയേണ്ടി വന്നതെന്താണെന്ന് വച്ചാല്‍, അല്ലെങ്കില്‍ നിങ്ങള്‍ക്കുള്ള പല സുവര്‍ണാവസരങ്ങളും ഭാഗ്യങ്ങളും കൈവിട്ടുപോകാനിടയുണ്ട്. ഇത് ചിലപ്പോള്‍ വീട്ടിലെ സന്തോഷത്തെയും ജോലി സ്ഥലത്തെ സംതൃപ്തിയെയുമൊക്കെ ബാധിക്കാനിടയുണ്ട്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന വ്യാഴം വരും ആഴ്ചകള്‍ കൂടി അനുകൂലമാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിക്കുന്നത്. സഹായങ്ങള്‍ ലഭിക്കുന്ന ദിവസമാണ്. അടുത്തകാലം വരെ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്ന ഗ്രഹചലനങ്ങള്‍ ഇനി ശല്യപ്പെടുത്തില്ലെന്നാണ് കാണുന്നത്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ആവശ്യമില്ലാത്ത പിരിമുറുക്കളെ മാറ്റിവച്ച് ശാന്തമാകാന്‍ ശ്രമിക്കുക. കാര്യങ്ങള്‍ നല്ല രീതിയിലേക്ക് മാറാന്‍ തുടങ്ങുന്നതിനാല്‍ സന്തോഷിക്കുക. ജീവിതം ഒരു ഒഴുക്കില്‍ മുന്നോട്ട് പോകും. ഇനിയും നിങ്ങള്‍ക്ക് മറികടക്കാനാകാത്ത ഒരു കടമ്പയെന്താണെന്നു വച്ചാല്‍, മറക്കാനും ക്ഷമിക്കാനുമുള്ള കഴിവില്ലായ്മയാണ്. പശ്ചാത്തപങ്ങള്‍ വഴി മുടക്കുമെന്നതിനാല്‍ കഴിവതും അവയ്ക്കുള്ള സാഹചര്യം ഒഴിവാക്കുന്നതാണ് നല്ലത്.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

പുതിയ കാര്യമല്ലെങ്കില്‍ക്കൂടി വീടുമായ് ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോഴും സങ്കീര്‍ണ്ണമായ് തുടരുകയാണ്. നിങ്ങളുടെ ആശങ്കകളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും അത് കേള്‍ക്കാന്‍‌ മനസ്സ് കാണിക്കുന്നവരുമായ് പങ്കുവയ്ക്കാനാകുമെന്നതാണ് ഈ ആഴ്ച നടക്കാനിരിക്കുന്ന ഒരു നല്ല കാര്യം. നിങ്ങള്‍ പറയുന്നത് കേട്ട് കാര്യങ്ങള്‍ വിലിയിരുത്തി വേണ്ട ഉപദേശം നല്‍കാന്‍ അവര്‍ തയ്യാറാവുകയും ചെയ്യും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പരുക്കന്‍ രീതിയിലുള്ള ചിന്താഗതികള്‍ നിങ്ങള്‍ക്ക് അവസാനിപ്പിക്കാം. നിങ്ങളനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ക്കുള്ള പരിഹാരവും ബദല്‍വഴികളും ഉടന്‍ തെളിയുമെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. നിങ്ങളെ മടുപ്പിക്കുന്നതും പഴയതുമായ വൈകാരികസങ്കീര്‍ണ്ണതകളെ പുതിയൊരു കാഴ്ചപ്പാടില്‍ സമീപിക്കാനാകുമെങ്കില്‍ അങ്ങനെ ചെയ്യുക.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)

കുറ്റബോധങ്ങളും മോശം അനുഭവങ്ങളും അതുപോലെ തന്നെ ഹൃദയം തകര്‍ന്ന അവസ്ഥയുമൊക്കെ ഈ ദിവസങ്ങളുടെ ബാക്കിപത്രമായുണ്ടായിരിക്കാം. നിങ്ങളുടെ നക്ഷത്രങ്ങള്‍ നല്ല കാര്യങ്ങള്‍ കൊണ്ടുവരുന്നതിനായ് നാടകീയമായ ചില നീക്കങ്ങള്‍ നടത്തുന്ന സമയമാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും വീഴ്ചകളുണ്ടാകുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ തെറ്റുകള്‍ കൊണ്ടാവാം. പ്രശ്നം നിങ്ങളുണ്ടാക്കുന്നതാണെങ്കില്‍ അതിനുള്ള പരിഹാരവും നിങ്ങള്‍ക്ക് തന്നെ കണ്ടെത്താനാകുമെന്നുള്ളത് ഒരുതരത്തില്‍ നോക്കിയാല്‍ നല്ലതാണ്.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Vriscikam Rashi Phalam 2019 %e0%b4%b5%e0%b5%83%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95%e0%b4%82 %e0%b4%b0%e0%b4%be%e0%b4%b6%e0%b4%bf Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Astrology Horoscope Karkkatakam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: