/indian-express-malayalam/media/media_files/uploads/2020/07/Horoscope-Today-astrology-today-daily-horoscope-today-rashifal-horoscope-2020-horoscope-july-check-astrological-prediction-5.jpg)
ബുധന്‍ ഗ്രഹത്തിനും ഈ ആകാശഗോളവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രാചീന ഈജിപ്തിലെ തോത്ത് എന്ന ബബൂണ്‍ അടക്കമുള്ള എല്ലാ മിത്തിക്കല്‍ കഥാപാത്രങ്ങള്‍ക്കും പ്രധാനപ്പെട്ടതാണ് ഇന്നേദിവസം. ഗൗരവമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്നത്തെ ദിവസം അതിന് പറ്റിയതാണ്. യഥാര്‍ത്ഥത്തില്‍ ജ്ഞാനത്തിന്റെ ദൈവമാണ് തോത്ത്. അതിനാല്‍ അപ്രതീക്ഷിത പാഠങ്ങള്‍ പഠിക്കുകയും ചെയ്യാം.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഇന്ന് നിങ്ങള്‍ വൈകാരികമായി ചാഞ്ചാടാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ സ്വയം സംശയം തോന്നാനും മറ്റുള്ളവരോട് ദേഷ്യപ്പെടാനും സാധ്യതയുണ്ട്. ഇതെല്ലാം നിങ്ങളുടെ ചാന്ദ്ര നില അനുസരിച്ച് ചെയ്യുന്നതാണ്. സൗര നിലയ്ക്ക് പങ്കില്‍. എന്നാല്‍, ഇത്തരം സ്വാധീനങ്ങളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ സ്വയം ആശ്വസിപ്പിക്കേണ്ടി വരും.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാദ്യതയുള്ള ഒരു ഘട്ടത്തിലേക്കാണ് നിങ്ങള്‍ കടക്കുന്നത്. സത്യത്തില്‍ സാധ്യത വളരെയധികം കൂടുതലാണ്. നിങ്ങള്‍ തുറന്ന് മനസ്സുള്ളയാള്‍ ആകണം. കൂടാതെ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുകയും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുകയും വേണം. കൂടാതെ, അന്യായമായി വിധിക്കുകയും ചെയ്യരുത്.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
നിങ്ങള്‍ ചാടിക്കേറി തീരുമാനങ്ങള്‍ എടുത്താല്‍ ഇപ്പോള്‍ രക്ഷപ്പെട്ടേക്കും പക്ഷേ, ദിവസങ്ങള്‍ക്കകം പിടിക്കപ്പെടും. സുരക്ഷിതമായി കളിക്കുക. പ്രത്യേകിച്ച് പണമിടപാടുകളില്‍. നിങ്ങള്‍ക്ക് ധാരാളം പണമുണ്ടെങ്കില്‍ പ്രശ്‌നമില്ല. കൂടാതെ, വീണ്ടും ചിന്തിക്കുക. പങ്കാളി അയാളുടെ തീരുമാനം വരുന്നത് വരെ കാത്ത് നില്‍ക്കുക.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
വീട്ടിലെ സമ്മര്‍ദ്ദം മാറാതെ നില്‍ക്കുന്നുണ്ട്. നിങ്ങള്‍ക്ക് ചെറിയ തോതില്‍ ബുദ്ധിമുട്ടുകള്‍ തോന്നുണ്ടെങ്കില്‍ അതിന് കാരണം ചന്ദ്രന്റെ വൈകാരിക അനിശ്ചിതാവസ്ഥയാണ്. ഇതൊരു മഹത്തായ അവസരം ആണ്. അതേസമയം, നിങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ഉപദേശം ഇതാണ്. ഏതാനും ദിവസം അവധിയെടുക്കുക. എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നവ ചെയ്യുക.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങളുടെ ഭാവിയെ സൃഷ്ടിക്കുന്ന ഒന്നാണ് ജോതിഷം. അല്ലാതെ നിങ്ങളുടെ വിധി നിങ്ങള്‍ക്ക് നല്‍കുന്നതിനെ കാത്ത് നില്‍ക്കുകയല്ല. അതിനാല്‍, നിങ്ങളുടെ മനസ്സുമായി സമ്പക്കര്‍ത്തിലേര്‍പ്പെടുക. കൂടാതെ, നിങ്ങളുടെ ജീവിതത്തിന്റെ നിഗൂഢതകളെ പരിഗണിക്കുക. അടുത്ത ഏതാനും ദിവസങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നതിനുള്ള ഉള്‍ക്കാഴ്ച അതിലൂടെ ലഭിക്കും.
കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)
മറ്റുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ അവശ്യമായ പ്രയത്‌നങ്ങളും നിങ്ങളും എടുക്കണം. നിങ്ങള്‍ ഇപ്പോള്‍ കാണുന്ന വ്യക്തികള്‍ വരും വര്‍ഷങ്ങളില്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ വിലയേറിയതും പ്രധാനപ്പെട്ടതുമായി മാറാന്‍ സാധ്യതയുണ്ടെന്നത് മനസ്സില്‍ വയ്ക്കുക. എല്ലാവര്‍ക്കും ഒരു കഥ പറയാനുണ്ട്. അതിനാല്‍, പങ്കാളി ആകാന്‍ സാധ്യതയുള്ളവരെ തള്ളിക്കളയാതിരിക്കുക.
തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)
ചിലപ്പോള്‍ വളരെ വിരസമായ പരിപാടികളില്‍ ആകും തത്വചിന്താപരവും ആത്മീയവുമായ പ്രശ്‌നങ്ങള്‍ പ്രതിഫലിക്കുക. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നുവല്ലേ. പക്ഷേ, വീട്ടിലെ ആഴമേറിയ കോസ്മിക് അനിശ്ചിതാവസ്ഥ ഗ്രഹങ്ങളുടെ നിലയുമായി സമാന്തരമാണ്. ചില ബാലിശമായ കാരണങ്ങളാണ് ഇതിന് കാരണം.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നിങ്ങള്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ യാത്ര ചെയ്യാന്‍ ഒരുങ്ങുകയാണെങ്കില്‍ എല്ലാ ചെറിയ വിശദാംശങ്ങളിലും ശ്രദ്ധ വയ്ക്കുക. നിങ്ങള്‍ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ വലിയൊരു കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ്.
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
വരും ദിവസങ്ങളെ നിയന്ത്രിക്കുന്നതില്‍ ഒരു ഘടകം പണം ആണെന്ന് തോന്നുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നിങ്ങളുടെ പോക്കറ്റിന് ഇണങ്ങുന്നത് എന്താണോ അതിനാണ് മുന്‍തൂക്കം. സംയുക്ത പദ്ധതികളില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ വളരെ ശ്രദ്ധയോടെ മാത്രം ചെയ്യുക.
മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)
ആശയക്കുഴപ്പത്തില്‍ പെ്ട്ടുപോകുമെന്ന പേടി നിങ്ങള്‍ക്ക്് ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സത്യത്തില്‍, എന്തെല്ലാം സംഭവിച്ചാലും അതിനെ സന്തോഷത്തോടെ സ്വീകരിച്ചാല്‍ എല്ലാം നിങ്ങള്‍ക്ക് അനുകൂലമായി ഭവിക്കും. അടുത്ത ഏതാനും ദിവസത്തേക്ക് നിങ്ങളുടെ ജീവിതം പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ കയറിയത് പോലെ ആയിരിക്കും.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
സാധ്യമായ എല്ലാ അവസരങ്ങളേയും പ്രാവര്‍ത്തികമാക്കിയതില്‍ നിങ്ങള്‍ക്ക് സന്തോഷിക്കാം. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തവ അടക്കം. നിങ്ങളുടെ ചുറ്റിലുമുള്ളവരുടെ നിയന്ത്രണം വിട്ടു പോകുന്നുവെങ്കില്‍ നിങ്ങള്‍ ശാന്തമായി നില്‍ക്കുക. എന്നിട്ട് നിങ്ങളുടെ അടുത്ത ഘട്ടത്തെ കുറിച്ച് ചിന്തിക്കുക.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
ഈ മാസത്തെ മുഴുവന്‍ കാര്യങ്ങളും നിങ്ങളുടെ ജോലിയുടേയും ഉത്തരവാദിത്വങ്ങളുടേയും സ്വാധീനത്തിലാണ്. വരും ദിവസങ്ങള്‍ സന്തോഷത്തിനും ആനന്ദിക്കുന്നതിനുമുള്ള കുറച്ച് സമയം കണ്ടെത്തണം. നിങ്ങളുടെ സമനില വീണ്ടെടുക്കാന്‍ വേണ്ടി മാത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.