scorecardresearch

Horoscope Today August 24, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today August 24, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today August 24, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope Today, വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, April 25, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

നിങ്ങൾ ശ്രമിച്ചാൽ പോലും ഇന്ന് വഴക്കുകൾ ഉണ്ടാകില്ല. പ്രകോപനമുണ്ടാകുമ്പോൾ നിങ്ങൾ പരസ്പരം മനസിലാക്കാൻ ശ്രമിക്കും. മറ്റുള്ളവരുടെ ഭാഗത്തുനിന്നും കാര്യങ്ങൾ കാണാൻ ശ്രമിക്കും. പരസ്പരം വ്യത്യാസങ്ങൾ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യാൻ ശ്രമിക്കും.

Advertisment

മേടം രാശി(മാർച്ച് 21 - ഏപ്രിൽ 20)

നിങ്ങളുടെ ബലമായ സംശയങ്ങൾക്കിടയിലും, സാമൂഹിക സാധ്യതകൾ തിളക്കമാർന്നതാണ്, അതിനാൽ വിശ്രമിക്കാനും സ്വാതന്ത്രമാകാനും, രംഗത്തിൽ മൊത്തമായൊരു മാറ്റം വരുത്താനുമുള്ള അവസരം കണ്ടെത്തുക. നല്ല കൂട്ടുകെട്ടുകൾ എപ്പോഴും നല്ലതാണെങ്കിൽ കൂടെയും നിങ്ങൾക്ക് കുറച്ചുകൂടെ തീവ്രമായൊരു ബന്ധം ആവശ്യമാണ്. എന്നാൽ തീവ്രത അതിന്റെതായ പ്രശ്നങ്ങൾ കൊണ്ടുവരുന്നതിനാൽ, പരിണിതഫലങ്ങളെ പ്രതീക്ഷിക്കുക.

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)

ഇന്നത്തെ പ്രബലമായ ഗ്രഹങ്ങളുടെ നിര ധീരമായ പുതിയ ഭാവിയിലേക്കുള്ള വാതിലുകൾ തുറക്കും. ഇതുവരെ മനസിലാകാതിരുന്ന കുടുംബത്തിലുണ്ടായിരുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ ഗാർഹിക സമ്മർദങ്ങൾ എന്തുകൊണ്ടുണ്ടായി എന്ന് നിങ്ങൾക്ക് വ്യക്തമാകും. നിങ്ങളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ അല്ലെങ്കിൽ നഷ്ടപ്പെട്ട തിരിച്ചെടുക്കാനായി നിങ്ങൾ പരിശ്രമിക്കും.

മിഥുനം രാശി (മെയ് 22 - ജൂൺ 21)

നിങ്ങൾ എവിടെനിന്നാണ് തിരിയേണ്ടതെന്നുള്ളത് മനസിലാക്കാൻ ബുദ്ധിമുട്ടാകുന്നുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് പ്രധാനപ്പെട്ടതും അത്യാവശ്യവുമായ കാര്യങ്ങളെ ഒരുവശത്തേക്ക് മാറ്റി നിങ്ങളുടെ സന്തോഷം തേടി പോകാവുന്നതാണ്. വിപണിയിലെ എല്ലാ ഉറപ്പുകളും നേടിക്കൊണ്ട് നിങ്ങൾക്ക് സ്വയം സഹായിക്കാമെങ്കിലും ഇത് ഒരു അതിരുകടന്ന ഘട്ടമാണ്.

Advertisment

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)

ഒരു തത്വത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ സത്യമുണ്ടന്നുള്ളത് നിങ്ങൾ അംഗീകരിക്കണം, അതിപ്പോൾ വ്യക്തിപരമായി അവർ പറയുന്നത് തീർത്തും അസംബന്ധമാണെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ കൂടെ. അഗാധമായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള വ്യക്തി നിങ്ങളാണ് എന്ന് നിങ്ങൾ സമ്മതിക്കണം.

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

നിങ്ങൾ പുതിയൊരു ശക്തമായ നീക്കം നടത്തുന്നതിന് മുൻപ്, മുൻപ് ചെയ്തതിൽ ബാക്കി വെച്ച കാര്യങ്ങൾ പൂർത്തിയാക്കുക. നിങ്ങൾക്ക് സ്വന്തമായി മികച്ച ആശയങ്ങൾ ഉണ്ടാകാം, എന്നാൽ കുറച്ച് സമയത്തേക്ക് നിങ്ങൾ സമാധാനമായി ഇരുന്ന് മറ്റുള്ളവർക്ക് അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകുക. അല്ലെങ്കിൽ പദ്ധതി പാളിപ്പോയാൽ നിങ്ങൾക്ക് രൂക്ഷവിമർശനം കേൾക്കേണ്ടി വരും.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

കുറച്ച് നാളുകളായി പ്രണയത്തിൽ നിങ്ങൾ മുന്നിൽ നിന്ന് നയിക്കുന്നു. എന്നാൽ ഭൂമിയിലേക്ക് ഇറങ്ങിവരാൻ നിങ്ങൾക്ക് ഇനിയും സമയമായിട്ടില്ല. നിങ്ങൾക്ക് ഈയടുത്ത് ഉണ്ടായ പേടിയിൽ നിന്നോ മനസികപിരിമുറുക്കത്തിൽ നിന്നോ പുറത്തുകടന്നുവെന്ന് കരുതുന്നു. നിങ്ങളുടെ പദ്ധതികൾ നിങ്ങൾ തന്നെ ഇപ്പോഴത്തേക്ക് സൂക്ഷിക്കുന്നതിൽ തെറ്റില്ല.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ജീവിതം ഇപ്പോഴും കുറച്ച് അപൂര്‍ണ്ണവും പ്രവചനാതീതവുമാണ്. നടക്കാൻ സാധ്യതുണ്ടായിരുന്ന എല്ലാ നാടകീയ സംഭവങ്ങളും നടന്നുവെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ നിങ്ങൾ പതുക്കെ പതുക്കെ ഓരോ കാര്യങ്ങളായി വിലയിരുത്തി ഇവിടെ നിന്നും ഇനിയെങ്ങോട്ട് എന്നകാര്യം ചിന്തിക്കുക. ഇപ്പോൾ മുതൽ നിങ്ങൾ വീട്ടിലും ഒരുപടി മുൻപിൽ നിൽക്കണം ബന്ധങ്ങളുടെ കാഴ്ചപ്പാടിൽ നോക്കിയാൽ പ്രത്യേകിച്ചും.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)

സാമൂഹിക നക്ഷത്രങ്ങൾ ഇപ്പോഴും ശക്തമായി തന്നെ തുടരുന്നു. എന്നാൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ കഴിഞ്ഞൊരു ആഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ സുഹൃത്തുക്കളോ പരിചയക്കാരോ പറഞ്ഞതോ ചെയ്തതോ ആയ എന്തൊകൊണ്ട് നിങ്ങളുടെ പദ്ധതികളിൽ മാറ്റം വന്നിട്ടുണ്ടാകാം. നിലവിലെ സാഹചര്യത്തിൽ, നിങ്ങൾക്ക് ശരിയാണെന്നുള്ള കാര്യത്തിൽ ഉറച്ച് നിന്നാൽ നിങ്ങൾക്ക് വഴിതെറ്റാൻ സാധ്യതയില്ല.

ധനു രാശി (നവംബർ 23 - ഡിസംബർ 22)

കൂട്ടമായ പ്രവർത്തനങ്ങളിൽ ഉപകാരങ്ങൾക്കായി പരിഗണിക്കപ്പെടാതെ പോകുന്നത് ഒരുതരത്തിൽ നല്ല കാര്യമാണ്. എന്നാൽ രണ്ടുപേർ മാത്രം ഉൾപ്പെടുന്നൊരു ബന്ധത്തിലെ അടുപ്പമായിരിക്കും നിങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നത്, അവിടെയാണ് ശരിയയായ നേട്ടങ്ങൾ ഉണ്ടാകുന്നത്. അതേസമയം, നിങ്ങളുടെ ആകർഷകമായ രീതി ജോലിസ്ഥലത്ത് സ്വീകാര്യമായൊരു ഓഹരി നിങ്ങൾക്ക് നേടിത്തരുന്നു.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

നിങ്ങളുടെ ചാർട്ടിന്റെ പലമേഖലകളെയും ഗ്രഹങ്ങൾ സജീവമാക്കുന്നുണ്ടെങ്കിലും ഇപ്പോഴും പ്രത്യേക പ്രാധാന്യം സാമ്പത്തിക കാര്യങ്ങൾക്ക് തന്നെയാണ്. ഇത് അമിതമായി ചിലവുകൾ ഉണ്ടാകുന്നൊരു സമയമാണ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. എന്നാല്‍ നിങ്ങളുടെ സഹകച്ചവടക്കാർ ഒരുപകാരവുമില്ലാത്ത വാഗ്‌ദാനങ്ങൾ നൽകുമെന്നുള്ളത് നിങ്ങൾ മറക്കരുത്.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

കഴിഞ്ഞ കുറച്ച് നാളുകളായി കുട്ടികളുമായിട്ടുള്ള ബന്ധം വഷളായിട്ടുണ്ടാകും. കാര്യത്തിന്റെ സത്യം ഒരുപക്ഷേ നിങ്ങൾ ഈ ഇടയായി കുറച്ചധികം സെൻസിറ്റീവ് ആണെന്നുള്ളതായിരിക്കാം, കുട്ടികളുടെ സ്വഭാവം മോശമായി മാറി എന്നതായിരിക്കില്ല.. മറ്റൊരുവശത്ത് ഔദ്യോഗികമായ വെല്ലുവിളികൾ നിങ്ങൾക്ക് ഭാവിയിലേക്കുള്ള പ്രതീക്ഷ നൽകും.

മീനം രാശി(ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ഏറ്റവും സമൃദ്ധമായ സമയത്ത് നിങ്ങൾക്ക് അതിശയിപ്പിക്കുന്ന രീതിയിൽ മുന്നേറാൻ സാധിക്കും. ചൊവ്വാഗ്രഹം നിങ്ങള്ടെ വ്യക്തിജീവിതത്തിൽ വളരെയധികം പ്രഭാവം ചെലുത്തുന്നതിനാൽ നിങ്ങൾ ഒരുതരത്തിലുമുള്ള എതിർപ്പുകൾ വകവയ്ക്കുകയോ ഒരുതരത്തിലുമുള്ള ഒത്തുതീർപ്പുകൾ അനുവദിക്കുകയോ ചെയ്യുകയില്ല. ഇനിയൊരിക്കലും നിങ്ങൾ ചെയ്ത പ്രവർത്തിക്ക് അംഗീകാരം ലഭിക്കാത്തിടത്ത് നിങ്ങളുണ്ടാവില്ല എന്നകാര്യം വ്യക്തമാക്കുക.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Astrology Horoscope Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: