/indian-express-malayalam/media/media_files/uploads/2019/07/Horoscope-of-the-week-July-28-August-3-2019.jpg)
ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
ഇപ്പോഴുള്ള, ഗൗരവമേറിയ ശുക്രൻ-ശനി ക്രമീകരണം പരമ്പരാഗത ബന്ധങ്ങളെ അനുകൂലിക്കുകയും പങ്കാളികൾക്കൊപ്പം നിൽക്കാൻ തയ്യാറാകുന്നതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഔപചാരികമായുള്ള ഇടപഴകലുകൾക്ക് അനകൂലമായ സമയമാണിത്. നീണ്ടുനിൽക്കുന്ന ബന്ധങ്ങൾക്കും വിശ്വസനീയരായ, പഴയ ചങ്ങാതിമാരുമായുള്ള ഇടപെടലുകൾക്കും ഇത് ഒരു നല്ല സമയമാണ്.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങളുടെ യഥാർത്ഥ വിശ്വസ്തതയുമായി ബന്ധപ്പെട്ട് ഗുരുതരമായ ഒരു പ്രശ്‌നം സൃഷ്ടിക്കുന്ന ഒരു വലിയ വൈരുധ്യമുണ്ടെന്നതു പോലെ തോന്നുന്നു. എന്നിരുന്നാലും, വീടിനെയും ജോലിയെയും സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് നേർക്ക് നോക്കുന്ന ഒരു മധ്യമാർഗമുണ്ട്. നിങ്ങൾക്ക് ഇത് ചൂണ്ടിക്കാണിച്ചു തരുന്നത് മറ്റൊരാളാവാം...,
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
ഭൂതകാലത്തു നിന്ന് സ്വയം സ്വതന്ത്രമായെന്ന് നിങ്ങൾ നിങ്ങളെക്കുറിച്ച് വിശേഷിപ്പിക്കുന്നതിനായി ഇനിയും മുന്നോട്ട് പോവാനുണ്ട്. തീർച്ചയായും പല സന്ദർഭങ്ങളിലും ഇത് അസാധ്യമായ ഒരു ലക്ഷ്യമായിരിക്കാം. എന്നിരുന്നാലും, ഉറപ്പുള്ളതായി തോന്നുന്നത്, ഇന്നത്തെ കാലത്തെ ഓർമ്മകൾക്ക് വളരെ മുമ്പുള്ള ചിന്തകളെ മറികടക്കാനാവുമെന്നും, ഇവ ഫലപ്രദമായി മറന്നുപോകും എന്നുമാണ്.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
അവസ്ഥ കടുപ്പമായതിനാൽ അടുത്തതായി എന്തുചെയ്യണമെന്ന് അറിയാൻ നിങ്ങൾ പ്രയാസപ്പെടുന്നതിൽ അതിശയിക്കാനില്ല. സാധ്യമെങ്കിൽ, തിരഞ്ഞെടുപ്പുകൾ, കൂടിക്കാഴ്ചകൾ, യാത്രകൾ എന്നിവയിലെല്ലാം സുപ്രധാനമായത് ഏതെന്നും പിന്നേക്ക് മാറ്റിവയ്ക്കാവുന്നത് ഏതെന്നും വേർതിരിച്ചു മനസ്സിലാക്കാൻ ശ്രമിക്കണം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ഒരു തിരിഞ്ഞു നോട്ടത്തിന് സമയമില്ല. ഭൂതകാലവുമായി ബന്ധപ്പെടാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തിന്റെ പേരിൽ നിങ്ങൾ പ്രശസ്തനായിരിക്കാം, എന്നാൽ പിന്നോട്ട് പോകാനില്ലെന്ന് ഇപ്പോൾ നിങ്ങൾ മനസ്സിലാക്കണം. അതിശയകരമായ ഒരു ഭാവി സൃഷ്ടിക്കാൻ ദൃഢനിശ്ചയം ചെയ്യുക മാത്രമാണ് നിങ്ങൾക്ക് ചെയ്യാനാകുന്നത്. നിങ്ങളോട് വളരെ വിശ്വസ്തത പുലർത്തുന്ന ഒരാൾക്ക് വേണ്ടി നിങ്ങൾക്ക് കഴിയാവുന്നതിന്റെ പരമാവധി ചെയ്യാൻ തീരുമാനിക്കാം.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിറപ്പകിട്ടാർന്ന ചലനമേറിയ അവസ്ഥയിലേക്ക് എത്താനുള്ള എല്ലാ അവസരങ്ങളും ഇപ്പോൾ ഉണ്ട്. എന്നാൽ അതിൽ ഒരു വ്യതിചലനമുണ്ടാവുകയാണെങ്കിൽ അത്, ആദ്യം തൊട്ടേയുള്ള മാറ്റം ആരംഭിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കാൻ നിങ്ങൾ വിസമ്മതിച്ചേക്കുമെന്നതിനാലായിരിക്കാം. എല്ലാ ജോലികളിലും പതിവ് കാര്യങ്ങളിലും വർദ്ധിച്ച കാര്യക്ഷമതയ്ക്കായി നിങ്ങൾ പോകുകയും ചെയ്യും.
കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)
വിനോദങ്ങൾ അസാധാരണവും വിചിത്രവുമായിരിക്കാം, പൂർണ്ണമായും പ്രകോപിതമാക്കുന്ന തരത്തിലാവില്ല. നിങ്ങൾ പഴയ കാര്യത്തിനായി പോയാൽ, നിങ്ങൾക്ക് എന്താണ് നഷ്‌ടമായതെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയാൻ കഴിയില്ല, അതിനാൽ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും നിരോധനങ്ങളും നിങ്ങൾ അവഗണിച്ചേക്കാം. ഒരുപക്ഷേ നിങ്ങളുടെ സ്വന്തം പരിധി നിശ്ചയിക്കാനുള്ള സമയമായിട്ടുണ്ടാവാം.
തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)
വീടുമായി ബന്ധപ്പെട്ട ഒരു പ്രശ്നം പരിഹരിക്കേണ്ടതിനുള്ള ശ്രമം തുടങ്ങാനുണ്ടെങ്കിൽ അതിനുള്ള ഉചിതമായ സമയമാണിത്. നിങ്ങൾക്ക് കഴിയുന്നത്ര പ്രയോജനകരമായ ഘട്ടങ്ങൾക്ക് തുടക്കം കുറിക്കുക. കൂടാതെ, ഒരു മനസ്സിനെ വിശാലമാക്കുന്നതായി തോന്നുന്ന കാര്യങ്ങൾക്കായി ശ്രദ്ധിക്കുക.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ചില സമയങ്ങളിൽ നിങ്ങൾ സ്വന്തം കാലിൽ ഉറച്ചുനിൽക്കേണ്ടിവരും, മാത്രമല്ല വിട്ടുവീഴ്ച ചെയ്യാൻ നിങ്ങൾ മുമ്പത്തേക്കാളും തയ്യാറല്ലെന്ന് തോന്നുന്നു. ഇപ്പോൾ, എന്തെങ്കിലും മനസ്സിലാക്കുന്ന എല്ലാവർക്കും, നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് അറിയാം. പക്ഷേ മാറുന്ന സാഹചര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ നിങ്ങൾ പരാജയപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
നിങ്ങളുടെ ചിഹ്നവുമായുള്ള ചില നേരിട്ടുള്ള വിന്യാസങ്ങൾ ദുർബലമാണെങ്കിലും, നിലവിലെ ഗ്രഹരീതികളുടെ അതിയായ സ്വഭാവം അനുകൂലമാണ്, കഴിഞ്ഞ മാസം മുതലുള്ള ഏത് സമയത്തേക്കാളും! നിങ്ങൾക്ക് കാണാനാകുന്നതുപോലെ, നിങ്ങൾ ഇപ്പോൾ വളരെ പ്രധാനപ്പെട്ട പ്രതിമാസ ഘട്ടത്തിൽ പ്രവർത്തിക്കുന്നു.
മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)
ഏതെങ്കിലും തരത്തിലുള്ള വേർതിരിക്കലിനുള്ള സമ്മർദ്ദം അതിരുകടന്നതാവാം, എന്നാൽ അത് വളരെ സാധാരണമായ തരത്തിലായതിനാൽ നിങ്ങൾ ഏത് തരത്തിലുള്ള കണക്ഷനാണ് ഉപേക്ഷിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തമായി പറയാൻ കഴിയില്ല. ഉദാഹരണത്തിന്, ആവശ്യമുള്ളതെല്ലാം ഭൂതകാലത്തിന്റെ മോശം ശീലങ്ങളിൽ നിന്നുള്ള ശുദ്ധമായ ഇടവേളയാണ്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളുടെ ചിഹ്നത്തിലെ ഓരോ അംഗത്തിനും ഒരേ സമയം ഒരു വലിയ ഗ്രഹത്തിന്റെ സംക്രമണം ബാധിക്കുന്നത് വളരെ അപൂർവമാണ്, എന്നിട്ടും ഇപ്പോൾ സ്ഥിതി ഇതാണ്. ഇപ്പോഴത്തെ നിമിഷം പ്രാധാന്യമർഹിക്കുന്നുവെന്ന് സമ്മതിക്കുമ്പോൾ തന്നെ, നിങ്ങളുടെ പദ്ധതികൾ ഇപ്പോളാണോ അല്ലെങ്കിൽ പിന്നീട് പ്രാബല്യത്തിൽ വരുത്തണമോ എന്ന് നിങ്ങൾക്ക് മാത്രമേ തീരുമാനിക്കാൻ കഴിയൂ.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
നിങ്ങളുടെ ശാരീരിക സ്വാസ്ഥ്യത്തിനായി മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ട സമയമാണിത്. ഇന്നത്തെ പോലെ, നിങ്ങളുടെ സ്വാഭാവിക പരിധിക്കുള്ളിലെ ഏറ്റവും ഉയർന്ന സ്ഥാനത്തേക്ക് നിങ്ങൾ പ്രവേശിക്കുകയെന്നത് നിങ്ങളുടെ ലക്ഷ്യമാക്കി മാറ്റണം. ആളുകളെ ആകർഷിക്കുന്നതിനായി മാത്രം അമിതമായി ചെയ്യുന്നതിൽ അർത്ഥമില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.