/indian-express-malayalam/media/media_files/uploads/2020/07/Horoscope-Today-astrology-today-daily-horoscope-today-rashifal-horoscope-2020-horoscope-july-check-astrological-prediction-3.jpg)
എല്ലാ കര്‍ക്കിട രാശിക്കാര്‍ക്കും നല്ലൊരു ദിവസമാണ് ഇന്ന്. എന്നാല്‍ സൂര്യനെ രഹസ്യ ചിഹ്നമായി ധരിച്ച് ജനിച്ചവര്‍ക്ക് മാത്രമല്ല അത്. തങ്ങളുടെ വികാരങ്ങളില്‍ ജീവിതം അധിഷ്ഠിതമാക്കിയവരും ജീവിതത്തില്‍ ഉയര്‍ന്ന മൂല്യവും സത്യവും പേറുന്നവരുമായ എല്ലാവര്‍ക്കും നല്ല ദിവസമാണിന്ന്. നിങ്ങള്‍ അതില്‍പ്പെടുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നല്ലൊരു തുടക്കം ലഭിക്കാന്‍ ഊര്‍ജസ്വലനായ ചന്ദ്രനും സാമാന്യ ബോധവും മാത്രമാണ് നിങ്ങള്‍ക്ക് ആവശ്യം. നിങ്ങളുടെ ജീവിതത്തില്‍ അനാവശ്യമായ കാര്യങ്ങളെ ഉപേക്ഷിക്കാനുള്ള ചില ഗ്രഹങ്ങളുടെ സമ്മര്‍ദം ഉണ്ടാകുന്നുണ്ട്. നിങ്ങള്‍ക്കു വേണ്ടി അത് ചെയ്യുക. നിങ്ങള്‍ക്കതിന് സാധിക്കും.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
പിടിവാശിയുമായി നില്‍ക്കേണ്ട അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാം, പക്ഷേ, ആ സ്വഭാവം നിങ്ങള്‍ ഉപേക്ഷിച്ചാല്‍ എല്ലാ സാഹചര്യങ്ങളേയും നിങ്ങള്‍ക്ക് അനുകൂലമായി മാറ്റാന്‍ കഴിയും. ഇപ്പോള്‍ അത് ആത്മവിശ്വാസത്തിന്റെ കാര്യമാണ്. നിങ്ങള്‍ മികച്ച രീതിയില്‍ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ജയികക്കാന്‍ സാധിക്കുമെന്ന് മനസിലാകും,
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
കുസൃതി നിറഞ്ഞ പെരുമാറ്റങ്ങള്‍ക്ക് കാരണക്കാരന്‍ തിളക്കമേറിയ ആശയങ്ങളുടെ ചിഹ്നമായ ബുധനാണ്. നെപ്റ്റിയൂണുമായും പ്ലൂട്ടോയുമായും നിലനില്‍ക്കുന്ന ബുധന്റെ ബന്ധം അതിനെ വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. അതിനാല്‍ നിങ്ങള്‍ എല്ലാ നിയമങ്ങളേയും ലംഘിക്കും.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങളുടെ എല്ലാ ചിന്തകളും പറയുന്നത് ഉറച്ച് നിന്ന് പൊരുതാനാണ്. എന്നിരുന്നാലും, നിങ്ങള്‍ പഴയ പോരാട്ടങ്ങളിലാണ് ഇപ്പോഴുമെന്നതാണ് ഒരു അപകടം. നിങ്ങള്‍ ജയിച്ചാല്‍ പോലും നിങ്ങള്‍ക്ക് വലിയ നേട്ടം ഉണ്ടാകില്ല. മറ്റുള്ളവര്‍ പിന്‍മാറുമോയെന്നതും ചെറിയൊരു പ്രശ്‌നം മാത്രമാണ്. അവര്‍ അത് ചെയ്യുകയുമില്ല.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങള്‍ക്ക് സംശയമുണ്ടാകുന്നതിന് മുമ്പ് വീട്ടുകാര്‍ വളരെ കാലമായി നിങ്ങളോട് വസ്തുതകള്‍ മറച്ചു പിടിക്കുന്നു. നിങ്ങള്‍ക്ക് നല്ല രീതിയില്‍ തമാശ പറയാന്‍ അറിയാമെന്നതാണ് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനെ എളുപ്പമാക്കുന്നത്. അങ്ങനെയൊരു കഴിവില്ലെങ്കില്‍ നിങ്ങള്‍ അത് മെച്ചപ്പെടുത്തണം. ഇനിയും സമയം ഉണ്ട്.
കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)
ചന്ദ്രന്‍ കഷ്ടിച്ച് നിങ്ങളുടെ ഭാഗത്ത് നില്‍ക്കുന്ന ദിവസം നിങ്ങള്‍ക്ക് സ്വയം മെച്ചപ്പെടാനുള്ള അവസരങ്ങള്‍ അനന്തമാണ്. നിങ്ങള്‍ ഒരിക്കല്‍ മാറ്റിവച്ച പ്രവര്‍ത്തനങ്ങളിലേക്ക് നിങ്ങള്‍ക്ക് മടങ്ങാം. പഴയത് പോലെ അതേ ഒഴിവ് കഴിവുകള്‍ നിങ്ങള്‍ പറയുകയില്ലെന്ന് പ്രതീക്ഷിക്കാം.
തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)
നിങ്ങളുടെ അബദ്ധങ്ങള്‍ക്ക് മറ്റുള്ളവരെ പഴിചാരാന്‍ ഒരിക്കലും ശ്രമിക്കരുത്. കൂടാതെ, ഇപ്പോഴത്തെ ആശയക്കുഴപ്പത്തില്‍ അസ്വസ്ഥത ഉണ്ടാകുകയും അരുത്. മറ്റുള്ളവരുടെ ഉത്തരവാദിത്വങ്ങളില്‍ അവരെ സംരക്ഷിക്കുകയും അരുത്. അവരുടെ പിന്തുണയില്ലാതെ നിങ്ങളുടെ പ്രശ്‌നത്തെ പരിഹരിക്കാന്‍ കഴിയണം. നിങ്ങള്‍ക്കത് ബുദ്ധിമുട്ടായിരിക്കാം. പക്ഷേ, മറുവശത്ത് നിങ്ങള്‍ത്ത് അതീവ സംതൃപ്തി ഉണ്ടാകും.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നിങ്ങളുടെ കുടുംബ സാഹചര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസം തോന്നി തുടങ്ങിയിട്ടുണ്ടാകും. ഈ ആഴ്ചയവസാനത്തോടെ വെളിച്ചം കണ്ടു തുടങ്ങുകയും നിങ്ങള്‍ക്ക് ദൈര്‍ഘ്യമേറിയ ഒരു തുരങ്കം കാണാന്‍ കഴിയുകയും ചെയ്യും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രതീക്ഷയില്‍ ജീവിക്കാം.
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
നിങ്ങളുടെ തൊഴില്‍പരമായ കാര്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിയണം. എല്ലാ കാര്യങ്ങളും സുരക്ഷിതമായി തീര്‍ത്തുവെന്ന് ഉറപ്പ് വരുത്തണം. നിങ്ങള്‍ അല്ലെങ്കില്‍ മറ്റൊരാളെ കൊണ്ട് അത് ചെയ്യിച്ചിരിക്കണം. മുന്നോട്ട് യാത്ര ചെയ്ത് ഏറെ നേട്ടം കൈവരിക്കാന്‍ ഉള്ളതിനാല്‍ ഒന്നിലും കടിച്ചു തൂങ്ങിക്കിടക്കേണ്ടതില്ല.
മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)
സുരക്ഷിതമായ ഭവനം ഉണ്ടാക്കുന്നതിനും ഒരു ശക്തമായ വൈകാരിക അടിത്തറ ഉണ്ടാക്കുന്നതിനുമുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാണ്. നിങ്ങളുടെ സാമ്പത്തിക ആഗ്രഹങ്ങളെ നിലവില്‍ ലഭ്യമായ സ്രോതസ്സുകള്‍ കൊണ്ട് നീതീകരിക്കാം. അല്ലെങ്കില്‍ നിങ്ങള്‍ വീണ്ടും ചിന്തിക്കണം. ഉത്തരങ്ങള്‍ കണ്ടെത്തുന്നതിന് മറ്റൊരാളുമായി ചേര്‍ന്ന് ചിന്തിക്കുന്നത് നല്ലതാണ്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
അവസരങ്ങള്‍ കൊണ്ട് നിങ്ങള്‍ നശിച്ചേക്കാം. പല അവസരങ്ങളും നിങ്ങള്‍ക്കുള്ളതല്ലെന്ന് പറഞ്ഞ് നിങ്ങള്‍ വിട്ടേക്കും. അതിനാല്‍ നിങ്ങളുടെ സുവര്‍ണാവസരവും നഷ്ടമാകാന്‍ സാധ്യത ഉള്ളതിനാല്‍ ശ്രദ്ധിച്ചിരിക്കണം.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
നിങ്ങളുടെ സൗര നില ഒരു പ്രത്യേക അവസ്ഥയിലാണ്. ഭൂതകാലത്തിലേക്കാള്‍ കൂടുതലായി നിങ്ങളുടെ വികാരങ്ങളെ കുറിച്ച് മൗനിയാകും. ഒരുപക്ഷേ, നിങ്ങളൊരു വാഗ്ദാനം നല്‍കിയിട്ടുണ്ടാകും, പക്ഷേ അത് ആരോടെങ്കിലും പറയാന്‍ മറന്നിട്ടുണ്ടാകും. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാകും മുമ്പ് എന്തെങ്കിലും ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.