/indian-express-malayalam/media/media_files/uploads/2022/09/horoscope-1.jpg)
Daily Horoscope
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ വികാരങ്ങൾ നിങ്ങളെ എവിടേക്കാണ് കൊണ്ടുപോകാൻ അനുവദിക്കുന്നതെന്ന് നിർണ്ണയിക്കേണ്ടത് ഇപ്പോൾ നിങ്ങളാണ്. ഇത് അഗാധമായ വികാരത്തിന്റെ സമയമാണ്, നിങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും. എപ്പോഴെങ്കിലും നിങ്ങൾക്ക് അൽപ്പം ആശയക്കുഴപ്പം അനുഭവപ്പെടുന്നുണ്ടെങ്കിൽ, വിഷമിക്കേണ്ട.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങൾ സാങ്കൽപ്പിക എതിരാളികളുമായി ഒരു തർക്കം നടത്തുകയാണോ അതോ എല്ലാം തുറന്ന് പറയുമോ എന്ന കാര്യം പ്രവചനാതീതമാണ്. അന്തിമഫലം എന്തുതന്നെയായാലും, ആത്യന്തിക സത്യത്തിനായുള്ള നിങ്ങളുടെ അന്വേഷണത്തിൽ നിങ്ങൾ ഒന്നും ഉപേക്ഷിക്കരുത്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഈ ആഴ്‌ചയിലെ ഗ്രഹ വിന്യാസത്തിൽ എന്തോ മാന്ത്രികതയുണ്ട്. സ്വന്തം ഭാവിയിലുള്ള നിങ്ങളുടെ ആത്മവിശ്വാസമാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തി. ഒരു സുഹൃത്ത് നിങ്ങൾക്ക് ആവശ്യമായ ചില സഹായം വാഗ്‌ദാനം ചെയ്‌താൽ, അത് സ്വീകരിക്കാൻ മടിക്കരുത്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ജോലിസ്ഥലത്തെ ഒരു പ്രോജക്‌റ്റോ ഡ്യൂട്ടിയോ തടസപ്പെട്ടതായി തോന്നുന്നുവെങ്കിൽ, നിങ്ങളുടെ മുൻ സ്ഥാനത്തേക്ക് ഒരു ചുവടുവെച്ച് നിങ്ങൾ ശരിയായത് എന്താണെന്ന് കാണുക എന്നതാണ് മാര്‍ഗം. അപ്പോൾ ഇവിടെ നിന്ന് മുന്നോട്ടുള്ള ഏറ്റവും നല്ല വഴി നിങ്ങൾ കണ്ടെത്തും. മറ്റുള്ളവർ എന്ത് വിചാരിച്ചാലും എല്ലാം വളരെ യുക്തിസഹമാണ്.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾ ഇപ്പോൾ അസാധാരണമായ ഘട്ടത്തിലാണ്. നിങ്ങൾക്ക് വലിയ കടങ്ങള്‍ ഇല്ലെങ്കിൽ, നിങ്ങൾ കഠിനാധ്വാനം ചെയ്‌ത നേടിയ പണം ആഡംബരത്തിനായി ഉപയോഗിക്കാം, തീരുമാനം നിങ്ങളുടേത് മാത്രമാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
വലിയ യുദ്ധം ജയിക്കാനായി ഒരു ചെറിയ യുദ്ധത്തിൽ തോറ്റാൽ പോലും സാരമില്ല. കാലത്തിനനുസരിച്ച് നീങ്ങുക. ഇവിടെ മറ്റൊരു സാധ്യതയുണ്ട്, മറ്റാരെങ്കിലും നിങ്ങൾക്ക് വിജയം സമ്മാനിക്കുമെന്നതാണ് അത്.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
പങ്കാളികൾ ആധിപത്യം പുലർത്തുന്നതായി കാണപ്പെടാം. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങൾക്ക് അവരെ നേരിടുകയോ അവഗണിക്കുകയോ ചെയ്യാം. എന്നാൽ രണ്ടായാലും നിങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല. നിങ്ങൾ ചെയ്യേണ്ട പ്രധാന കാര്യം സ്ഥിരത പുലര്‍ത്തുക എന്നതാണ്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഇന്നത്തെ ഗ്രഹസാധ്യത വളരെ ആസ്വാദ്യകരവും സർഗ്ഗാത്മകവുമാണ്, വീട്ടിലോ ജോലിസ്ഥലത്തോ ഒഴിവാക്കാനാകാത്ത ഒരു കാര്യം നിങ്ങളെ ബന്ധിച്ചാൽ അത് ഒഴിവാക്കേണ്ടതില്ല. ഓരോ തിരിവിലും എല്ലാ പ്രവർത്തനങ്ങളിലും നിങ്ങളുടെ വ്യക്തിപരമായ കഴിവുകൾ ഉൾപ്പെടുത്താൻ കഠിനമായ ശ്രമങ്ങൾ നടത്തുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഗാർഹിക പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് കുടുംബ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിങ്ങൾ ശ്രദ്ധ നൽകണം. വൈകാരിക ബുദ്ധിമുട്ടുകള്‍ തുറന്ന് പറയുന്നതില്‍ വിഷമിക്കേണ്ടതില്ല. കാരണം നിങ്ങളുടെ ഭയം വലിയ തോതിൽ അതിശയോക്തിപരമാണ്.
മകരംരാശി (ഡിസംബർ 23 – ജനുവരി 20)
സംഭാഷണം തികച്ചും നിർണായകമാണ്. നിങ്ങളിൽ ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നവരാണെങ്കില്‍ ഇത് അനുകൂലമായ സമയമാണ്. ഒരു കാവ്യാത്മക സമീപനത്തിലേക്ക് പോകുക, വസ്തുതകൾ ആവർത്തിക്കരുത്. അവയ്ക്ക് ആഴത്തിലുള്ള അർത്ഥം നൽകുക. മറഞ്ഞിരിക്കുന്ന താല്‍പ്പര്യങ്ങള്‍ മനസിലാക്കുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വശ്യവസ്തുക്കൾക്കായി ചെലവഴിക്കാനുള്ള സമയമാണിത്. ഞാൻ ഉദ്ദേശിക്കുന്നത്, അൽപ്പം അധിക ആഡംബരത്തിന് എപ്പോഴും ഇടമുണ്ട്. ഒരിക്കൽ നിങ്ങൾ മനസ്സിൽ വെച്ചതും എന്നാൽ നേടാനാകാത്തതുമായ എന്തെങ്കിലും നിങ്ങൾ സ്വന്തമാക്കാന്‍ ശ്രമിക്കണം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾക്ക് ഇന്ന് നേതൃത്വം നൽകാം, വേഗത ക്രമീകരിക്കുകയും വൈകാരിക അജണ്ട നിയന്ത്രിക്കുകയും ചെയ്യാം. കൈ വീശി അലറേണ്ട കാര്യമില്ല. പകരം നിങ്ങൾ നിശ്ശബ്ദമായി പങ്കാളികളെ ഒരു സ്ഥാനത്തേക്ക് നയിക്കണം, അതിൽ നിന്ന് അവർക്കും നിങ്ങൾക്കും പ്രയോജനം ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.