/indian-express-malayalam/media/media_files/uploads/2019/08/horoscope-17.jpg)
Horoscope of the Week (Oct 27-Nov 2 2019)
ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ശുക്രന്റെ സ്ഥാനം നിങ്ങളെ സ്വയം പ്രചോദിപ്പിക്കാന്‍ കാരണമാകും. അതോടൊപ്പം തന്നെ ഉള്ളിലുള്ളത് പങ്കാളിയോട് സംസാരിക്കാനും ശ്രമിക്കം. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ പ്രൊഫഷണല്‍ ലക്ഷ്യങ്ങള്‍ തീരുമാനിക്കണം. പുതിയ ഉത്തരവാദിത്തങ്ങളില്‍ നിങ്ങള്‍ സന്തുഷ്ടരാണെന്ന് ഉറപ്പു വരുത്തുക. നിങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ചിലരുടെ സാമിപ്യം നിങ്ങള്‍ ആസ്വദിക്കുന്നുണ്ടെന്ന് തിരിച്ചറിയും.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
നിങ്ങളുടെ ഉള്ളിലെ പല വികാരങ്ങളും ഉള്ളില്‍ തന്നെ സൂക്ഷിക്കും. വീട്ടിലും ജോലി സ്ഥലത്തും ഇത് ബുദ്ധിപരമായ നീക്കമാകും. നിങ്ങളെ മനസിലാക്കാന്‍ ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് സാധിച്ചെന്ന് വരില്ല. സാമൂഹ്യ ബന്ധങ്ങള്‍ ആഴ്ചയുടെ അവസാനത്തേക്കായിരിക്കാം മാറ്റി വയ്ക്കുന്നത്.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
സാമൂഹ്യ രാശി ഇതിലും നല്ലതാകില്ല. അടുത്തിടെയുണ്ടായൊരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാകും. ജോലി സ്ഥലത്ത് ചെറിയ ചില പ്രശ്‌നങ്ങളുണ്ടായേക്കാം. പക്ഷെ നിങ്ങള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ആഴ്ചയുടെ അവസാനം പ്രണയകാര്യങ്ങളില്‍ പുരോഗതി കാണുന്നു.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങളുടെ ജീവിതത്തെ ബുദ്ധിമുട്ടേറിയതാക്കുന്നത് നിങ്ങള്‍ തന്നെയാണ്. ഇപ്പോള്‍ നിങ്ങള്‍ കുറച്ചൊന്ന് ശാന്തമായേ തീരു. ആഴ്ച കടന്നു പോകുന്തോറും പങ്കാളിത്തത്തേക്കാള്‍ പണത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ മാറും. പിന്നാലെ നിങ്ങളുടെ സമൂഹത്തിലുള്ള സ്ഥാനം വളര്‍ത്തുന്നതിലേക്കും. നിങ്ങളെ കേള്‍ക്കാനായി ആളുകള്‍ കാത്തിരിക്കുകയാണ്. അതുകൊണ്ട് നിങ്ങളുടെ കഴിവ് പുറത്ത് കാണിക്കുന്നതില്‍ മടി വിചാരിക്കരുത്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ഭാഗ്യം നിങ്ങള്‍ക്കൊപ്പമുണ്ട്. പക്ഷെ മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കാതിരിക്കരുത്. നിങ്ങളുടെ ജീവിതത്തില്‍ പ്രധാന്യമുള്ളവര്‍ മുതിര്‍ന്നവരും ബുദ്ധിയുള്ളവരും അനുഭവ സമ്പത്തുമുള്ളവരാകും. അതുകൊണ്ട് അവരുടെ സ്ഥിരതയെ പരിഗണിക്കുക. നിങ്ങള്‍ക്കും തിരികെ നല്‍കാനുണ്ട്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23 )
റിലേഷന്‍ഷിപ്പുകള്‍ വിടരും. പുതിയ ഇടങ്ങളും പുതിയ ആളുകളേയും കണ്ടെത്തണം. നിങ്ങളുടെ ചിലവ് ഉയര്‍ന്നു തന്നെ നില്‍ക്കും. ജോലി സംബന്ധമായൊരു സര്‍പ്രൈസ് കാത്തിരിക്കുന്നുണ്ട്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
പങ്കാളിക്കൊപ്പമുള്ള ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും ഉടനടി പരിഹാരം കണ്ടെത്തേണ്ടതുണ്ട്. നിങ്ങളുടെ സാമൂഹ്യ നില ഉയരും. ഭൗതികമായും വൈകാരികമായും ഉയര്‍ന്നു നില്‍ക്കുന്നവരുമായി ബന്ധപ്പെടാനാകും. ജോലി സ്ഥലത്ത് നിത്യ ജോലികള്‍ കൂടും.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നേരത്തെ നിശ്ചയിച്ചിരുന്ന പലതും ഉപേക്ഷിച്ച് ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും.പ്രണയത്തില്‍ ഇടവേള ഇടേണ്ടി വരും. ഒരുമിച്ചുള്ള സാമ്പത്തിക ഇടപാടുകളില്‍ നേട്ടമുണ്ടാകും. അതിനാല്‍ പങ്കാളി കൊണ്ടു വരുന്ന സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ആഴ്ചയുടെ തുടക്കില്‍ വളരെ അടിയന്തരമായി പരിഹരിക്കേണ്ടൊരു സാമ്പത്തിക പ്രശ്‌നം ഉണ്ടായേക്കാം. ആഴ്ചയുടെ മധ്യത്തില്‍ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടും. ജോലി സ്ഥലത്ത് ചെറിയ സമ്മര്‍ദ്ദമുണ്ടാകും. ആഴ്ചയുടെ മധ്യത്തിലായിരിക്കും കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങള്‍.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി തന്നെ പാലിക്കുക. എന്നാല്‍ മാത്രമേ സാമൂഹ്യ ഇടപെടലുകള്‍ ശങ്കയില്ലാതെ ആസ്വദിക്കാനാവൂ. ദീര്‍ഘനാളത്തേക്കുള്ള സാമ്പത്തിക കാര്യങ്ങളില്‍ ഇപ്പോള്‍ തന്നെ തീരുമാനം എടുക്കാനാകുമെങ്കില്‍ വേഗം ചെയ്യുക. കുടുംബവുമായി കൂടുതല്‍ സംസാരിക്കുക.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
ജീവിതത്തില്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നുന്ന സമയമാണിത്. മറ്റുള്ളവര്‍ക്കു വേണ്ടിയും നില്‍ക്കാനാകും. സാമ്പത്തിക കാര്യങ്ങള്‍ക്ക് അനുയോജ്യമായ ആഴ്ചയാണിത്. പെട്ടെന്നു തോന്നുന്ന കാര്യങ്ങളെ അവഗണിക്കാന്‍ ശ്രമിക്കുക.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തിപരമായ കാര്യങ്ങളില്‍ ആഴ്ചയുടെ അവസാനത്തോടെ പുതിയൊരു തുടക്കം കുറിക്കാനാകും. കുടുംബകാര്യങ്ങള്‍ അഭികാമ്യം ആഴ്ചയുടെ മധ്യത്തിലെ ദിവസങ്ങളാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.