/indian-express-malayalam/media/media_files/uploads/2019/08/horoscope-17.jpg)
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
സാമ്പത്തികമായ കാര്യങ്ങൾക്ക് കൃത്യമായൊരു ഉത്തരം ലഭിക്കാൻ എത്രനാൾ കൂടി കാത്തിരിക്കേണ്ടി വരും എന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ല. എന്നാലും നിങ്ങളുടെ സഹായകരമായ ഗ്രഹങ്ങൾ പറയുന്നത് ജീവിതത്തിലെ വലിയൊരു വഴിത്തിരിവിലേക്കാണ് നിങ്ങൾ എത്തുന്നത് എന്നാണ്. അതൊരു നല്ലവാർത്തയാണെന്ന് എന്നെ പോലെ നിങ്ങളും വിശ്വസിക്കുന്നു എന്നെനിക്കറിയാം. ഏറ്റവുമടുത്ത ബന്ധങ്ങളും വളരെ മനോഹരമാകുന്ന സമയമാണിത്.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
മറ്റുള്ളവർക്ക് മുൻഗണന നൽകുക എന്നത് ഇടവം രാശിക്കാരുടെ ഒരു പൊതുസ്വഭാവമാണ്. എന്നാലും ഒരു ബാലൻസ് കാത്തു സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ഇപ്പോൾ നിങ്ങൾ അൽപ്പം സ്വാർഥരാകുന്നത് നല്ലതാണെന്നേ ഞാൻ പറയൂ. ഞാൻ പറയുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കിൽ, സുഹൃത്തുക്കളെയും കുടുംബത്തേയും എത്രത്തോളം സഹായിക്കുമ്പോളാണ് നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കുന്നത് എന്ന് തിരിച്ചറിയുക.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
ജീവിതത്തിൽ പുതിയ ആളുകളെ കണ്ടുമുട്ടാനും പുതിയ പങ്കാളിത്തങ്ങൾ​ കടന്നുവരാനും വലിയ മാറ്റങ്ങൾ സംഭവിക്കാനും സാധ്യതയുള്ള ഒരു സമയമാണിത്. നിങ്ങളുടെ രാശിയിൽ ബുധന്റെ സാന്നിദ്ധ്യം അതാണ് കാണിക്കുന്നത്. അല്ലെങ്കിലും പുതിയ കാര്യങ്ങൾ​ പരീക്ഷിക്കുന്നതും മാറ്റങ്ങൾ ഉൾക്കൊള്ളുന്നതും രസകരമായ ഒരു അനുഭവം തന്നെയാണ്.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ഈയാഴ്‌ച നിങ്ങൾക്ക് ഒന്നും ചെയ്യാനില്ല. അതിനു പകരം നിങ്ങൾക്ക് ചില വൈവിധ്യങ്ങൾ​ തിരഞ്ഞെടുക്കാം. നിങ്ങളുടെ ചില ഗ്രഹങ്ങൾ ആഴ്ചയുടെ തുടക്കത്തിൽ അൽപ്പം കണിശക്കാരാണെങ്കിലും ദിവസം ചെല്ലും തോറും സന്തോഷവും ആഘോഷങ്ങളും നിറയാനാണ് സാധ്യത. അത് പരമാവധി ആസ്വദിക്കുക. കാരണം, പിന്നീട് പഴയ ജീവിതത്തിലേക്ക് തന്നെ മടങ്ങിപ്പോകാനുള്ളതാണ്...
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ജ്യോതിഷത്തിന്റെ എല്ലാ നിയമപ്രകാരവും മിക്കവാറും എല്ലാ ചിങ്ങം രാശിക്കാരും ഇപ്പോൾ വീടു വിട്ട് എങ്ങോട്ടെങ്കിലും പോകാനുള്ള സമയമാണ്. വീട്ടിൽ പുതിയ പല മാറ്റങ്ങളും നിങ്ങൾ​കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ നിങ്ങൾക്ക് ഇനിയും സമയം വേണം.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23 )
ചന്ദ്രന്റെ സാന്നിദ്ധ്യം വളരെ കൂടുതലാണ്. ആളുകളുമായി മുഖാമുഖം കാണാനുള്ള സാധ്യത കുറവാണ്. വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കും. അനാവശ്യമായി എന്തെങ്കിലും വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. ഇത് നിങ്ങൾക്ക് ആവശ്യമായ സമയമാണ്. അവരവരെ കുറിച്ച് ചിന്തിക്കാനും, സാമ്പത്തികം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചില പരിധികൾ വയ്ക്കാനും.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
പണം കണ്ടെത്തുക എന്നതാണ് ഈ ആഴ്ചയിലെ നിങ്ങളുടെ രാശിയിൽ കാണുന്ന ഏറ്റവും വലിയ കാര്യം. നിങ്ങൾ ധാരാളമായി വിലപേശും. ചിലപ്പോൾ ഈയാഴ്ച സുഹൃത്തുകളെ കാണാൻ സാധിച്ചെന്നു വരില്ല. പ്രണയ സംബന്ധമായ വിഷയങ്ങളിൽ വഴിത്തിരിവുണ്ടാകും. അത് ആഘോഷമാകാനുള്ള സാധ്യതയുമുണ്ട്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ചില ഗ്രഹനിലകൾ​ മോശമാണെങ്കിലും ചിലത് നല്ലതാണ്. അതിനാൽ ഉപേക്ഷിക്കപ്പെട്ട ആളുകളോട് കൂടുതൽ കരുണ കാണിക്കാൻ ശ്രമിക്കുക. വൈകാരികമായ ചില തുടച്ചുനീക്കലുകൾക്കുള്ള സമയമാണിത്. മാത്രമല്ല, ഭാവിയിലേക്കായി ചില ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ടതുമുണ്ട്.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
നിങ്ങളുടെ മാന്യമായതും സൌഹാർദപരവുമായ പെരുമാറ്റം പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കുന്നതിന് കാരണമാകും. ചില കാര്യങ്ങൾ​ നിങ്ങളിൽ തന്നെ സൂക്ഷിക്കാനുള്ള​ നിങ്ങളുടെ കഴിവിനെ മറ്റുള്ളവർ അഭിനന്ദിക്കുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കൂ. നിങ്ങളുടെ നിസ്വാർഥമായ സേവനങ്ങളും സഹായക മനോഭാവവും ആളുകൾ ശ്രദ്ധിക്കും. ആഴ്ചയുടെ അവസാന ഭാഗം സാമ്പത്തിക ഇടപാടുകൾക്ക് അനുകൂലമാണ്.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിലവിലെ ചോദ്യത്തിനുള്ള ഉത്തരം കുറച്ച് ആഴ്‌ച കൂടി കഴിഞ്ഞാലേ കിട്ടു. അതിനിടയിൽ, നിങ്ങൾക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കുകയും ബന്ധങ്ങൾ​ സഥാപിക്കുകയും നല്ല ജോലിക്കായി നിങ്ങളുടെ ആശയങ്ങളെ വികസിപ്പിക്കുകയും ചെയ്യാം. ആരുടെയെങ്കിലും പുറകെ പോകുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കുക, കാരണം നിങ്ങളുടെ പദ്ധതികൾ തടസ്സപ്പെടരുത്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളുടെ ജീവിതത്തിന്റെ പ്രവർത്തനരീതിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്ന പദ്ധതികൾ പിന്തുടരാൻ നിങ്ങൾ ദൃഢനിശ്ചയമുള്ളവരാണെങ്കിൽ, മറ്റുള്ളവരുടെ വികാരങ്ങൾ അറിയാൻ നിങ്ങൾ തയ്യാറായിരിക്കണം. ചെറിയ കാര്യങ്ങൾ മാറ്റിവച്ച് വലിയ കാര്യങ്ങളിലേക്ക് ശ്രദ്ധിക്കുക. നിങ്ങൾ വിദഗ്ധരെ സമീപിക്കേണ്ടതുണ്ട്, അതിനാൽ നിങ്ങളെക്കാൾ കൂടുതൽ അറിയുന്ന ആളുകളുമായി സംസാരിക്കുക!
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ നിങ്ങൾ അസ്വസ്ഥരായിരിക്കാം. മാത്രമല്ല, ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരാണം സമയം വേണ്ടി വരും എന്നും തോന്നുന്നു. എന്നാൽ അനാവശ്യമായി സമയം ചെലവഴിക്കുന്നത് ഒഴിവാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങൾ വിചാരിച്ചതിലും എളുപ്പം അവ കൈകാര്യം ചെയ്യാൻ സാധിയ്ക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.