scorecardresearch

Weekly Horoscope (July 02 - July 08, 2023): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope of the Week | Varaphalam | Jyothisham

Weekly Horoscope

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ സാധാരണയായി മറ്റുള്ളവർക്ക് നൽകുന്ന അതേ പരിഗണന സ്വന്തം കാര്യത്തിലും ഉണ്ടാകണം. ഇപ്പോൾ നിങ്ങളുടെ രാശിയിലെ സർഗ്ഗാത്മകവും വ്യക്തിപരവുമായ സ്വാധീനം വളരെ ശക്തമാണെന്ന്  കാണപ്പെടുന്നു. നിങ്ങൾ കൂട്ടത്തിൽ നിന്ന് വേറിട്ട് നിൽക്കുകയും സർഗ്ഗാത്മകവും സ്വതന്ത്രവുമായ വ്യക്തിയായി അംഗീകരിക്കപ്പെടണമെന്ന് നിർബന്ധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

മറ്റുള്ളവർ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ വിശ്രമിക്കാന്‍ നിങ്ങൾ ആഗ്രഹിച്ചേക്കാം. പക്ഷെ നിങ്ങള്‍ക്ക് വേണ്ടി മറ്റാരും പരിശ്രമിക്കില്ലെന്ന വസ്തുത മനസിലാക്കുക. സാഹചര്യങ്ങള്‍ വൈകാതെ അനുകൂലമാകുമെന്നതില്‍ സംശയമില്ല.

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ശുക്രനും വ്യാഴവും തികച്ചും ഗംഭീരമായ ഗ്രഹങ്ങളുടെ സംയോജനമാണ്. വാസ്തവത്തിൽ, നിങ്ങളുടെ നക്ഷത്രങ്ങള്‍ സമൃദ്ധമായിരുന്നില്ല. പക്ഷേ, നിങ്ങൾ കണ്ണുതുറന്നില്ലെങ്കിൽ, അവസരങ്ങൾ നിങ്ങളെ കടന്നുപോയേക്കാം. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ചില ഗ്രഹങ്ങൾ എല്ലാ കാര്യങ്ങളിലും വളരെ അനുകൂലമായിരുന്നു. കലാപരവും സർഗ്ഗാത്മകവുമായ കഴിവുകള്‍ ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന നിമിഷങ്ങളുണ്ടാകും. ഒരുപക്ഷേ, ഒരു മുന്നേറ്റത്തിനുള്ള സാധ്യത ശരിക്കും ഉണ്ടെന്ന് തോന്നുന്നു.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള സംഭവങ്ങളിൽ തിരിച്ചടിയുണ്ടാകാം. ചില പ്ലാനുകൾ മാറ്റിവയ്ക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുമെന്ന് നിങ്ങൾ അംഗീകരിച്ചേക്കാം. നിങ്ങളുടെ വന്യമായ സ്വപ്നങ്ങൾക്കപ്പുറമുള്ള ആവേശം, നാടകം, സാഹസികത എന്നിവയാൽ ശൂന്യത നികത്താനാകും. കുടുംബാംഗങ്ങൾക്ക് നിങ്ങളുടെ സഹതാപവും സഹായവും ആവശ്യമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാൽ കുടുംബാംഗങ്ങളെ നിങ്ങള്‍ കൈകാര്യം ചെയ്യുന്ന വിധം പ്രശംസനീയമാണ്. ഇപ്പോൾ മറ്റ് ആളുകൾ  വൈകാരിക മാനസികാവസ്ഥയിലായതിനാൽ നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

സമാധാനത്തിനായി നിലകൊണ്ട് നിങ്ങൾ മടുത്തിരിക്കാം, എന്നിട്ടും നിങ്ങളുടെ സ്വന്തം മനസമാധാനത്തിനായി നിങ്ങൾ എതിരാളികളെയും ശത്രുക്കളെയും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നു. തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യതയുള്ള സമയമാണിത്, സത്യം വിശദീകരിക്കുകയും വസ്തുതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ജീവിതത്തില്‍ കഠിനമായ ചില നിമിഷങ്ങള്‍ കാത്തിരിക്കുന്നു. എല്ലാ പ്രവർത്തനങ്ങളിലും വളരെയധികം ശ്രദ്ധ ചെലുത്താനും വികാരങ്ങൾ അപൂർവ്വമായി പ്രകടിപ്പിക്കുന്ന ആളുകളെ തുറന്ന് സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും വേണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ദീർഘകാല ക്രമീകരണങ്ങൾ മാത്രം പൂർത്തീകരിച്ചുകൊണ്ട് നിങ്ങൾക്ക് യാത്രാ പദ്ധതികൾ പരമാവധി കുറയ്ക്കാം. ചില കാരണങ്ങളാൽ, ജോലി അല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ പോലും നിങ്ങളുടെ ആശയങ്ങൾ മാറ്റാൻ ഇടയാക്കിയേക്കാം. ഗൗരവമേറിയതും വൈകാരികവുമായ ചർച്ചകളിൽ നിന്നാണ് പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉണ്ടാകുന്നത്, ഉത്തരങ്ങൾക്കായി പ്രിയപ്പെട്ട ഒരാൾക്ക് സഹായിക്കാനാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

എല്ലാ ഗ്രഹങ്ങളും ആറിലും ഏഴിലും നിലകൊള്ളുന്ന ആഴ്ചയാണിത്. സമ്മാനങ്ങളിൽ നിന്നും ഉദാരതയിൽ നിന്നും അഭൂതപൂർവമായ അളവിൽ നിങ്ങൾക്ക് പ്രയോജനം ലഭിക്കും. പ്രണയമുള്ളവര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

എല്ലാം നേടാനുണ്ട്, വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നതിൽ നിന്ന് വളരെയധികം അപകടസാധ്യതയുണ്ട്. നിങ്ങൾ എന്തിനും തയ്യാറാണെങ്കിൽ മാത്രം, അത്തരമൊരു വ്യക്തമായ ഓപ്ഷനായി തോന്നുന്ന  പാത നിങ്ങൾ പിന്തുടരുക. ആളുകൾ നിങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഓർമ്മിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ നിലപാടുകള്‍ക്കായി പോരാടുക, എന്നാൽ നിങ്ങൾക്ക് പിന്തുണ നല്‍കുന്നവരെ അകറ്റരുത്. കൂടാതെ, എല്ലാ യാത്രാ പദ്ധതികളും പരിശോധിച്ച് കൃത്യമാക്കുക. നിങ്ങളുടെ പ്രണയ സാഹചര്യം അനുകൂലമാണ്.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: