/indian-express-malayalam/media/media_files/uploads/2022/09/horoscope-4.jpg)
Daily Horoscope
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
കാലാവസ്ഥയും മറ്റു ചുറ്റുപാടുകളും അനുവദിക്കുന്നതിനാൽ, ഗ്രാമീണ വിനോദ യാത്രകൾക്കോ ​​രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്കുള്ള യാത്രകൾക്കോ ​​ഇത് മികച്ച സമയമാണ്. സന്തോഷകരമെന്ന് പറയട്ടെ, ഹ്രസ്വ യാത്രകളുടെ അധിപനായ ബുധൻ ഇപ്പോഴും നിങ്ങൾക്ക് ഉണർവേകുന്നു. നിങ്ങളുടെ അടുത്ത സംതൃപ്തിക്കായി കൂടുതൽ സ്വപ്നം കാണാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
പരസ്പരവിരുദ്ധമായ രണ്ട് പ്രവണതകൾക്കിടയിൽ നിങ്ങൾ ഞെരുങ്ങിയേക്കാം. ഒന്ന് വസ്തുതകളെ മുറുകെപ്പിടിക്കാനുള്ള ആഗ്രഹമാകും. മറ്റൊന്ന് യഥാർത്ഥ സത്യം നിങ്ങളുടെ ഭാവനയിൽ മാത്രമാണല്ലോ എന്ന തിരിച്ചറിവാണ്. അങ്ങേയറ്റത്തെ ജാഗ്രതയാണ് ഏറ്റവും നല്ല നയമെന്ന് ഇത്തരമൊരു ധർമ്മസങ്കടം സൂചിപ്പിക്കുന്നു.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഒരു ചെറിയ സമയത്തേക്ക് നിഗൂഢമായ അന്തരീക്ഷത്തിലായിരിക്കും നിങ്ങൾ. ഇന്നത്തെ ഗ്രഹചിത്രം ഒരു പുതിയ ട്വിസ്റ്റ് കൂടി ചേർക്കും. നിങ്ങളുടെ ഗ്രഹമായ ബുധന്റെ അനുഗ്രഹം സത്യം കണ്ടെത്തുന്നതിന് സഹായിക്കും. മാത്രമല്ല ഇത് നിങ്ങൾ സങ്കൽപ്പിച്ചതിലും വളരെ അപരിചിതമായി മാറുമെന്നതിൽ സംശയമില്ല.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ബുദ്ധിമുട്ടുള്ള സമയങ്ങളുണ്ടാകുമെങ്കിലും, വരും ആഴ്ചകളിൽ പങ്കാളികൾ നിങ്ങൾക്ക് സഹായവും സംരക്ഷണവും വാഗ്ദാനം ചെയ്യും. എന്നിരുന്നാലും, ഇന്ന് ഒരു നിഗൂഢത തീവ്രമാകും. ഒരുപക്ഷേ നിങ്ങളുടെ കാഴ്ചയെ മറയ്ക്കുകയും വസ്തുതകൾ മറയ്ക്കുകയും ചെയ്യും. എന്തുകൊണ്ടാണിതെന്നും ആളുകൾക്ക് പരസ്പരം ഇടപഴകാൻ കഴിയില്ലേയെന്നും നിങ്ങൾ സ്വയം ചോദിക്കാനിടയാകും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾ ഉദാരമനസ്‌കനായ ഒരു പങ്കാളിയായിരിക്കും. എന്നിട്ടും അന്തിമ വിശകലനത്തിൽ, എതിർ വീക്ഷണങ്ങളുള്ള ആളുകളുമായി യോജിക്കാനോ വിട്ടുവീഴ്‌ച ചെയ്യാനോ കഴിയാതെ നിങ്ങളുടെ സ്വന്തം ആശയങ്ങളിൽ നിങ്ങൾ വളരെയധികം താൽപ്പര്യം കാണിക്കും. ഈ ധാർഷ്ട്യ മനോഭാവം ഇന്ന് അസ്ഥാനത്തായിരിക്കാം. അതിനാൽ വെറുതെ വിടേണ്ട വിഷയങ്ങൾ നിർബന്ധിക്കരുത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഒരുപക്ഷേ നിങ്ങൾ അമിതമായി ജോലി ചെയ്‌തതുകൊണ്ടാകാം ഒരു നീണ്ട അവധിക്കാലം കൂടുതൽ ആകർഷകമായ ഒരു നിർദ്ദേശമായി മാറുകയാണ്. ഇതിൽ നിന്ന് നിങ്ങൾ രക്ഷപ്പെടുകയാണെങ്കിൽ പോലും, നിങ്ങളുടെ പ്രൊഫഷണൽ ആശങ്കകൾ നിങ്ങളോടൊപ്പം കൊണ്ടുപോകും. നിങ്ങൾ വൈകാരിക പിരിമുറുക്കത്തിൽ നിന്ന് ഒരു വഴി തേടുകയാണ്.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ശുക്രനിൽ നിന്ന് ചൊവ്വയിലേക്കുള്ള ഗ്രഹനിലയുടെ ഒരു വെല്ലുവിളി നിറഞ്ഞ മാറ്റം വിചിത്രവും പുതുമുയുള്ളതുമായ സ്വാധീനങ്ങളുണ്ടാക്കും. അത് നിങ്ങളുടെ വൈകാരിക ആഗ്രഹങ്ങളെ ഉത്തേജിപ്പിക്കുകയും ജാഗ്രതയുള്ളവരാക്കുകയും ചെയ്യും. നിങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിൽ തെറ്റില്ല. എന്നാൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയാത്ത ഒരു യുദ്ധത്തിൽ ഒരിക്കലും പോരാടരുത്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ പങ്കാളിയേയും ഉൾപ്പെടുത്തണമെന്ന് മനസ്സിൽ ആവർത്തിച്ച് പറയണം. ആരെങ്കിലും ഇപ്പോൾ മനഃപൂർവം മണ്ടത്തരം കാണിക്കുന്നുണ്ടോ? അവർക്ക് നിങ്ങളെപ്പോലെ ധാരണയും കുറവാണോ? ഇക്കാര്യങ്ങൾ സ്വയം മനസ്സിലാക്കുന്നത് ലോകത്ത് എളുപ്പമുള്ള കാര്യമല്ല.
Monthly Horoscope October 2023: ഒക്ടോബര്‍ മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ
ധനു രാശി (നവംബർ 23 – ഡിസംബർ 22
നിങ്ങളുടെ പദ്ധതികളോടും ആശയങ്ങളോടും ഉള്ള അനന്തമായ എതിർപ്പിൽ നിങ്ങൾക്ക് മടുപ്പ് തോന്നാം. എന്നാൽ മറ്റുള്ളവർ പറയുന്നതിൽ കാര്യമുണ്ടെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? അതുകൊണ്ടാണ് ഇന്നും നാളെയും നിങ്ങൾ ഏറ്റുമുട്ടൽ ഒഴിവാക്കേണ്ടത്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
മറ്റുള്ളവരുടെ സഹായകരമല്ലാത്തതോ, നിരന്തരം ആവശ്യപ്പെടുന്നതോ ആയ പെരുമാറ്റം നിങ്ങൾ സഹിക്കേണ്ടി വരും. എങ്കിലും ചൊവ്വയുടെ നില അനുകൂലമായ സമയം ഉറപ്പ് നൽകുന്നു. സ്വീകാര്യത നേടാനുള്ള ഒരേയൊരു മാർഗ്ഗമാണെങ്കിൽ ഒത്തുതീർപ്പിലെത്താം. ആരെങ്കിലും നിങ്ങളുടെ താൽപ്പര്യങ്ങളെ തുരങ്കം വയ്ക്കുന്നുവെന്ന് നിങ്ങൾ ആശങ്കപ്പെട്ടേക്കാം, എന്നാൽ നിഗമനങ്ങളിൽ എത്തിച്ചേരരുത്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
തുലാം രാശിക്കാരെയും മിഥുന രാശിക്കാരെയും പോലെ, അനന്തമായി തോന്നുന്ന ഗ്രഹ സ്വാധീനങ്ങളുടെ ഒരു പരമ്പരയുടെ നേട്ടങ്ങൾ നിങ്ങൾ ആസ്വദിക്കുകയാണ്. പരിപാടികൾ ആസൂത്രണം ചെയ്തതുപോലെ നടക്കുന്നില്ലെങ്കിൽ, നിങ്ങൾ അവ തെറ്റായി കൈകാര്യം ചെയ്തതാണെന്ന് മനസ്സിലാക്കണം. ഇപ്പോൾ തന്നെ അത് പരിഹരിക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഒരു പ്രധാന ആഭ്യന്തര വിഷയത്തിൽ ധാരണയിലെത്താൻ പോകുന്നു. നിങ്ങൾക്ക് ആശ്വാസത്തിന്റെ നെടുവീർപ്പിടാൻ കാരണമുണ്ടാകാം. എന്നിരുന്നാലും പരിണിതഫലങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് ഇനിയും രണ്ട് മാസമുണ്ടെന്ന് മനസ്സിലാക്കണം. സഹപ്രവർത്തകരുമായും അധികാരസ്ഥാനത്തുള്ള എല്ലാവരുമായും ഇടപഴകാൻ എന്തുകൊണ്ട് ദൃഢമായ ശ്രമം നടത്തിക്കൂടാ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.