scorecardresearch

Daily Horoscope September 29, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
അപ്‌ഡേറ്റ് ചെയ്‌തു
New Update
horoscope | Raashiphalam | Jyothisham

Daily Horoscope

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സാമ്പത്തിക പദ്ധതികൾ സ്തംഭനാവസ്ഥയിലാണെന്ന് തോന്നാമെങ്കിലും, ഇന്നത്തെ നക്ഷത്രങ്ങൾ താരതമ്യേന സജീവമാണ്. ആഴ്ചാവസാനം ക്രമാനുഗതമായി പെട്ടെന്ന് തീരുന്നതായി തോന്നും. സുഹൃത്തുക്കളും പങ്കാളികളും നിങ്ങളുടെ സമയത്തിന് ആവശ്യങ്ങൾ ഉന്നയിച്ചേക്കാം. നിങ്ങളുടെ വേറിട്ട നർമ്മപ്രകൃതിയാൽ എല്ലാവരേയും രസിപ്പിക്കും.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ ബിസിനസ്സും സാമ്പത്തിക പ്രവർത്തനങ്ങളും യഥാർത്ഥമോ സാധ്യതയുള്ളയോ ആയാലും കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്. തിരക്കുള്ള സമയമാണ് മുന്നിലുള്ളത്. അതിനാൽ പതിവ് ജോലികൾ വർദ്ധിക്കും. പുറമെയുള്ള പരിചയപ്പെടലുകൾ രസകരമായിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങൾ ആരുടെയെങ്കിലും മയക്കുവിദ്യയിൽ കബളിപ്പിക്കപ്പെട്ടേക്കാം.

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

പ്രണയസംബന്ധമായ കാര്യങ്ങൾ ഇപ്പോഴും നിങ്ങളുടെ കണക്കുകൂട്ടലുകളിൽ ശക്തമായി ഇടംപിടിക്കും. എന്നിരുന്നാലും ഇന്നത്തെ സ്വാധീനം ഈ വിഷയത്തിൽ നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. നിർഭാഗ്യവശാൽ, നിങ്ങളുടെ വിജയത്തിൽ അസൂയപ്പെടുന്ന പങ്കാളികൾ തെറ്റ് കണ്ടെത്തുന്ന മാനസികാവസ്ഥയിലായിരിക്കാം. അവരെ സമാധാനിപ്പിക്കാൻ വേണ്ടി നിങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കാം!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വാദപ്രതിവാദ മാനസികാവസ്ഥയിലുള്ള പങ്കാളികൾ ഇന്ന് ശാന്തരായിരിക്കും. നിങ്ങളുടെ സമീപത്തുള്ള ആർക്കെങ്കിലും അസ്വസ്ഥതയുണ്ടെങ്കിൽ അവരെ ആശ്വസിപ്പിക്കാനും തർക്കങ്ങൾ പരിഹരിക്കാനും വേഗം ശ്രമിക്കും. എല്ലാവർക്കും കൂടുതൽ ക്രിയാത്മകമായ വഴികളിലേക്ക് നീങ്ങാനുള്ള വഴി തുറക്കാനും ശ്രമിക്കും. നിങ്ങളുടെ അടുത്ത ഘട്ടത്തെക്കുറിച്ച് തീരുമാനിച്ചാൽ പങ്കാളികളിൽ നിന്ന് പിന്തുണ തേടുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ രാശിയിലെ പത്താമത്തെയും ആറാമത്തെയും സൗരഭവനങ്ങളുമായി യോജിപ്പിച്ചിരിക്കുന്ന ഗ്രഹങ്ങളുടെ ഒരു പരമ്പരയുടെ സ്വാധീനഫലമായി തൊഴിൽ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. പ്രത്യേകിച്ചും നിങ്ങൾ അമിതമായി അധ്വാനിക്കുന്നവരും സ്വയം ക്ഷീണിക്കുകയും ചെയ്യുന്ന ശീലക്കാരാണെങ്കിൽ. പോസിറ്റീവും ധീരവുമായ പ്രണയബന്ധങ്ങൾ പരമാവധി അനുകൂലമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അത് വിജയിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ഗ്രഹരാശിയുടെ അനുയോജ്യമായ മേഖലകളിൽ, ശുക്രനും വ്യാഴവുമായുള്ള സൂര്യന്റെ ബന്ധം ഇന്ന് ഉജ്ജ്വലവും ആദർശപരവുമായ സാധ്യതകൾ തുറന്നിടുമെന്നതിൽ സംശയമില്ല. നിങ്ങളുടെ തനതായ നേട്ടത്തിലേക്ക് ഇന്നത്തെ പരിപാടികൾ മാറ്റിയെടുക്കാൻ ശ്രദ്ധിക്കണം. ഒപ്പം അവയുടെ വേഗം ക്രമീകരിക്കാൻ ശ്രദ്ധിക്കണം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കരിയറിൽ നല്ല മാറ്റങ്ങൾ വരുത്താൻ ചില സമ്മർദ്ദങ്ങൾ ഉണ്ടാകും. എന്നാൽ ശരിയായ ദിശയിലേക്ക് നിങ്ങളെ നയിക്കാൻ, ശക്തമായ ഗ്രഹ സ്വാധീനങ്ങൾ സഹായിക്കും. പണത്തേക്കാൾ അന്തസ്സിന് പ്രാധാന്യം നൽകും. എന്നിരുന്നാലും പണത്തിന്റെ ആശങ്കകൾ അവഗണിക്കണമെന്ന് ഇതിനർത്ഥമില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഒരു വൃശ്ചിക രാശിക്കാരനെന്ന നിലയിൽ നിങ്ങളുടെ സ്വഭാവം ആഴത്തിലുള്ള വിശ്വാസങ്ങളാൽ പ്രചോദിതമാണ്. നിങ്ങളുടെ അഗാധമായ ഉൾക്കാഴ്ചകളും ആശയങ്ങളും പങ്കുവക്കുകയും അവ നിലനിർത്തുകയും ചെയ്താൽ പങ്കാളികളിൽ മതിപ്പുളവാക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22

ഈ ജാതകക്കാരുമായുള്ള ബുധന്റെ സ്വാധീനം മൂലം നിങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആരുമായും നിങ്ങൾ ക്ഷമ കാണിക്കില്ല. എന്നാലും, വീട്ടിലെ മാറ്റങ്ങൾക്ക് കൂടുതൽ ചിന്ത ആവശ്യമായി വന്നേക്കാം. നിങ്ങളുടെ വാരാന്ത്യം നശിപ്പിച്ചതാരാണ്, എന്തിനാണ് എന്നതിനെക്കുറിച്ചുള്ള തർക്കങ്ങൾ നാണക്കേടുണ്ടാക്കും. അതിനാൽ തർക്കങ്ങൾ അനുവദിക്കരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ സ്വഭാവമല്ലെങ്കിലും കൂടുതൽ പണം സമ്പാദിക്കാനുള്ള വഴികൾ ആസൂത്രണം ചെയ്യുകയെന്നത് പ്രിയപ്പെട്ട പ്രവർത്തനങ്ങളിലൊന്നായി മാറും. നിങ്ങൾ ആശയങ്ങൾ പ്ലാൻ ചെയ്തു ചെയ്യുന്നത് അപൂർവ്വമാണെങ്കിലും, ഇന്ന് പണം ചിലവഴിക്കുമ്പോൾ ആരോഗ്യകരമായ ഒരു ജീവിതശൈലിക്ക് സഹായിക്കുന്ന ഉപകരണങ്ങൾ വാങ്ങുന്നത് നല്ലതായിരിക്കും

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾ ഇന്ന് ഒരു സീക്രട്ട് മാനസികാവസ്ഥയിലാണെങ്കിലും, ചന്ദ്രൻ റൊമാന്റിക്-ക്രിയാത്മക മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, കൂടുതൽ അടുത്തിടപഴകുന്നതും പ്രണയാതുരവുമായ അവസരങ്ങൾ അനവധിയാണ്. ഒപ്പം പങ്കാളികളിൽ നിന്നുള്ള പരിഗണനയും സ്നേഹവും നിറഞ്ഞ പെരുമാറ്റത്തെ നിങ്ങൾ അഭിനന്ദിക്കും. നിങ്ങൾ കൂടുതൽ അനുഭവപരിചയം ഉള്ളവരായതിനാൽ നിങ്ങൾക്ക് എത്ര ഉദാരമനസ്കനാകാൻ കഴിയുമെന്ന് മുൻകൈയെടുത്ത് കാണിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ചെറുയാത്രകൾ ആസ്വാദ്യകരമായ ഒരു ദിവസം അനുഭവവേദ്യമാക്കും. വഴി തിരിച്ചുവിടലുകളും അശ്രദ്ധയും നിങ്ങളെ പ്രലോഭിപ്പിക്കും. നിങ്ങളുടെ വീടിന്റെ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള സമയം ഇപ്പോഴും നിങ്ങളുടെ പക്കലുണ്ട്. അത് വേണ്ട പോലെ പരിഗണിക്കുക. സ്നേഹ ബന്ധങ്ങളിൽ പങ്കാളികൾക്ക് ആദ്യ തിരഞ്ഞെടുപ്പ് നൽകുക. അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ പരമാവധി ശ്രമിക്കുക. വാരാന്ത്യത്തിലെ തർക്കങ്ങൾ പണത്തിലും കടപ്പാടിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: