/indian-express-malayalam/media/media_files/iCmB7sryHThF8wvfxMwH.jpg)
Morning Habits For Effectively Fat Loss ചിത്രം: ഫ്രീപിക്
Morning Habits For Effectively Fat Loss: രാവിലെ അലസമായി ദിവസം തുടങ്ങുന്നവരാണോ നിങ്ങൾ?. ശരീരഭാര വർധനവിന് അത് കാരണമായേക്കാം. ഒരു ദിവസത്തേയ്ക്കുള്ള ഊർജ്ജം മാത്രമല്ല ശരീരത്തിന് വേണ്ടുന്ന പേഷകങ്ങളും ലഭ്യമാക്കേണ്ടത് രാവിലെയാണ്. മടിപിടിച്ചിരിക്കുമ്പോൾ ഇത്തരത്തിലുള്ള ശീലങ്ങൾ പിൻതുടരുന്നതിൽ തടസ്സമുണ്ടാകും.
Why Morning Habits Matter for Belly Fat Loss: രാവിലത്തെ ശീലങ്ങൾക്ക് കൊഴുപ്പ് കുറയ്ക്കുന്നതിലെ പങ്ക്
ശരീരഭാരം, വണ്ണം, വയറിൽ അടിഞ്ഞു കുടുന്ന കൊഴുപ്പ് ഇതൊക്കെ എപ്പോഴെങ്കിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?. എങ്കിൽ രാവിലത്തെ മടിയൻ ശീലങ്ങൾക്ക് അൽപ്പം മാറ്റം വരുത്തിക്കോളൂ. അത് വയറിലെ കൊഴുപ്പ് കുറയാൻ സഹായിക്കുമെന്ന് ഫിറ്റ്നസ് കോച്ചായ ജോസിയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പറയുന്നു. അത്തരത്തിലുള്ള അഞ്ച് ശീലങ്ങളാണ് ജോസിയ പങ്കുവെയ്ക്കുന്നത്
ഒരു ഗ്ലാസ് വെള്ളം കുടിക്കുക
വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുക. ഇത് മെറ്റാബോളിസം വർധിപ്പിക്കുന്നു, ദഹനം സുഗമമാക്കുന്നു, ശരീരത്തിലെ ജലാംശം നിലനിർത്തുന്നു, വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷങ്ങൾ രാവിലെ കഴിക്കുക
മുട്ട, ഗ്രീക്ക് യോഗർട്ട്, അല്ലെങ്കിൽ പ്രോട്ടീൻ ഷേക്ക് എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ കഴിക്കുക. ഇത് അമിതമായ വിശപ്പ് നിയന്ത്രിക്കുന്നു, വിശപ്പ് ശമിപ്പിക്കുന്നു, പേശികളുടെ പാരിപാലനത്തിന് സഹായിക്കുന്നു.
Effective Morning Exercises to Burn Belly Fat: രാവിലെ വ്യായാമത്തിൽ ഏർപ്പെടുക
20 മുതൽ 30 മിനിറ്റു വരെ വർക്കൗട്ട് ചെയ്യുക. കാർഡിയോ പോലെയുള്ളവ അതിൽ ഉൾപ്പെടുത്തുക. മെറ്റാബോളിസം വർധിപ്പിക്കുന്നതിനു, കലോറി കത്തിക്കുന്നു, കൊഴുപ്പ് അലിയിച്ചു കളയുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു.
Best Diet Practices in the Morning for Weight Loss: മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക
പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ, പേസ്ട്രികൾ, പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഇത് ഇൻസുലിൻ വ്യതിയാനങ്ങൾ തടയുകയും, മൊത്തത്തിലുള്ള കലോറിയുടെ ഉപഭോഗം കുറയ്ക്കുകയും, കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
How Consistency in Morning Habits Leads to Fat Loss: ഭക്ഷണവും ലഘുഭക്ഷണവും തീരുമാനിക്കുക
ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക. നിങ്ങൾക്ക് അവശ്യമായ പോഷകങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരിക്കണം ആ ഭക്ഷണക്രമം. ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം കുറയ്ക്കുന്നു. സമീകൃത ഭക്ഷണം ഉറപ്പാക്കുക.
Read More
- ദിവസവും ഒരു പച്ചമുട്ട കഴിച്ചാൽ ശരീരത്തിന് എന്തു സംഭവിക്കും?
- ഉപ്പോ പഞ്ചസാരയോ ചേർത്ത തൈര്, ഇവയിലേതാണ് നല്ലത്?
- ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ ഈ 7 ഭക്ഷണങ്ങൾ കഴിക്കൂ
- ഒരേ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?
- സ്ഥിരമായി ചായ കുടിച്ചാൽ ഹൃദയാഘാത സാധ്യത കുറയുമോ?
- ആഴ്ച്ചയിൽ ഒരിക്കൽ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് നല്ലതോ?
- പ്രഭാത ഭക്ഷണത്തിനു പകരം അത്താഴം, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?
- ശരീര ഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുകയാണോ? ഈ 5 മാറ്റങ്ങൾ വരുത്തൂ
- സ്ഥിരമായി മഞ്ഞൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
- മൺസൂൺ കാലത്ത് കുരുമുളക് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ
- സെർവിക്കൽ കാൻസർ പരിശോധന ഇനി സ്വയം ചെയ്യാം, സ്വാബ് ടെസ്റ്റുമായി യുഎസ്
- ദിവസവും രാവിലെ ഉപ്പുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?
- ഉരുളക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.