scorecardresearch

പ്രഭാത ഭക്ഷണത്തിനു പകരം അത്താഴം, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

ശരീരത്തിൻ്റെ പ്രവർത്തനത്തിന് അവശ്യമായ പോഷകങ്ങളുള്ള ആഹാര ക്രമം പിൻതുടരാൻ ശ്രദ്ധിക്കുക

ശരീരത്തിൻ്റെ പ്രവർത്തനത്തിന് അവശ്യമായ പോഷകങ്ങളുള്ള ആഹാര ക്രമം പിൻതുടരാൻ ശ്രദ്ധിക്കുക

author-image
Health Desk
New Update
Weight Loss Diet

ചിത്രം: ഫ്രീപിക്

ശരീരഭാര നിയന്ത്രണത്തിനായി എന്ത് മാർഗവും സ്വീകരിക്കാൻ തയ്യാറായവരുണ്ട്. അതിനായി ഭക്ഷണത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടു വരാനും അവർ മടിക്കില്ല. 

Advertisment

അത്താഴത്തിനായി പ്രഭാത ഭക്ഷണത്തിൽ മാറ്റം വരുത്തുന്ന ശീലമാണിപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാൽ അത്താഴം പോലെ പോഷക സമ്പുഷ്ടമായ കൂടുതൽ ഭക്ഷണങ്ങൾ രാവിലേയും, വളരെ ചെറിയ ലഘുഭക്ഷണങ്ങൾ വൈകിട്ടും എന്നതാണ് ഇതിനു പിന്നിലെ പ്രധാന തത്വമെന്ന് ഡയബറ്റിസ് എജ്യുക്കേറ്ററായ സ്നേഹ പറയുന്നു. 

ഈ ആശയത്തിനു പിന്നിൽ എന്താണ്?

മെറ്റബോളിസം അല്ലെങ്കിൽ ഉപാപചയ പ്രവർത്തനത്തെ ആശ്രയിച്ചാണ് ഈ തത്വം പ്രവർത്തിക്കുന്നത്. രാവിലെ പോഷക സമ്പുഷ്ടമായ കൂടുതൽ ഭക്ഷണങ്ങൾ കഴിക്കുന്നത് ദിവസം മുഴുവനുമുള്ള കലോറിയുടെ ഉപഭോഗത്തെ സ്വാധീനിക്കും.  മാത്രമല്ല ഇത് ഇൻസുലിൻ ക്ഷമതയെ മെച്ചപ്പെടുത്തും. ഇത് അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നു. 

വൈകിട്ട് ലഘുഭക്ഷണം കഴിക്കുന്നതിലൂടെ ഉറങ്ങുന്നതിനു മുമ്പുള്ള മൊത്തത്തിലുള്ള കലോറിയുടെ ഉപഭോഗം കുറയ്ക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രമേഹ രോഗികൾ, ദഹനനാളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർ, ഇത്തരക്കാർ ഈ ഭക്ഷണരീതി പിൻതുടരുന്നതിൽ നിന്നും വിട്ടു നിൽക്കണം.

അനുയോജ്യമായ കലോറി ഉപഭോഗം എങ്ങനെ വേണം?

Advertisment

ശരീരത്തിൻ്റെ പ്രവർത്തനത്തിന് അവശ്യമായ പോഷകങ്ങളുള്ള ആഹാര ക്രമം പിൻതുടരാൻ ശ്രദ്ധിക്കുക. അത്തരത്തിലുള്ള ഒരു സമീകൃതാഹാരം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ശരീരത്തിന് എന്താണ് വേണ്ടതെന്ന് ഉറപ്പാക്കുക. പ്രായം, ലിംഗം, പൊക്കം, പ്രവർത്തന ക്ഷമത, ആരോഗ്യസ്ഥിതി തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ഒരാളുടെ കലോറി ഉപഭോഗം നിർണയിക്കുന്നത്.

എങ്കിലും ഒരു പൊതു മാർഗനിർദ്ദേശമെന്ന നിലയിൽ പ്രഭാത ഭക്ഷണത്തിന് പ്രതിദിനം 20 മുതൽ 30 ശതമാനം വരെ കലോറിയാണ് വേണ്ടത്. ഉച്ചഭക്ഷണത്തിന് പ്രതിദിന കലോറിയുടെ 40 ശതമാനവും, അത്താഴത്തിന് ദിവസേനയുള്ള കലോറിയുടെ 10 മുതൽ 20 ശതമാനം വരെയും.

വളരെ ശ്രദ്ധയോടെ ശരീയായ രീതിയിൽ ആണെങ്കിൽ പ്രഭാത ഭക്ഷണത്തിൻ്റെ സമയത്ത് അത്താഴം കഴിക്കുന്നത് ഭാരം കുറയ്ക്കുന്നതിന് ഗുണം ചെയ്യും. എന്നാൽ ഇത് മാത്രമല്ല ശരിയായ മാർഗം. മൊത്തത്തിലുള്ള കലോറിയുടെ ഉപഭോഗം, പോഷക സന്തുലിതാവസ്ഥ എന്നിവയിലും കരുതൽ വേണം. ജനിതകപരമായി എല്ലാവരും വ്യത്യസ്തരാണ് അതിനാൽ ശരീരത്തിൻ്റെ ആവശ്യം അറിഞ്ഞ് ചെയ്യുക.  

Read More

Weight Loss Health Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: