/indian-express-malayalam/media/media_files/xrZpiijqIa2tgyeoyIDF.jpg)
:
രാവിലെ ഉണർന്നാൽ ഉടൻ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?. എന്നാൽ അത് ഉപ്പ് വെള്ളം ആണെങ്കിലോ?. ഒരു ഗ്ലാസ് ഉപ്പു വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നതും ശരീരത്തിൻ്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ നന്നിട്ടുണ്ട്.
വളരെ കുറഞ്ഞ അളവിൽ ഇങ്ങനെ ഉപ്പു വെള്ളം കുടിക്കുന്ന ശീലം നിരവധി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്തേക്കാം. ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് തുടങ്ങി ദഹനപ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകരമാകും എന്നാണ് വാദങ്ങൾ. സാധാരണ വെള്ളം കുടിക്കുന്നതും ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുമെങ്കിലും ഉപ്പുവെള്ളത്തിൽ ധാരാളം ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട് അത് അധിക ഗുണം ചെയ്യും. പതിവായി വ്യായാമം ചെയ്യുന്നുവർ, അമിതമായി വിയർക്കുന്നവർ, കഠിനമായ ചൂടുള്ള സമയം ഇങ്ങനെയുള്ള അവസ്ഥയിൽ ഇത് പ്രയോജനപ്പെടും എന്ന് ന്യൂട്രീഷ്യനിസ്റ്റായ സാധ്ന പറയുന്നു.
ഹെർബൽ ചായ അല്ലെങ്കിൽ പാനീയങ്ങളൊക്കെ വിവിധ ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഇവയ്ക്കൊന്നിനും ഉപ്പു വെള്ളത്തിനു നൽകാൻ കഴിയുന്നത്ര ഇലക്ട്രോലൈറ്റുകളെ പ്രദാനം ചെയ്യാൻ സാധിക്കില്ല. ഹെർബൽ പാനീയങ്ങൾക്കൊപ്പം ചേർത്തോ അല്ലെങ്കിൽ വ്യത്യസ്ത സമയങ്ങളിൽ ഉപ്പു ചേർത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലിനിർത്തുന്നതിനും, മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.
അതിരാവിലെ ഉപ്പ് വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ
ജലാംശം, ഇലക്ട്രോലൈറ്റുകളുടെ സന്തുലനം
ജലാംശം, നാഡികളുടെ പ്രവർത്തനം, പേശികളുടെ സങ്കോചം എന്നിവയ്ക്ക് ആവശ്യമായ സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ഉപ്പുവെള്ളത്തിലുണ്ട്. അമിതമായ വിയർപ്പ് അല്ലെങ്കിൽ വ്യായാമ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ട്.
ദഹന ആരോഗ്യം
ആമാശയത്തിലെ എൻസൈമുകളുടെയും ഹൈഡ്രോക്ലോറിക് ആസിഡിൻ്റെയും ഉൽപാദനത്തെ ഉത്തേജിപ്പിച്ച് ദഹനവും പോഷകങ്ങൾ ആഗിരണവും ഉപ്പുവെള്ളം സുഗമമാക്കുന്നു. ഇതിലൂടെ മലബന്ധത്തിൽ നിന്നും ആശ്വാസം ലഭിക്കുന്നു.
ചർമ്മ ആരോഗ്യം
ഉപ്പുവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ, വീക്കം കുറയ്ക്കുകയും ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള അസ്വസ്ഥതകൾക്ക് പ്രതിരോധം സൃഷ്ട്ടിക്കുകയും ചെയ്യും. ചർമ്മത്തിലെ ജലാംശം നിലനിർത്തി പിഎച്ച് സന്തുലനവും സാധ്യമാക്കുന്നു.
ശ്വസന ആരോഗ്യം
ഉപ്പ് വെള്ളം തൊണ്ടവേദന ശമിപ്പിക്കാനും ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.
വിഷവിമുക്തമാക്കൽ
ഉപ്പുവെള്ളം നേരിയ തോതിൽ ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. അങ്ങനെ മൂത്രത്തിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും.
എന്നാൽ ഇത്തരം ഗുണങ്ങളുള്ളത് കൊണ്ട് അമിത അളവിൽ ഉപ്പുവെള്ളം കുടിക്കരുത്. ചെറിയ അളവിൽ തുടങ്ങി പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം ശീലമാക്കുക.രക്താതി സമ്മർദ്ദം നേരിടുന്നവർ, കിഡ്നി അനുബന്ധമായ രോഗങ്ങളുള്ളവർ, നിർജ്ജലീകരണമുള്ളവർ, ഇത്തരക്കാർ വിദഗ്ധ ഡോക്ടറുടെ നിർദ്ദേശത്തോടെയല്ലാതെ ഉപ്പുവെള്ളം സ്ഥിരമായി കുടിക്കുന്ന ശീലം കൊണ്ടു വരരുത്.
Read More
- ഉരുളക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമോ?
- തൈരിൽ കറുവാപ്പട്ട ചേർത്ത് കഴിക്കുന്നതിൻ്റെ ഗുണങ്ങൾ ഇവയാണ്
- ഒരു മാസം പ്രഭാതഭക്ഷണം കഴിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?
- മല്ലി കുതിർത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?
- അനാരോഗ്യകരമായ ഭക്ഷണ ശീലം മാത്രമല്ല ഈ വിറ്റാമിൻ്റെ കുറവും മലബന്ധത്തിന് കാരണമായേക്കാം
- ദിവസവും ചുക്കു കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
- സ്ഥിരമായി പ്രോട്ടീൻ സപ്ലിമെൻ്റുകൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
- ലഞ്ച് ബോക്സിനുള്ളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം എത്ര സമയം വരെ സൂക്ഷിക്കാം?
- ഐസ്ക്രീം ധാരാളം കഴിച്ചാൽ ഹൃദയാഘാത സാധ്യത വർധിക്കുമോ?
- മഴക്കാലത്ത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തണോ? ഇതാ 6 സൂപ്പർഫുഡുകൾ
- ആവണക്കെണ്ണ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
- ചായയിൽ ഏലയ്ക്ക ചേർക്കുന്നത് അസിഡിറ്റി കുറയ്ക്കുമോ?
- ദിവസവും വെറും വയറ്റിൽ തുളസിയില കഴിച്ചാൽ എന്തു സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us