/indian-express-malayalam/media/media_files/cardamom-water-ws-fi.jpg)
ഏലയ്ക്ക
ദൈനംദിന ജീവിതത്തിൽ ഇന്ത്യക്കാർക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ചായ. രാവിലെ ഉറക്കമെഴുന്നേറ്റ ഉടൻ ഒരു കപ്പ് ചായ കുടിക്കുന്ന ശീലമുള്ള നിരവധി പേർ നമുക്ക് ചുറ്റിലുമുണ്ട്. ചായയിൽ ഏലയ്ക്ക ചേർത്ത് കുടിക്കുന്ന ശീലമുള്ളമുള്ളവരുമുണ്ട്. ഇങ്ങനെ ചെയ്യുന്നത് അസിഡിറ്റി കുറയ്ക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ, ചായയിലെ അസിഡിറ്റി ഇല്ലാതാക്കാൻ ഈ സുഗന്ധവ്യഞ്ജനത്തിന് കഴിയുമോ?.
ഏലയ്ക്കയ്ക്ക് അസിഡിറ്റി ഇല്ലാതാക്കാൻ കഴിയില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പാൽ അസിഡിക് സ്വഭാവമുള്ളതാണ്. അത് ചേർത്ത് ചായ തയ്യാറാക്കുമ്പോൾ അസിഡിറ്റി ഉള്ള ഒരു മിശ്രിതം സൃഷ്ടിക്കുന്നതായി ന്യൂട്രീഷ്യനിസ്റ്റ് ശ്വേത ജെ.പഞ്ചൽ പറഞ്ഞു. ചായയുടെ സ്വാദ് വർദ്ധിപ്പിക്കാൻ ചേർക്കുന്ന ഏലം പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ ചായയുടെ പിഎച്ച് ലെവലിൽ മാറ്റം വരുത്തില്ല.
7-ൽ താഴെയുള്ള പിഎച്ച് ലെവലുള്ള ഭക്ഷണപാനീയങ്ങൾ അസിഡിക് ആയി കണക്കാക്കപ്പെടുന്നു. ചായയിൽ സാധാരണയായി 6.4 മുതൽ 6.8 വരെയാണ് പിഎച്ച് ലെവൽ. അതിനാൽ, ചായയിൽ എത്ര മസാലകൾ ചേർത്താലും അവ പിഎച്ച് നിലയെ കാര്യമായി ബാധിക്കില്ലെന്ന് ന്യൂട്രീഷ്യനിസ്റ്റ് വ്യക്തമാക്കി.
അസിഡിറ്റി മാറ്റാൻ ചില വീട്ടുവൈദ്യങ്ങളുണ്ട്. അസിഡിറ്റി മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഫലപ്രദമായ നാലു വഴികളുണ്ട്.
പെരുംജീരകം
ഒരു ടീസ്പൂൺ പെരുംജീരകം ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുട്ക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ പോലുള്ള മറ്റ് ലക്ഷണങ്ങളിൽ നിന്നും കുറച്ച് ആശ്വാസം നേടാൻ സഹായിക്കും.
ശർക്കര
ശർക്കരയിൽ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. പിഎച്ച് ബാലൻസ് നിലനിർത്താൻ പൊട്ടാസ്യം മികച്ചതാണ്, കൂടാതെ വയറ്റിലെ മ്യൂക്കസ് ഉൽപാദനത്തിനും ഇത് ആവശ്യമാണ്. ദഹനവ്യവസ്ഥ ശരിയായി പ്രവർത്തിക്കാൻ മഗ്നീഷ്യം ആവശ്യമാണ്. അതിനാൽ, ഒരു ചെറിയ ശർക്കര കഷ്ണം അസിഡിറ്റിയെ അകറ്റാൻ വളരെയധികം സഹായിക്കും.
കരിഞ്ചീരകം
അസിഡിറ്റി ഒഴിവാക്കാൻ കുറച്ച് ജീരകം ചവയ്ക്കുകയോ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ചേർത്ത് തിളപ്പിച്ച് കുടിക്കുകയോ ചെയ്യാമെന്ന് അവർ പറയുന്നു.
അയമോദകം
അയമോദകം അസിഡിറ്റിക്ക് ഉത്തമമാണ്. ഇത് ദഹനത്തിന് സഹായിക്കും. ആന്റി-അസിഡിക് ഏജന്റ് കൂടിയാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.