/indian-express-malayalam/media/media_files/tulsi-water-ws-fi.jpg)
തുളസി
തുളിസിയിലയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് കാലങ്ങളായി പല വസ്തുതകളും പ്രചാരത്തിലുണ്ട്. പ്രകൃതിദത്തമായ ഒരു ഔഷധ മരുന്നായാണ് ഇതിനെ കാണാറുള്ളത്. എന്നാൽ തുളസിയില വെറം വയറ്റിൽ ദിവസവും കഴിക്കുന്നതു കൊണ്ട് എന്തെങ്കിലും മെച്ചമുണ്ടോ?. ഇത് ശീലമാക്കുന്നതിൻ്റെ ഗുണങ്ങളെ കുറിച്ച് യോഗ അദ്ധ്യപകനായ അറോറ വ്യക്തമാക്കുന്നുണ്ട്.
പ്രതിരോധ ശേഷി വർധിപ്പിക്കുന്നു: വിറ്റാമിൻ സി, യൂജെനോൾ എന്നിങ്ങനെയുള്ള ആൻ്റി ഓക്സിഡൻ്റുകൾ തുളസിയിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹാനികരമായ റാഡിക്കലുകളെ ചെറുക്കുകയും, ശരീരത്തിൻ്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. തുളസി ഇല സ്ഥിരമായി കഴിക്കുന്നതിലൂടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഗുണം ചെയ്യുന്നു. കൂടാതെ രക്തത്തിൻ്റെ ശുദ്ധീകരണത്തിലും പ്രധാന പങ്ക് വഹിക്കുന്നു.
ദഹന സഹായി: ദഹന സഹായിയായ എൻസൈമുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും, പോഷകങ്ങളുടെ ആഗിരണവും, ദഹനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തുളസിയിലയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ വീക്കം ശമിപ്പിക്കുന്നു.
സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കും: സമ്മർദ്ദത്തിനു കാരണമാകുന്ന ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കുന്നു. ഇത് മാനസികമായി ശാന്തതയും ക്ഷമയും പ്രദാനം ചെയ്യുന്നു.
ശ്വസനം സുഗമമാക്കുന്നു: ചുമ, ജലദോഷം, ആസ്തമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ശമനം നൽകുന്നതിന് നൂറ്റാണ്ടുകളായി തുളസിയില ഉപയോഗത്തിലുണ്ട്. ഇതിൻ്റെ ആൻ്റിമൈക്രോബിയൽ സവിശേഷതകൾ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: ഇൻസുലിൻ്റെ സംവേദനക്ഷമത വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ പ്രമേഹമുള്ളവർക്ക് ഇത് ഏറെ ഗുണം ചെയ്യും.
തുളസിയിലയുടെ പാർശ്വഫലങ്ങൾ
ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും അമിതമായ തുളസി ഇലയുടെ ഉപയോഗം ചില ദോഷങ്ങളിലേയ്ക്കും വഴിവെയ്ക്കും. രക്തം നേർത്തതാകൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന അവസ്ഥ എന്നിങ്ങനെയുള്ള പാർശ്വഫലങ്ങളും ഇതിനുണ്ട്. അതിനാൽ കുറച്ച് ഇലകൾ കഴിച്ചു തുടങ്ങി പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം അളവ് കൂട്ടിയാൽ മതിയാകും.
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വിട്ടുമാറാത്ത രോഗങ്ങൾക്കായി മരുന്ന് കഴിക്കുന്നവർ തുടങ്ങിയ ആളുകൾ ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശമില്ലാതെ ഇത്തരത്തിലുള്ള ദിനചര്യകൾ ശീലമാക്കരുത്. മാത്രമല്ല ഇത് കഴിച്ചു തുടങ്ങുമ്പോൾ എന്തെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ശീലം നിർത്തി ഡോക്ടറുടെ സഹായം തേടാൻ മടിക്കേണ്ട.
Read More
- മറവിയെ അകറ്റി നിർത്താൻ ഇതാ ചില നുറുങ്ങു വിദ്യകൾ
- ശരീരഭാരം കുറയ്ക്കാൻ നിലക്കടല സഹായിക്കുമോ?
- സാൻഡ്വിച്ചും ബർഗറും സ്ഥിരമായി കഴിക്കുന്നത് നിർത്തിയാൽ എന്തു സംഭവിക്കും?
- പാലും പാലുത്പന്നങ്ങളും കഴിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകാറുണ്ടോ? ഇതാ ഒരു പരിഹാരം
- കമിഴ്ന്നു കിടന്ന് ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമോ?
- പ്രമേഹമുള്ളവർക്ക് സുരക്ഷിതമാണ്, ഈ 5 പാനീയങ്ങൾ കുടിക്കാം
- മഴക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാം, ഈ 5 തെറ്റുകൾ ഒഴിവാക്കുക
- വെള്ളം ഇങ്ങനെ കുടിച്ചാൽ ശരീരഭാരം കുറയുമോ?
- പ്രമേഹമുള്ളവരാണോ? ഈ 5 കാര്യങ്ങൾ അറിയുക
- ഉയർന്ന രക്തസമ്മർദമാണോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
- നെയ്യ് ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ? ഈ തെറ്റുകൾ അറിഞ്ഞിരിക്കുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us