/indian-express-malayalam/media/media_files/h2elwx89w5Pn4uRqaRJ5.jpg)
:
അവലും, അരിപ്പൊടിയുമൊക്കെ ചേർത്ത് വീട്ടിൽ തയ്യാറാക്കുന്ന പലഹാരങ്ങൾ മാത്രം കഴിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു, ഇന്ന് അതിനൊക്കെ മാറ്റം ഉണ്ടായിരിക്കുന്നു. മൈദയും മറ്റും ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഇവ ഉണ്ടാക്കാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഏവർക്കും അറിവുണ്ട്. അതിപ്പോൾ വീട്ടിൽ തന്നെ തയ്യാറാക്കുന്ന സാൻഡ്‌വിച്ച് ആണെങ്കിലും ബർഗറാണെങ്കിലും സ്ഥിതി വ്യത്യസ്തമല്ല.
പുറത്തിറങ്ങിയാലും എവിടെയും അത്തരം ഭക്ഷണങ്ങളാണ് ലഭ്യമാകാറുള്ളത്. മിക്ക ആളുകളുടേയും ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഇവയിലാണ്. എന്നാൽ ഒരു മാസം പൂർണ്ണമായും ഇവ ഒഴിവാക്കിയാൽ എന്തു സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?. സംസ്‌കരിച്ച ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം ഒരു തരം ആസക്തിയിലേയ്ക്കു മാറുന്നു. അതിനാൽ വിശപ്പിന് ഒരിക്കലും പൂർണ്ണത അനുഭവപ്പെടില്ല. ഇത് കൂടുതൽ ഭക്ഷണം ആവശ്യമാണെന്ന് സ്വാഭാവികമായും ശരീരത്തെ തോന്നിപ്പിക്കുന്നതിലേയ്ക്കു വഴിമാറുമെന്ന് ഡയറ്റീഷ്യൻ വീണ പറയുന്നു.
തലച്ചോറിൻ്റെ സ്വഭാവത്തെ സ്വാധീനിക്കാൻ കഴിവുള്ള അഡിറ്റീവുകളും പ്രിസർവേറ്റീവുകളും അത്തരം സംസ്കരിച്ച ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുണ്ടാകും. ഇത്തരം ഭക്ഷണങ്ങൾ കൂടുതൽ ആകർഷിക്കുകയും വീണ്ടും കഴിക്കാനുള്ള ആസക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ദീർഘനാൾ ഇവ കഴിക്കാതിരുന്നാൽ അഡിക്റ്റീവുകൾ മൂലം ഉണ്ടായ വിഷാംശങ്ങൾ ശരീരം സ്വയം ഇല്ലാതാക്കാൻ തുടങ്ങും. പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ തലവേദന, ക്ഷീണം, ദേഷ്യം എന്നിവ ഉണ്ടാക്കുന്നത് സ്വഭാവികമാണ്. ഇവ സ്ഥിരമായി നിലനിൽക്കില്ല കാലക്രമേണ കുറഞ്ഞു വരും.
ക്രമേണ ശരീരത്തിൽ ഊർജ്ജം വർദ്ധിച്ചതായും, ദഹനവും മാനസികാവസ്ഥയും മെച്ചപ്പെട്ടതായും, ചർമ്മം തെളിഞ്ഞതായും അനുഭവപ്പെടും. രുചി മുകുളങ്ങളും കൂടുതൽ സെൻസിറ്റീവ് ആകും. പഴങ്ങൾ, പച്ചക്കറികൾ, തുടങ്ങിയ പ്രകൃതിദത്തമായ ഭക്ഷണങ്ങൾ കൂടുതൽ രുചികരമായി തോന്നിയേക്കാം. സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തുന്നതോടെ ശരീരഭാര നിയന്ത്രണം, വിട്ടു മാറാത്ത രോഗങ്ങളിൽ നിന്നും രക്ഷ എന്നിവ സാധ്യമാകുന്നു. ഇത് കൂടുതൽ ആരോഗ്യപ്രദവും, സന്തുലിതവുമായ ജീവിതം നയിക്കാൻ സഹായിക്കുന്നു.
സംസ്കരിച്ച ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രിസർവേറ്റീവുകൾ ദഹന സഹായിയായ ബാക്ടീരിയകളുടെ നാശത്തിന് കാരണമാകും. ഇത് മലബന്ധത്തിലേയ്ക്കു നയിച്ചേക്കാം. വീക്കത്തിനു കാരണമാകുന്ന ട്രാൻസ് കൊഴുപ്പുകളും, പഞ്ചസാരയും ഇത്തരം ഭക്ഷണങ്ങളിലുണ്ട്. ഇത് ശരീരത്തിലെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്കും അതിലൂടെ ചർമ്മാരോഗ്യത്തെയും ബാധിക്കുന്നു. നിങ്ങളുടെ മുഖക്കുരുവിനു പിന്നിലും ഇതാകാം.
ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം ദഹനം സുഗമമാക്കുന്നു. ഇലക്കറികൾ, കൊഴുപ്പുള്ള മത്സ്യങ്ങൾ, നട്സ് എന്നിവ തിളങ്ങുന്ന ചർമ്മത്തിന് സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണശീലം, അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെ ഒഴിവാക്കാൻ സഹായിക്കുന്നതിനൊപ്പം മികച്ച ഉറക്ക ചക്രവും, ദീർഘകാല ആരോഗ്യവും നിലനിർത്തുകയും ചെയ്യും.
പകരം കഴിക്കാവുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ്?
സെറിൽസ് ഒഴിവാക്കിക്കൊണ്ട് ഓട്‌സ് ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. വെള്ള അരിക്കു പകരം ബ്രൗൺ റൈസ്, സോഡ ചേർത്ത പാനീയങ്ങൾക്കു പകരം ഹെർബൽ ചായ, സ്ഥിരം കഴിക്കുന്ന വെണ്ണയ്ക്കു പകരം നട്സ് ഉപയോഗിച്ചു തയ്യാറാക്കുന്ന വെണ്ണ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക ഇതൊക്കെ ആരോഗ്യകരമായ ഭക്ഷണശീലത്തിന് സഹായിക്കുന്നു. കേക്ക് പോലെയുള്ളവ വീട്ടിൽ തന്നെ തയ്യാറാക്കി കഴിച്ചു നോക്കൂ. കടകളിൽ ലഭ്യമായ പാക്ക് ചെയ്ത സാലഡുകൾക്കു പകരം വീട്ടിൽ തന്നെ അവ തയ്യാറാക്കുന്നതായിരിക്കും ഉചിതം.
Read More
- പാലും പാലുത്പന്നങ്ങളും കഴിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകാറുണ്ടോ? ഇതാ ഒരു പരിഹാരം
- കമിഴ്ന്നു കിടന്ന് ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമോ?
- പ്രമേഹമുള്ളവർക്ക് സുരക്ഷിതമാണ്, ഈ 5 പാനീയങ്ങൾ കുടിക്കാം
- മഴക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാം, ഈ 5 തെറ്റുകൾ ഒഴിവാക്കുക
- വെള്ളം ഇങ്ങനെ കുടിച്ചാൽ ശരീരഭാരം കുറയുമോ?
- പ്രമേഹമുള്ളവരാണോ? ഈ 5 കാര്യങ്ങൾ അറിയുക
- ഉയർന്ന രക്തസമ്മർദമാണോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
- നെയ്യ് ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ? ഈ തെറ്റുകൾ അറിഞ്ഞിരിക്കുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.