/indian-express-malayalam/media/media_files/QOrLyE1y0kuMPLJz5UII.jpg)
Blood Sugar Spike Causes
Avoid Food That Spike Blood Sugar: ഉയർന്ന രക്തസമ്മർദത്തെ ഒരു നിശബ്ദ കൊലയാളിയായിട്ടാണ് കാണുന്നത്. ആരോഗ്യത്തെ അപകടാവസ്ഥയിലേയ്ക്ക് വളരെ പെട്ടെന്ന് എത്തിക്കാനുള്ള ശേഷി ഇതിനുണ്ട്. അതിരാവിലെ ഉണ്ടാകുന്ന രക്തസമ്മർദമാണ് ഏറെ ശ്രദ്ധിക്കേണ്ടത്. നമ്മുടെ ഹൃദയാരോഗ്യത്തെ കാണിക്കുന്നതാണ് ഈ സമയത്തുണ്ടാകുന്ന ഉയർന്ന രക്തസമ്മർദം.
ഉറക്കമില്ലായ്മ, സമ്മർദം തുടങ്ങി ജീവിത രീതിയിലെ പല കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം. രക്തസമ്മർദത്തിൽ ഇടയ്ക്കുണ്ടാകുന്ന വ്യതിയാനങ്ങൾ സ്വഭാവികമാണ്. ഇത് സ്ഥിരമായി സംഭവിക്കുന്നുണ്ടെങ്കിൽ ആരോഗ്യപ്രശ്നങ്ങളെയോ, അനാരോഗ്യകരമായ ജീവിത ശീലങ്ങളെയോ ആണ് സൂചിപ്പിക്കുന്നത്.
വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്ന പല ലക്ഷണങ്ങളും ഉയർന്ന രക്തസമ്മർദ്ദ സമയത്ത് ഉണ്ടാകുന്നുണ്ട്. എന്നാൽ അറിയപ്പെടാതെയോ, ശ്രദ്ധിക്കപ്പെടാതെയോ പോകുന്നവയാണ് ഏറെ അപകടകരം. സ്ഥിരമായി രാവിലെ ഉണ്ടാകുന്ന തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം, സ്ഥിരമായ ക്ഷീണം, വിശ്രമമില്ലായ്മ, രാവിലെ ഉണ്ടാകുന്ന തലകറക്കം ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ വിട്ടു പോകരുത്.
അതുപോലെ തന്നെയാണ് ആഹാര ശീലങ്ങളും. ഇഷ്ട ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവ ആരോഗ്യത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട് എന്നതു കൂടി അറിഞ്ഞിരിക്കുക. രക്തസമ്മർദമുള്ളവർ സ്ഥിരമായി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്.
മൈദ: മൈദ ഉപയോഗിച്ചു തയ്യാറാക്കുന്ന വെളുത്ത ബ്രെഡ്, പാസ്ത, എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് കാരണമായേക്കാം.
ജ്യൂസുകൾ: പഞ്ചസാര ചേർത്തില്ലെങ്കിൽ കൂടിയും പഴങ്ങൾ കൊണ്ടു തയ്യാറാക്കുന്ന ജ്യൂസ് പോലെയുള്ള പാനീയങ്ങളിൽ ചെറിയ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടാകും.
അന്നജം അടങ്ങിയ പച്ചക്കറികൾ: അന്നജം ഇല്ലാത്തവയെ അപേക്ഷിച്ച് ഉരുളക്കിഴങ്ങ്, ചോളം എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിച്ചേക്കാം.
ഉണങ്ങിയ പഴങ്ങൾ: പഴങ്ങൾ ഉണങ്ങിയെടുത്തതിൽ പ്രകൃതിദത്തമായ പഞ്ചസാരയുടെ സാന്നിധ്യം ഉണ്ട്.
ചില പഴ വർഗ്ഗങ്ങൾ: തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയൊക്കെ പൊതുവെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഇവയിലെ ഗ്ലൂക്കോസ് ഇൻഡക്സ് അൽപം കൂടുതലാണ്.
ഓട്സ്: രുചികൂട്ടുന്നതിന് പ്രത്യേകമായി എന്തെങ്കിലും ചേർക്കുന്ന വ്യത്യസ്തരം ഇൻസ്റ്റൻ്റ് ഓട്സുകൾ വിപണിയിൽ ലഭ്യമാണ്. ഇവയിൽ പഞ്ചസാരയും ചേർക്കാറുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- നെയ്യ് ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ? ഈ തെറ്റുകൾ അറിഞ്ഞിരിക്കുക
- വെണ്ണ ഇഷ്ടമല്ലാത്തവരുണ്ടോ? ഗുണങ്ങൾ അറിഞ്ഞിരുന്നോളൂ
- പാലും ഉണക്ക മുന്തിരിയും; മലബന്ധത്തിനുള്ള പരിഹാരമോ?
- മഴക്കാല ആരോഗ്യം, ഈ പച്ചക്കറികൾ ഒഴിവാക്കരുത്
- സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് എന്തുകൊണ്ട്?
- ഈ 5 ഭക്ഷണങ്ങൾ രാവിലെ കഴിക്കാറുണ്ടോ? ഒഴിവാക്കുക
- ഗ്രാമ്പൂ വെള്ളം കുടിക്കേണ്ടതിന്റെ 5 കാരണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us