/indian-express-malayalam/media/media_files/mNAh3GiNR9AWJ2oDdS5j.jpg)
ചിത്രം: ഫ്രീപിക്
ആരോഗ്യകരമായ ജീവിതത്തിനുള്ള പല പൊടിക്കൈകളും പലരും നിർദേശിക്കാറുണ്ട്. ഇത്തരത്തിലുള്ള പൊടിക്കൈകൾ സോഷ്യൽ മീഡിയയിലും വളരെ സുലഭമാണ്. എന്നാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ കർശനമായ ഭക്ഷണക്രമം പിന്തുടരേണ്ട പ്രമേഹരോഗികൾക്ക് ഇത് വളരെ ബുദ്ധിമുട്ടാണ്. പ്രമേഹമുള്ളവർ ചായ കുടിക്കുന്നത് ഒഴിവാക്കണമെന്നും ചോറ് ഒഴിവാക്കണമെന്നും പറയാറുണ്ട്. അതുപോലെ പഴങ്ങൾ ഒഴിവാക്കണമെന്നും നിർദേശിക്കാറുണ്ട്. ഇതിലെ വാസ്തവം എന്തെന്ന് നോക്കാം.
ചായ, പ്രത്യേകിച്ച് ഗ്രീൻ ആൻഡ് ബ്ലാക്ക് ടീ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ചായ പൂർണമായും ഒഴിവാക്കുന്നത് അനാവശ്യമാണ്. മിതമായ അളവിൽ മധുരമില്ലാത്ത ചായ പ്രമേഹരോഗികൾക്ക് ഭക്ഷണത്തിന്റെ ഭാഗമാക്കാമെന്ന് ഡോ. സംഗീത തിവാരി പറഞ്ഞു.
അരി, പ്രത്യേകിച്ച് ധാന്യങ്ങൾ അല്ലെങ്കിൽ ബ്രൗൺ റൈസ്, നിയന്ത്രിത അളവിൽ പ്രമേഹ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചോറിനൊപ്പം പച്ചക്കറികളും പ്രോട്ടീനുകളും സംയോജിപ്പിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.
പഞ്ചസാരയുടെ അംശം കാരണം ചില പ്രമേഹരോഗികൾ പഴങ്ങൾ ഒഴിവാക്കാറുണ്ട്. എന്നാൽ, പഴങ്ങളിൽ അവശ്യവിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കഴിക്കുന്ന അളവ് ശ്രദ്ധിക്കുക. ബെറികൾ, ആപ്പിൾ, പിയർ തുടങ്ങിയ ഗ്ലൈസമിക് സൂചിക കുറഞ്ഞ പഴങ്ങൾ തിരഞ്ഞെടുക്കണമെന്ന് ഡോ.തിവാരി നിർദേശിച്ചു.
പഴങ്ങൾ കൊണ്ടുള്ള ജ്യൂസ് കഴിയുമെങ്കിൽ ഒഴിവാക്കുക. മുഴുവൻ പഴങ്ങൾ കഴിക്കുക, അവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ജ്യൂസ് കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ചെറിയ അളവിൽ കഴിക്കുക, വെള്ളത്തിൽ നേർപ്പിച്ച് കഴിക്കുന്നത് പരിഗണിക്കണമെന്ന് അവർ പറഞ്ഞു. അതുപോലെ കൃത്യമായ ഇടവേളകളിൽ രക്തത്തിലെ പഞ്ചസരായുടെ അളവ് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us