scorecardresearch

വെണ്ണ ഇഷ്ടമല്ലാത്തവരുണ്ടോ? ഗുണങ്ങൾ അറിഞ്ഞിരുന്നോളൂ

വിപണിയിൽ ലഭിക്കുന്നവയെക്കാൾ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഉപ്പ് ചേർക്കാത്ത വെണ്ണ ഉപയോഗിക്കുന്നതാണ്  നല്ലത്

വിപണിയിൽ ലഭിക്കുന്നവയെക്കാൾ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഉപ്പ് ചേർക്കാത്ത വെണ്ണ ഉപയോഗിക്കുന്നതാണ്  നല്ലത്

author-image
Health Desk
New Update
White Butter

ചിത്രം: ഫ്രീപിക്

അടുക്കളയിലോ തീൻ മേശയിലോ അത്രയധികം ഉപയോഗമില്ലാത്ത ഒന്നാണ് വെണ്ണ. ഒഴിവാക്കാൻ സാധിക്കാത്ത ചില സാഹചര്യങ്ങളിൽ കഴിക്കുമെന്നല്ലാതെ ചിലർക്ക് ഇതിനോട് അധികം താൽപ്പര്യം ഉണ്ടായിരിക്കില്ല. വെണ്ണയല്ലേ ധാരാളം കൊളസ്ട്രോൾ ഉണ്ടാകുമെന്ന് ചിന്തിക്കുന്നവരും ഉണ്ട്. എന്നാൽ എല്ലാ കൊളസ്ട്രോളും ചീത്തയല്ലെന്ന് തിരിച്ചറിയുക. വെണ്ണയിൽ ഇത്തരത്തിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കൊളസ്ട്രോൾ ഉൾപ്പെടെ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

Advertisment

ശരീര ഭാരം വർധിക്കും എന്ന ഭയം കൊണ്ടാണോ നിങ്ങൾ വെണ്ണ കഴിക്കുന്നത് നിർത്തിയത്?. ഇതിൽ അയോഡിൻ അടങ്ങിയിട്ടുണ്ട്, തൈറോയ്ഡ് ഹോർമോണുകളെ സന്തുലിതമാക്കുന്നതിനും മെറ്റബോളിസം വർധിപ്പിക്കുന്നതിനും ആവശ്യമാണെന്ന് ന്യൂട്രീഷ്യനിസ്റ്റായ അറോറ പറയുന്നു. 

വൈറ്റമിൻ എ, ഡി, ഇ, കെ എന്നിങ്ങനെ കൊഴുപ്പിൽ  ലയിക്കുന്ന പോഷകങ്ങൾ ഇവയിലുണ്ട്. ധാതുക്കളുടെ ആഗിരണം സുഗമമാക്കുന്നതിന് വെണ്ണ സഹായിക്കുന്നു. പാലിനേക്കാൾ കൂടുതൽ കാൽസ്യം ഇതിൽ അടങ്ങിയിരിക്കുന്നു. നല്ല കൊളസ്ട്രോളിനെ മെച്ചപ്പെടുത്തുകയും, ഹൃദയത്തിൻ്റെ ആരോഗ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 

വിപണിയിൽ ലഭിക്കുന്നവയെക്കാൾ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഉപ്പ് ചേർക്കാത്ത വൈറ്റ് ബട്ടർ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാൽ ഇതിൽ പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതിനാൽ ഉപയോഗിക്കുന്ന അളവ് അൽപ്പം ശ്രദ്ധിച്ചാൽ മതിയാകും. 

Advertisment

എന്നാൽ ആരോഗ്യത്തിന് ഗുണകരമായ പൂരിത കൊഴുപ്പ് മൊത്തം കലോറിയുടെ ശതമാനത്തിൽ കുറവായിരിക്കണം എന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ അഭിപ്രായം. അതിനാൽ വെണ്ണ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുമ്പോൾ അതിൻ്റെ അളവ് മാത്രം ശ്രദ്ധിച്ചാൽ മതിയാകും.

Read More

Milk Health Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: