/indian-express-malayalam/media/media_files/e3ajJGJodWfCnyzWMd7F.jpg)
:
ആരോഗ്യ കാര്യത്തിൽ അധികം പറഞ്ഞു കേൾക്കാത്ത ഒരു ധാതുവാണ് സിങ്ക്. എന്നാൽ ആരോഗ്യം നിലനിർത്തുന്നതിൽ ഇതിന് സുപ്രധാന പങ്കുണ്ട്. പ്രതിരോധ ശേഷി നിലനിർത്തുന്നതിനും, രോഗ ശമനം എന്നിവയെ ഇത് പ്രോത്സാഹിപ്പിക്കും.
അധികം ആളുകൾക്കും ദൈനംദിന ഭക്ഷണക്രമത്തിൽ നിന്നും അവശ്യത്തിന് സിങ്ക് ലഭിക്കുന്നില്ല. ശരീരത്തിൻ്റെ സ്വഭാവികമായ പ്രതിരോധ ശേഷി, ആരോഗ്യം വീണ്ടെടുക്കൽ എന്നിവ സുഗമമാക്കുന്നതിന് ഭക്ഷണക്രമത്തിൽ ഇത് ഉൾപ്പെടുത്തേണ്ടതുണ്ട്.
സിങ്കിൻ്റെ ആരോഗ്യ ഗുണങ്ങൾ
പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ വളരെയധികം പ്രാധാന്യമുള്ള ഒരു ധാതുവാണ് സിങ്ക്. ടി- ലിംഫോസ്റ്റൈലുകൾ, സ്വാഭാവിക കൊലയാളി സെല്ലുകൾ എന്നിങ്ങനെയുള്ള പ്രതിരോധത്തിന് സഹായിക്കുന്ന കോശങ്ങളെ പ്രവർത്തന ക്ഷമമാക്കുന്നതിലും അവ ഉത്പാദിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ഇൻഫക്ഷനുകളെ പ്രതിരോധിക്കുന്നതിന് ഇത്തരം കോശങ്ങൾ അവശ്യമാണ്.
പ്രോട്ടീനുകളുടെയും, ഡിഎൻഎയുടേയും സംയോജനത്തിനിൽ സിങ്ക് സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. കോശങ്ങളുടെ പുനർനിർമ്മാണം, അവയുടെ വളർച്ച, മൊത്തത്തിലുള്ള പ്രതിരോധ ശേഷി എന്നിവയെ സ്വാധീനിക്കുന്നു. മുറിവുകൾ ഉണക്കുന്നതിലും, കോശങ്ങളുടെ പുനരുജ്ജീവനത്തിന് അത്യാവശ്യമായ കൊളാജൻ്റെ ഉത്പാദനത്തിനും സിങ്ക് തുല്യ പങ്ക് വഹിക്കുന്നുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് അക്ഷിത പറയുന്നു.
ഭക്ഷണക്രമത്തിൽ സിങ്ക് എങ്ങനെ ഉൾപ്പെടുത്താം
ശരിയായ ഭക്ഷണക്രമം എന്നു പറയുമ്പോൾ ശരീരത്തിന് അവശ്യമായ എല്ലാ പോഷകങ്ങളും അതിൽ അടങ്ങിയിരിക്കണം എന്നാണല്ലോ. അങ്ങനെയെങ്കിൽ സിങ്ക് കൂടി ഇതിൽ ചേർക്കേണ്ടതുണ്ട്. അതിനായി ഏതെല്ലാം ഭക്ഷ്യ വസ്തുക്കളിലാണ് ഈ ധാതുവുള്ളതെന്ന് അറിയണം
ഓസ്‌ടേഴ്സ്: സിങ്കിൻ്റെ ഒരു പ്രധാന ഉറവിടമാണ് ഓസ്ടേഴ്സ് അഥവ മുത്തുചിപ്പി. ഒരെണ്ണത്തിൽ തന്നെ ശരീരത്തിന് അവശ്യമായ സിങ്ക് ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ഗ്രിൽ ചെയ്തോ, കറിയിൽ ചേർത്തോ വിവിധ രീതിയിൽ തയ്യാറാക്കി കഴിക്കാവുന്നതാണ്.
പയർവർഗ്ഗങ്ങൾ: സിങ്ക് മാത്രമല്ല പ്രോട്ടീൻ, നാരുകൾ എന്നിവയും ഇവയിലുണ്ട്. ഇന്ത്യയുടെ തനതു വിഭവങ്ങളിൽ പലതിലും പയർവർഗങ്ങൾ ഉൾപ്പെടുത്താറുണ്ട്.
മത്തങ്ങ വിത്തുകൾ: ചെറുതാണെങ്കിലും സിങ്കും മറ്റ് പോഷകങ്ങളും അടിങ്ങിയിരിക്കുന്ന പവർ ഹൗസാണ് മത്തൻ വിത്തുകൾ. സാലഡുകളിലോ, അല്ലെങ്കിൽ കറിക്കൊപ്പമോ അവ ഉൾപ്പെടുത്താം.
നട്സ്: പാചകം ചെയ്യാതെ തന്നെ ഇടയ്ക്ക് കഴിക്കാമെന്നതാണ് നട്സിൻ്റെ പ്രത്യേകത. ഇവയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.
പാലുത്പന്നങ്ങൾ: സിങ്കിനു പുറമേ കാൽസ്യം, പ്രോട്ടീൻ എന്നിങ്ങനെ ആരോഗ്യത്തിന് അവശ്യമായ ധാരാളം പോഷകങ്ങൾ പാലുത്പന്നങ്ങളിൽ അടങ്ങിയിട്ടുണ്ട്.
സിങ്കിൻ്റെ കുറവ് ഉണ്ടാകാൻ സാധ്യതയുള്ള വിഭാഗങ്ങൾ
സസ്യഭുക്കുകൾ: സസ്യങ്ങളെ അടിസഥാനമാക്കിയുള്ള ഭക്ഷണക്രമത്തിൽ വളരെ കുറച്ച് സിങ്ക് മാത്രമേ ഉണ്ടാവൂ. പോഷകങ്ങളുടെ ആഗിരണത്തിന് തടസ്സം സൃഷ്ടിക്കുന്ന ഫൈറ്റേറ്റുകളുടെ സാന്നിധ്യമാണ് ഇതിന് കാരണം. അതിനാൽ സിങ്ക് ധാരാളം അടങ്ങിയിരിക്കുന്ന പയർവർഗങ്ങൾ, നട്സ്, വിത്തുകൾ എന്നിവ കഴിക്കാൻ ശ്രദ്ധിക്കുക. അവശ്യമെങ്കിൽ ബദലായ മരുന്നുകളും കഴിക്കുക.
ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ: അമ്മയുടെയും ശിശുവിൻ്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ധാരാളം സിങ്ക് ഉപഭോഗം അവശ്യമാണ്.
മുതിർന്നവർ: പ്രായമാകുന്തോറും നമ്മുടെ ശരീരം സ്വാഭാവികമായി സിങ്ക് ആഗിരണം ചെയ്യുന്നതിൻ്റെ കാര്യക്ഷമത കുറയ്ക്കുന്നു. അതിനാൽ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ അവശ്യകത പ്രധാനമാണ്. മാത്രമല്ല ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ തേടേണ്ടതുമുണ്ട്.
ദഹന നാളവുമായി ബന്ധപ്പെട്ട് രോഗങ്ങൾ ഉള്ളവർ: പോഷകങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യുന്നതിനാണ് ഇവരുടെ ശരീരത്തിന് തടസ്സം ഉണ്ടാകുന്നത്. അതിനാൽ സിങ്ക് പോലെയുള്ള ധാതുക്കളുടെ കുറവ് മറ്റ് പല ആരോഗ്യ സ്ഥിതിയിലേയ്ക്കും എത്തിച്ചേക്കാം.
സിങ്ക് ശരീരത്തിന് അവശ്യമായ പോഷകമാണ് എന്നതുപോലെ തന്നെ അമിതമായാൽ ആരോഗ്യത്തിന് ആപത്തുമാണ്. നിശ്ചിതമായ അളവിൽ കൂടുതൽ സിങ്ക് ശരീരത്തിൽ എത്തിയാൽ ഛർദ്ദി, ഓക്കാനം തുടങ്ങി പതിയെ പ്രതിരോധ ശേഷി വരെ കുറച്ചേക്കാം.
Read More
- ഈ 5 ഭക്ഷണങ്ങൾ രാവിലെ കഴിക്കാറുണ്ടോ? ഒഴിവാക്കുക
- ഗ്രാമ്പൂ വെള്ളം കുടിക്കേണ്ടതിന്റെ 5 കാരണങ്ങൾ
- ആർത്തവം വൈകിപ്പിക്കാൻ കഴിക്കുന്ന ഗുളികകൾ മുഖക്കുരുവിന് കാരണമാകുമോ?
- ദഹന പ്രശ്നങ്ങൾ അകറ്റാൻ ദിവസവും രാവിലെ ഈ പാനീയം കുടിക്കുന്നത് ഗുണം ചെയ്യുമോ?
- പ്രഭാത ഭക്ഷണവും അത്താഴവും എപ്പോൾ കഴിക്കണം? അറിയാം
- രാവിലെ ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം, ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.