scorecardresearch

പ്രഭാത ഭക്ഷണവും അത്താഴവും എപ്പോൾ കഴിക്കണം? അറിയാം

ദിവസത്തിലെ പ്രധാന ഭക്ഷണമായ പ്രഭാത ഭക്ഷണവും അത്താഴത്തിനും ഇടയിൽ എത്ര ഇടവേള വേണമെന്നത് പലർക്കും അറിയില്ല

ദിവസത്തിലെ പ്രധാന ഭക്ഷണമായ പ്രഭാത ഭക്ഷണവും അത്താഴത്തിനും ഇടയിൽ എത്ര ഇടവേള വേണമെന്നത് പലർക്കും അറിയില്ല

author-image
Health Desk
New Update
health

Credit: Freepik

ശരിയായ സമയത്ത് ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതുപോലെ തന്നെ ഭക്ഷണങ്ങൾക്കിടയിലെ ഇടവേളയിലും ശ്രദ്ധ വേണം. ദിവസത്തിലെ പ്രധാന ഭക്ഷണമായ പ്രഭാത ഭക്ഷണവും അത്താഴത്തിനും ഇടയിൽ എത്ര ഇടവേള വേണമെന്നത് പലർക്കും അറിയില്ല. ഭക്ഷണ സമയം മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് അത്താഴവും പ്രഭാതഭക്ഷണവും തമ്മിലുള്ള ഇടവേള എത്രയായിരിക്കണമെന്ന് അറിഞ്ഞിരിക്കണം. 

Advertisment

ഡയറ്റീഷ്യനും ഡയബറ്റിസ് എഡ്യൂക്കേറ്ററുമായ കനിക മൽഹോത്ര പറയുന്നതനുസരിച്ച്, അത്താഴവും പ്രഭാതഭക്ഷണവും തമ്മിലുള്ള ഇടവേള ഏകദേശം 12 മുതൽ 14 മണിക്കൂർ വരെയാണ്. ഇങ്ങനെ ഭക്ഷണം കഴിച്ചാൽ കിട്ടുന്ന ഗുണങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്. 

ഉപാപചയ ആരോഗ്യം: ഈ ഇടവേള ഉപാപചയ ആരോഗ്യം വർധിപ്പിക്കും. ഇത് അമിതവണ്ണത്തിനും പ്രമേഹത്തിനുമുള്ള സാധ്യത കുറയ്ക്കും.

ഹൃദയാരോഗ്യം: അത്താഴത്തിനും പ്രഭാതഭക്ഷണത്തിനും ഇടയിൽ 13 മണിക്കൂർ ഇടവേള നിലനിർത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

Advertisment

ദഹന ആരോഗ്യം: ദഹനത്തിന് മതിയായ സമയം നൽകുന്നത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ തടയുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഉറക്കത്തിന്റെ ഗുണനിലവാരം: രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെ നല്ല ഉറക്കത്തിന് സഹായിക്കുന്നു.

മൽഹോത്രയുടെ അഭിപ്രായത്തിൽ അത്താഴം രാത്രി 6 നും 8 നും ഇടയിൽ കഴിക്കണം. ഇതിലൂടെ നല്ല ഉറക്കം കിട്ടും. പ്രഭാത ഭക്ഷണം രാവിലെ 7 നും 9നും ഇടയിൽ കഴിക്കണം. ഇത് ദിവസത്തിന് ആവശ്യമായ ഊർജം നൽകും. 

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: