/indian-express-malayalam/media/media_files/3ywCCvTOCHMsQ30tYpK4.jpg)
മഴ തകർത്തു പെയ്യുകയാണ്. വരും ദിവസങ്ങളിലും അതിതീവ്ര മഴ മുന്നറിയിപ്പുകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ മാത്രമല്ല ഇന്ത്യയിൽ എല്ലായിടത്തും ഇതു തന്നെയാണ് അവസ്ഥ. ഈ സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജോലിയ്ക്കായി പോകുന്നവർക്ക് ഇതു ബാധകമല്ല.
ശക്തമായ കാറ്റിനൊപ്പം അതിശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ് മഴയുടെ തീവ്രത വർധിക്കുന്നത് മനുഷ്യരുടെ ദൈനംദിന ജീവിത സാഹചര്യങ്ങളെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, കെട്ടിടങ്ങളുടെ കേടുപാടുകൾ ഇങ്ങനെ മഴക്കെടുതികൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
മഴ നനയാതെ പുറത്തേയ്ക്കിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. ചെറിയ തോതിൽ മഴ നനയുന്നതു കൊണ്ട് പ്രത്യേകിച്ച് ദോഷമില്ല. എന്നാൽ ഒരു പരിധിയിൽ കൂടുതലായാൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ പറയുന്നു.
നനഞ്ഞ വസ്ത്രങ്ങൾ ദീർഘനേരം ധരിക്കുന്നതു മൂലം ശരീരത്തിന് താപനില നിയന്ത്രിക്കുന്നതിനുള്ള സ്വഭാവികമായ ശേഷി നഷ്ട്ടപ്പെടും. ഇത് ഹൈപ്പോതെർമിയയ്ക്ക് കാരണമാകും. ഈ അവസ്ഥയിൽ ശരീര താപനില അനിയന്ത്രിതമായി കുറയുന്നു. ഇത് വിറയൽ തുടങ്ങി ബോധക്ഷയത്തിലേയ്ക്കു വരെ നയിച്ചേക്കാം എന്ന് ഡോ. സുരഞ്ജിത്. സി പറയുന്നു.
ദീർഘനേരം ഈർപ്പം നിൽക്കുന്നതിനാൽ ചർമ്മത്തിൽ സ്വഭാവികമായുള്ള ഒരു സംരക്ഷണ കവചമാണ് നഷ്ട്ടപ്പെടുന്നത്. ഇത് ഇൻഫെക്ഷനുകൾ ഉണ്ടാകുന്നതിനു കാരണമാകുന്നു.
മഴയത്ത് ദീർഘനേരം നിൽക്കേണ്ടി വന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
- കഴിയുന്നതിലും വേഗം മഴ നനയാത്ത സ്ഥലങ്ങളിലേയ്ക്കു മാറുക എന്നതാണ് വളരെ പ്രധാനം
- വീട്ടിൽ എത്തിയാലുടൻ നനഞ്ഞ വസ്ത്രങ്ങൾ മാറ്റി ശരീരത്തിലുള്ള ഈർപ്പം പൂർണ്ണമായും ഉണക്കി കളയുക.
- ചെറു ചൂടോടു കൂടിയ പാനീയങ്ങൾ കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കുന്നതിന് ഈ ഘട്ടത്തിൽ സഹായിക്കും.
- ഹൈപ്പോതെർമിയയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക
- ചർമ്മത്തിൽ ചുവപ്പ്, വീക്കം, പഴുപ്പ് എന്നിങ്ങനെയുള്ള ഇൻഫെക്ഷൻ്റെ ലക്ഷണങ്ങളും ആരോഗ്യവിദഗ്ധരുടെ ശ്രദ്ധയിൽ കൊണ്ടുവരിക
മഴ നനയാൻ ഇഷ്ട്ടപെടുന്നവരാണെങ്കിലും ആരോഗ്യ കാര്യത്തിൽ കരുതൽ വേണം. ഈർപ്പമുള്ള അന്തരീക്ഷം അണുബാധകളുടെയും മറ്റ് രോഗങ്ങളുടെ സാധ്യതയും വർധിപ്പിക്കുന്നു. അതിനാൽ ഉചിതമായ മുൻ കരുതലുകൾ ഇത്തരം സാഹചര്യങ്ങളിലെടുക്കുക.
Read More
- ശരീരം തണുപ്പിക്കാൻ ഐസ്ക്രീം കഴിച്ചാൽ മതിയാകുമോ?
- കുളിക്കുന്നത് ഇഷ്ടമില്ലാത്തവരാണോ?എങ്കിൽ ഇത് അറിഞ്ഞിരുന്നോളൂ
- ഹോർമോൺ തകരാറുകൾക്ക് കാരണമാകുന്ന 5 ശീലങ്ങൾ
- കുഞ്ഞുങ്ങൾക്ക് നല്ല ഉറക്കം കിട്ടാൻ ഏത്തപ്പഴം സഹായിക്കുമോ?
- ശരീര ഭാരം കുറയ്ക്കാൻ മുട്ട എപ്പോൾ കഴിക്കണം?
- നടുവേദന പമ്പ കടത്തും, ഈ ഒരൊറ്റ സൂപ്പർഫുഡ് കഴിക്കൂ
- പ്രായം 40 ആണോ? ഈ 10 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ
- നട്സ് അമിതമായി കഴിക്കാറുണ്ടോ? പതിയിരിക്കുന്ന അപകടങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us