scorecardresearch

നട്സ് അമിതമായി കഴിക്കാറുണ്ടോ? പതിയിരിക്കുന്ന അപകടങ്ങൾ

നട്സിൽ പോഷകഗുണമുള്ളതും ഗുണകരമായ കൊഴുപ്പുകളും പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ടെങ്കിലും, അമിതമായി കഴിക്കുന്നത് അവയുടെ ഉയർന്ന കലോറി ഉള്ളടക്കം കാരണം ശരീരഭാരം വർധിപ്പിക്കും

നട്സിൽ പോഷകഗുണമുള്ളതും ഗുണകരമായ കൊഴുപ്പുകളും പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ടെങ്കിലും, അമിതമായി കഴിക്കുന്നത് അവയുടെ ഉയർന്ന കലോറി ഉള്ളടക്കം കാരണം ശരീരഭാരം വർധിപ്പിക്കും

author-image
Health Desk
New Update
health

നട്സ്

ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ നട്സിൽ നിറഞ്ഞിരിക്കുന്നു. പോഷകാഹാര സമ്പുഷ്ടമായതിനാൽ മികച്ചൊരു ലഘുഭക്ഷണമായി അവയെ കണക്കാക്കുന്നു. എന്നാൽ, ഏതു ഭക്ഷണത്തെയും പോലെ നട്സും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അവയുടെ ഉപഭോഗം അമിതമാകുന്നതിലൂടെ ചില ആരോഗ്യ അപകടങ്ങൾ മറഞ്ഞിരിപ്പുണ്ട്.

Advertisment

ആരോഗ്യകരമായ ലഘുഭക്ഷണമാണെന്ന് കരുതി നട്സ് അമിതമായി കഴിക്കരുതെന്ന് ന്യൂട്രീഷ്യനിസ്റ്റ് സോമിയ ലുഹാദിയ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചു. അവയിൽ കലോറി വളരെ കൂടുതലാണ്. പൂർണ സംതൃപ്തി നൽകുന്നത് കുറവാണ്. അതിനാൽ ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ, പിസിഒഡി അല്ലെങ്കിൽ പ്രമേഹം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർ സമീകൃതാഹാരത്തിന്റെ ഭാഗമായി വളരെ കുറച്ച് നട്സ് കഴിക്കാൻ അവർ നിർദേശിച്ചു.

നട്സ് അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യ അപകടങ്ങൾക്ക് കാരണമാകും. നട്സിൽ പോഷകഗുണമുള്ളതും ഗുണകരമായ കൊഴുപ്പുകളും പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ടെങ്കിലും, അമിതമായി കഴിക്കുന്നത് അവയുടെ ഉയർന്ന കലോറി ഉള്ളടക്കം കാരണം ശരീരഭാരം വർധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധ ശിവാനി ബാജ്‌വ അഭിപ്രായപ്പെട്ടു. അമിതമായി കഴിക്കുന്നത് വയർവീർക്കൽ, ഗ്യാസ്, വയറിളക്കം തുടങ്ങിയ ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും. ബദാം, കശുവണ്ടി തുടങ്ങിയ ചില നട്സുകളിൽ ഓക്‌സലേറ്റുകളും ഫൈറ്റേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ധാതുക്കളുടെ ആഗിരണത്തെ തടസപ്പെടുത്തുകയും കാലക്രമേണ വൃക്കയിലെ കല്ല് രൂപപ്പെടുന്നതിന് കാരണമാകുകയും ചെയ്യുമെന്ന് ബാജ്‌വ പറഞ്ഞു.

Advertisment

നട്സുകളിൽ നാരുകൾ ധാരാളമുണ്ട്. മിതമായ അളവിൽ കഴിക്കുന്നത് ദഹനത്തിന് ഗുണം ചെയ്യും. എന്നാൽ അമിതമായി കഴിക്കുമ്പോൾ, ഗ്യാസ്, വയറിളക്കം എന്നിവയ്ക്ക് കാരണമാകുമെന്നും ബാജ്‌വ വിശദീകരിച്ചു. നട്സിലെ കൊഴുപ്പ് ദഹനത്തെ മന്ദഗതിയിലാക്കും. ചില നട്സുകളിൽ ഫൈറ്റേറ്റ്സ്, ടാന്നിൻസ് തുടങ്ങിയ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ പോഷകങ്ങളുടെ ആഗിരണത്തെ തടസപ്പെടുത്തുമെന്ന് അവർ പറഞ്ഞു.

നട്സിന്റെ ആരോഗ്യപരമായ നേട്ടങ്ങൾ ആസ്വദിക്കാൻ പ്രതിദിനം ഒരു ചെറിയ പിടി അല്ലെങ്കിൽ 28 ഗ്രാമിന് തുല്യമായ അളവിൽ കഴിക്കാനും ബാജ്‌വ നിർദേശിച്ചു. ഇങ്ങനെ കഴിക്കുന്നത് ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളുടെ ബാലൻസിന് സഹായിക്കുന്നുവെന്ന് അവർ വ്യക്തമാക്കി. 

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: