/indian-express-malayalam/media/media_files/no7D3xSwvJSIzTOuLcDr.jpg)
Credit: Freepik
കുട്ടികളിലെ സ്ക്രീൻ സമയം വളരെയധികം കൂടിയിട്ടുണ്ട്. പല കുട്ടികളും മണിക്കൂറുകളാണ് സ്ക്രീനുകൾക്ക് മുമ്പിൽ ചെലവഴിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ ജോലിക്കാരായ മാതാപിതാക്കൾതന്നെ കുട്ടികൾക്ക് ഫോണുകളോ ടാബ്‌ലെറ്റുകളോ നൽകുന്നു. എന്നാൽ, കുട്ടികളിൽ സ്ക്രീൻ സമയം കൂടുന്നത് ആരോഗ്യപരമായി വളരെയധികം ദോഷം ചെയ്യും.
സ്‌ക്രീൻ സമയം കൂടുന്നത് കുട്ടികളിൽ ശ്രദ്ധക്കുറവിന് കാരണമാകുമെന്ന് പഠനങ്ങൾ കാണിക്കുന്നു. കുട്ടികൾ ഹൈപ്പർ ആക്ടിവിറ്റി, ശ്രദ്ധക്കുറവ് ഡിസോർഡർ എന്നിവയ്‌ക്കൊപ്പം സാമൂഹിക ഇടപെടലിലും പ്രശ്‌നങ്ങൾ അനുഭവിക്കുന്നതായി ന്യൂഡൽഹിയിലെ ആകാശ് ഹെൽത്ത്‌കെയറിലെ ഒഫ്താൽമോളജി ആൻഡ് റിഫ്രാക്റ്റീവ് സർജറിയിലെ സീനിയർ കൺസൾട്ടന്റ് ഡോ.വിദ്യ നായർ ചൗധരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പല കുട്ടികളും 2 അടിയിൽ താഴെ അകലത്തിലിരുന്നാണ് ഇലക്ട്രോണിക് ഡിവൈസുകൾ കാണുന്നത്. ഇതവരുടെ കണ്ണുകൾക്ക് കേടുപാടുകൾ വരുത്തും. സ്ക്രീൻ സമയം കൂടിയതുകാരണം കുട്ടികൾ പുറത്തുള്ള ആക്ടിവിറ്റികളിൽ ഏർപ്പെടുന്നത് കുറഞ്ഞതായും ഡോ.ചൗധരി ചൂണ്ടിക്കാട്ടി. ഒരു കുട്ടി ഓൺലൈനിൽ ഹോംവർക്ക് ചെയ്യുന്ന സമയത്ത് സ്ക്രീൻ സമയം കണക്കാക്കേണ്ടതില്ല. എന്നാൽ മറ്റ് സന്ദർഭങ്ങളിൽ, ടെലിവിഷൻ കാണുന്നതോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴോ ഒരു മണിക്കൂറിൽ കൂടുതൽ അനുവദിക്കരുതെന്ന് ഡോക്ടർ നിർദേശിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.