/indian-express-malayalam/media/media_files/eYKGWU3ZFxqTrTytXBac.jpg)
ആർത്തവ ചക്രം ആരംഭിക്കുന്നതിന് ഏകദേശം ഒരാഴ്ച്ച മുമ്പ് ശരീരത്തിൽ കാർബോഹാഡ്രേറ്റ് അവശ്യമായി തുടങ്ങും
ആർത്തവ സമയത്ത് ശാരീരികവും മാനസികവുമായ ചില പ്രശ്നങ്ങൾ സ്ത്രീകൾ നേരിടാറുണ്ട്. ആർത്തവത്തിൻ്റെ അവസാന നാളുകൾ വരെ അതു നീണ്ടു നിൽക്കും. എന്നാൽ ഈ​ സമയത്ത് ശരീരത്തിന് കൂടുതൽ കാർബോഹൈഡ്രേറ്റിൻ്റെ അവശ്യമുണ്ട്. അതിനാൽ ഭക്ഷണ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്.
ആർത്തവം ആരംഭിക്കുന്നതിന് ഒരാഴ്ച് മുമ്പ് ശരീരത്തിൽ ഇൻസുലിൽ വർധനവ് ഉണ്ടാകുന്നുണ്ട്. അതിനാലാണ് പല സ്ത്രീകൾക്കും ഇക്കാലയളവിൽ മാനസികാവസ്ഥയിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്. കാർബോഹൈഡ്രേറ്റ് ഉന്മേഷവും, ഊർജ്ജവും, സന്തോഷവും നൽകുന്ന ഹോർമോണുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ സംതൃപിതയും, ശരിയായ ഉറക്കവും ലഭിക്കുന്നതിന് ഇത് സഹായിക്കുമെന്ന് പോഷക വിദഗ്ധ പൂജ പറയുന്നു.
ആർത്തവ ചക്രം ആരംഭിക്കുന്നതിന് ഏകദേശം ഒരാഴ്ച മുമ്പ് ശരീരത്തിൽ കാർബോഹാഡ്രേറ്റ് അവശ്യമായി തുടങ്ങും. അപ്പോൾ തുടങ്ങി ശരിയായ ഒരു ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. ഭക്ഷണം കഴിക്കാതിരിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.
ഭക്ഷണനിയന്ത്രണം എങ്ങനെ ആയിരിക്കണം
ആർത്തവ ചക്രത്തിൻ്റെ ആദ്യത്തെ 14 ദിവസം ഈസ്ട്രജൻ അളവിൽ വർധനവ് ഉണ്ടാകുന്നു. ഇത് ഇൻസുലിൻ്റെ സംവേദനക്ഷമതയെ സ്വാധീനിക്കുന്നു. ഇക്കാലയളവിൽ ഉപവാസമനുഷ്ഠിക്കുന്നത് ശരീരഭാരനിയന്ത്രണത്തിനും, ഉപാപചയ പ്രവർത്തനത്തേയും സഹായിച്ചേക്കാം.
ആർത്തവത്തിൻ്റെ പതിനഞ്ചു മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ഉപവാസത്തിൻ്റെ കാഠിന്യം കുറയ്ക്കുവാൻ​ ശ്രദ്ധിക്കുക. അണ്ഡോത്പാദനത്തിനു ശേഷം പ്രൊജസ്ട്രോൺ ഉയർന്ന അളവിൽ നിലനിൽക്കുന്ന കാലഘട്ടമാണിത്. അതിനാൽ അമിതമായ വിശപ്പും, ഇൻസുലിൻ പ്രതിരോധത്തിൽ കുറവും അനുഭവപ്പെട്ടേക്കാം.
ആർത്തവ ചക്രത്തിനനുസൃതമായി ഉപവാസ ശീലം ക്രമപ്പെടുത്തുന്നത് ഊർജ്ജ വ്യതിയാനങ്ങൾ നേരിടുന്നതിന് സഹായകരമാകും. എന്നാൽ ഓരോ സ്ത്രീകളുടേയും ശരീരപ്രകൃതി വ്യത്യസ്തമാണ് അതിനാൽ യോജിച്ച ഭക്ഷണ രീതി തിരഞ്ഞെടുക്കുക. യാതൊരു മുൻകരുതലുമില്ലാതെ ഇത്തരത്തിൽ ഭക്ഷണനിയന്ത്രണങ്ങൾ ശീലിക്കുന്നത് ആർത്തവ സമയത്തെ ആരോഗ്യത്തെ ബാധിക്കും. തളർച്ച പോലെയുള്ളവ അനുഭവപ്പെടാനുള്ള സാധ്യതയുണ്ടാകും. പോഷക സമ്പന്നമായ ആഹാര ശീലം പാലിക്കുക എന്നതാണ് ആർത്തവ സമയത്ത് പ്രധാനം.
Read More
- 8 മണിക്കൂറിൽ താഴെയാണോ ഉറക്കം? എങ്കിൽ കാത്തിരിക്കുന്നത് അകാലവാർധക്യം
- രാത്രിയിൽ ഉറക്കം കിട്ടുന്നില്ലേ? ഈ എളുപ്പ വിദ്യ പരീക്ഷിക്കൂ
- മഴക്കാലത്ത് അലർജി തടയാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ
- വേനൽക്കാലത്ത് ദിവസവും തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?
- ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ മധുരം അൽപം കുറച്ചോളൂ
- മഴക്കാല രോഗങ്ങൾ അകറ്റിനിർത്താം, ഈ പാനീയങ്ങൾ കുടിക്കൂ
- രോഗങ്ങളെ അകറ്റി നിർത്താം, ഈ 7 ഭക്ഷണങ്ങൾ കഴിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us