/indian-express-malayalam/media/media_files/7sQk2EtkO1dZQ7QpeTqg.jpg)
ചിത്രം: ഫ്രീപിക്
ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനപ്പെട്ട ശീലമാണ് ആവശ്യത്തിനുള്ള ഉറക്കം. 6 മുതല്‍ 8 മണിക്കൂർ വരെയാണ് മുതിര്‍ന്ന ഒരു വ്യക്തിക്ക് ഉറങ്ങാന്‍ വേണ്ട സമയം നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ 6 മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നവരാണ് ഏറെയും.
നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ ആരോഗ്യവും അവയുടെ പ്രവര്‍ത്തനവുമെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഒരു പുതിയ പഠനം തെളിയിക്കുന്നത് ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവരില്‍ ഹൃദയവുമായി ബന്ധപ്പെട്ടുള്ള രോഗസാധ്യത കൂടുതലാണെന്നാണ്. ഇന്‍സോമ്നിയ, വിഷാദം, ക്ഷീണം, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങള്‍ ഉറക്കവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കും.
പതിവായി വൈകി ഉറങ്ങുന്നത് ശരീരത്തിൻ്റെ ഹോർമോൺ ഉത്പാദനം, മെറ്റബോളിസം, ശരീര താപനില തുടങ്ങിയ അവശ്യ പ്രവർത്തനങ്ങളുടെ നിയന്ത്രണത്തെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ വൈജ്ഞാനിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും, ഏകാഗ്രത, ഓർമ്മശക്തി, മാനസിക പ്രവർത്തനങ്ങൾ എന്നിവയിൽ പ്രശനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അർധരാത്രി കഴിഞ്ഞുള്ള ഉറക്കം ശരീരത്തിൻ്റെ മെറ്റബോളിസത്തെയാണ് തടസപ്പെടുത്തുന്നത്. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിനും ഇൻസുലിൻ പ്രതിരോധത്തിനും ഉപാപചയ വൈകല്യങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു.
ഇതിനു പുറമേ അകാല വാർധക്യത്തിലേക്ക് നയിച്ചേക്കാവുന്ന ഒന്നു കൂടിയാണ് കുറഞ്ഞ സമയം മാത്രമുള്ള ഉറക്കം. ശരീരത്തിന് ശരിയായ വിശ്രമം ലഭിച്ചില്ലെങ്കിൽ ഓക്സിഡേറ്റീവ് സ്ട്രെസിലേയ്ക്കു നയിച്ചേക്കാം. ഇത് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ശരിയായ പ്രവർത്തനത്തെ ബാധിക്കും.
സ്ഥിരമായി ഇത്തരത്തിൽ വിശ്രമം ലഭിക്കാതെ വരുമ്പോൾ ശരീരത്തിൽ, പ്രത്യേകിച്ച് ചർമ്മത്തിൽ പ്രകടമായി തന്നെ വാർധക്യത്തിൻ്റെ ലക്ഷണങ്ങൾ കാണാൻ സാധിക്കുമെന്ന് ചർമ്മ വിദഗ്ധയായ ഡോ. ഹാസിയ പറയുന്നു. ചർമ്മത്തിൽ ചുളിവുകൾ, കറുത്ത പാടുകൾ എന്നിവ വന്നു തുടങ്ങാനുള്ള സാധ്യതയുണ്ട്. അതിനാൽ ശരിയായ ഉറക്കം ലഭിക്കേണ്ടത് ശരീരത്തിനും ചർമ്മത്തിനും അവശ്യമാണ്.
Read More
- രാത്രിയിൽ ഉറക്കം കിട്ടുന്നില്ലേ? ഈ എളുപ്പ വിദ്യ പരീക്ഷിക്കൂ
- മഴക്കാലത്ത് അലർജി തടയാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ
- വേനൽക്കാലത്ത് ദിവസവും തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?
- ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ മധുരം അൽപം കുറച്ചോളൂ
- മഴക്കാല രോഗങ്ങൾ അകറ്റിനിർത്താം, ഈ പാനീയങ്ങൾ കുടിക്കൂ
- രോഗങ്ങളെ അകറ്റി നിർത്താം, ഈ 7 ഭക്ഷണങ്ങൾ കഴിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.