/indian-express-malayalam/media/media_files/uploads/2021/11/sugar.jpg)
മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ അപകടത്തിലാക്കും
മധുരം ഇഷ്ടമല്ലാത്തവർ വിരളമാണ്. ദൈനംദിന ഭക്ഷണത്തിൽ മധുരം ആകാമെങ്കിലും, മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ അപകടത്തിലാക്കും. ശരീരത്തിന് ഗ്ലൂക്കോസിന്റെ രൂപത്തിൽ 5 ഗ്രാം പഞ്ചസാര മാത്രമേ ആവശ്യമുള്ളൂ. എന്നാൽ, പലപ്പോഴും അളവിൽ കൂടുതൽ പഞ്ചസാര നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു. അത് ചിലപ്പോൾ അറിഞ്ഞോ അറിയാതെയോ ആവാം.
നമ്മൾ കഴിക്കുന്ന് പല ഭക്ഷണങ്ങളിലും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടാകാം. ഇത് തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നാൽ ഒരളവിൽ കൂടുതൽ മധുരം ശരീരത്തിൽ എത്തിയാൽ സ്വാഭാവികമായ ഏതാനും ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം. ഡോ. റൂപ്പി ഇത്തരത്തിൽ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങളെക്കുറിച്ച് പറഞ്ഞു തരുന്നുണ്ട്.
നിരന്തരമായ ആസക്തിയും വിശപ്പും: അമിതമായ മധുരം ശരീരത്തിൽ എത്തിയാൽ അത് തലച്ചോറിൻ്റെ പ്രതികരണ ശേഷിയിൽ സ്വാധീനം ചെലുത്തുകയും വീണ്ടും അത് കഴിക്കാനുള്ള ആഗ്രഹവും, മധുരത്തിനോടുള്ള ആസക്തിയും വർധിപ്പിച്ചേക്കാം.
കുറഞ്ഞ ഊർജവും ഉറക്കവും: ശരീരത്തിനാവശ്യമായ അളവിൽ കൂടുതൽ പഞ്ചസാര എത്തുന്നതിലൂടെ ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് സ്വഭാവികമായ ഉറക്ക ചക്രത്തെ ബാധിക്കുന്നു.
മാനസികാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം അസ്വസ്ഥത: അമിതമായ പഞ്ചസാരയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവിലും ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്നു. ഇത് അടിക്കടി മാനസികാവസ്ഥയിലും അതിലൂടെ സ്വഭാവത്തിലും വ്യത്യാസങ്ങൾ സൃഷ്ടിച്ചേക്കാം.
കുടൽ പ്രശ്നങ്ങൾ: അമിതമായ പഞ്ചസാരയുടെ ഉപയോഗം കുടലിലെ നല്ലതും അല്ലാത്തതുമായ ബാക്ടീരിയകളുടെ പ്രവർത്തനങ്ങളിൽ വ്യതിയാനം സൃഷ്ടിച്ചേക്കാം. ഇത് വയറു വീർക്കൽ, അസ്വസ്ഥത, ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയിലേയ്ക്കു നയിച്ചേക്കാം.
ഇത്തരം ലക്ഷണങ്ങൾ എല്ലായ്പ്പോഴും ശരീരത്തിൽ എത്തുന്ന പഞ്ചസാരയുടെ അളവുമായി ബന്ധപ്പെട്ടതായിരിക്കണമെന്നില്ല. മറ്റു പല ശാരീരികാവസ്ഥകൾ, രോഗ ലക്ഷണങ്ങൾ എന്നിവയും ഈ അവസ്ഥകൾക്കു കാരണമായേക്കാം.
എന്നാൽ അമിതമായ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. വിപണയിൽ ലഭ്യമായ ഭക്ഷ്യ വസ്തുക്കൾ വാങ്ങുമ്പോൾ തീർച്ചയായും അവയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചേരുവകൾ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ബ്രൗൺ ഷുഗർ, തേൻ, കോൺ സിറപ്പ് എന്നിങ്ങനെയുള്ള ചേരുവകൾ ഒരു തരത്തിൽ പഞ്ചാസാരയുടെ സാന്നിധ്യമാണ് കാണിക്കുന്നത്. ഭക്ഷണം മുഴുവനായി കഴിക്കാൻ ശ്രദ്ധിക്കുക. പഴങ്ങളും മറ്റും ജ്യൂസ് തയ്യാറാക്കി കുടിക്കുന്ന ശീലങ്ങൾ ഒഴിവാക്കുക. ധാന്യങ്ങളുടെയും, പച്ചക്കറികളുടെയും കാര്യത്തിൽ അത് ശ്രദ്ധിക്കുക.
Read More
- മഴക്കാല രോഗങ്ങൾ അകറ്റിനിർത്താം, ഈ പാനീയങ്ങൾ കുടിക്കൂ
- രോഗങ്ങളെ അകറ്റി നിർത്താം, ഈ 7 ഭക്ഷണങ്ങൾ കഴിച്ചോളൂ
- സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ? ഈ കാര്യങ്ങൾ അറിയുക
- ഗർഭിണികൾ കുങ്കുമപ്പൂവ് കഴിക്കുന്നതിൻ്റെ ഗുണം എന്താണ്?
- ഈ 3 സൂപ്പർഫുഡുകൾ ആരോഗ്യത്തിന് ദോഷകരം
- ചായക്കൊപ്പം പലഹാരം കഴിക്കാൻ തോന്നുന്നത് എന്തുകൊണ്ട്? മറികടക്കാൻ ചില വഴികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.