scorecardresearch

സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ? ഈ കാര്യങ്ങൾ അറിയുക

അമിതമായ കഫീൻ ഉഫഭോഗം ഉത്കണ്ഠയ്ക്കും ഉറക്കമില്ലായ്മയ്ക്കും ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിനും ഇടയാക്കും

അമിതമായ കഫീൻ ഉഫഭോഗം ഉത്കണ്ഠയ്ക്കും ഉറക്കമില്ലായ്മയ്ക്കും ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിനും ഇടയാക്കും

author-image
Health Desk
New Update
health

കോഫി

ലോകമെമ്പാടുമുള്ള നിരവധി പേരുടെ ഇഷ്ട പാനീയങ്ങളിൽ ഒന്നാണ് കാപ്പി. ഉറക്കമുണർന്ന ഉടൻ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ള നിരവധി പേർ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങനെയുള്ളവർ മനസിലാക്കിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതിലൂടെ കാപ്പി പ്രിയർക്ക് അവരുടെ പ്രിയപ്പെട്ട പാനീയത്തിന്റെ പ്രയോജനങ്ങൾ ആസ്വദിക്കുന്നതിനൊപ്പം ആരോഗ്യപരമായ അപകടസാധ്യതകൾ കുറയ്ക്കാനും കഴിയും. 

Advertisment

1. കാപ്പിയുടെ അളവ് ശ്രദ്ധിക്കുക

അമിതമായ കഫീൻ ഉഫഭോഗം ഉത്കണ്ഠയ്ക്കും ഉറക്കമില്ലായ്മയ്ക്കും ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിനും ഇടയാക്കും. പ്രതിദിനം 3 അല്ലെങ്കിൽ 4 കപ്പ് അളവിൽ കഫീൻ ഉഭോഗം നിയന്ത്രിക്കുക.

2. ശരീരത്തിൽ ജലാംശം നിലനിർത്തുക

കാപ്പി ഒരു ഡൈയൂററ്റിക് ആണ്. അതായത്, ഇത് മൂത്രത്തിന്റെ ഉത്പാദനം വർധിപ്പിക്കുകയും നിർജലീകരണത്തിന് ഇടയാക്കുകയും ചെയ്യും. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്താനും കാപ്പിയുടെ ഡൈയൂററ്റിക് ഫലങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു.

3. പഞ്ചസാരയുടെ അളവ് കുറയ്ക്കുക

പഞ്ചസാര കൂടുതലായി ചേർക്കുന്നത് കാപ്പിയിലെ കലോറിയും കൊഴുപ്പും ഗണ്യമായി വർധിപ്പിക്കും. കട്ടൻ കാപ്പി അല്ലെങ്കിൽ ചെറിയ അളവിൽ കൊഴുപ്പ് കുറഞ്ഞ പാലും പഞ്ചസാരയും ഉപയോഗിക്കുക.

Advertisment

4. പകൽ വൈകിയുള്ള കാപ്പി ഒഴിവാക്കുക

വളരെ വൈകി കാപ്പി കുടിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തും. കാപ്പിയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് നല്ല ഉറക്കം നൽകും. 

5. കാപ്പിക്കൊപ്പം സമീകൃതാഹാരത്തിനും പ്രാധാന്യം കൊടുക്കുക

കാപ്പിക്ക് വിശപ്പ് അടിച്ചമർത്താൻ കഴിയും. അതിനാൽ, ചിലർ ഭക്ഷണം ഒഴിവാക്കുന്നു. കാപ്പി കുടിക്കുന്നതിനൊപ്പം സമീകൃതാഹാരം കഴിക്കുന്നുവെന്ന് ഉറപ്പാക്കുക.

6. അസ്ഥികളുടെ ആരോഗ്യം പരിഗണിക്കുക

അമിതമായ കഫീൻ കാൽസ്യം ആഗിരണത്തെ തടസപ്പെടുത്തുകയും അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കുകയും ചെയ്യും. ഭക്ഷണത്തിലൂടെയോ മരുന്നുകളിലൂടെയോ മതിയായ കാൽസ്യം കഴിക്കുന്നുവെന്ന് ഉറപ്പാക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: