/indian-express-malayalam/media/media_files/J55RH9RHelxoVf96mSbr.jpg)
Credit: Pexels
സ്ട്രോബെറി കഴിക്കുമ്പോൾ ചിലരെങ്കിലും അവയുടെ ഇലകൾ കളയാറുണ്ട്. എന്നാൽ, പഴങ്ങൾ പോലെ തന്നെ സ്ട്രോബെറിയുടെ ഇലകളും പോഷകങ്ങൾ നിറഞ്ഞതാണ്. ''സ്ട്രോബെറി കഴിക്കുമ്പോൾ അവയുടെ ഇലകളും കഴിക്കുക. പഴത്തിന് സമാനമായ അളവിൽ ഇലകളിലും പോഷകമൂല്യവുമുണ്ട്,'' ഡോ.കരൺ രാജൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
ഇലകളിൽ ആന്റിഓക്‌സിഡന്റുകളായ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി അവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ശരീരത്തിന് ഗുണം ചെയ്യുന്ന മറ്റ് പോഷകങ്ങളാലും നിറഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഴത്തിനൊപ്പം സ്ട്രോബെറി ഇലകളും കഴിക്കുന്നത് ഇരട്ടി ഗുണം നൽകുമെന്ന് ഡയറ്റീഷ്യൻ കനിക മൽഹോത്ര അഭിപ്രായപ്പെട്ടു.
സ്ട്രോബെറി ഇലകൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. പ്രതിരോധ പ്രവർത്തനത്തിന് ഈ വിറ്റാമിൻ അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ എ, കെ, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്. അവയിൽ ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സ്ട്രോബെറി ഇലകൾ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. കുടലിന്റെ ആരോഗ്യത്തിന് സഹായകരമായ ചില ഭക്ഷണ നാരുകളും സ്ട്രോബെറി ഇലകൾ നൽകുന്നുണ്ട്.
കാലെ, സ്പിനച് തുടങ്ങിയ ഇലക്കറികൾ ആന്റിഓക്സിഡന്റുകളുടെ മികച്ച സ്രോതസുകളാണെങ്കിലും സ്ട്രോബെറി ഇലകളിൽ ചില ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് എലാജിക് ആസിഡ് ഉയർന്ന അളവിലുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മിക്ക സ്ട്രോബെറി ഇനങ്ങളുടെയും ഇലകൾ കഴിക്കാൻ അനുയോജ്യമാണ്. കീടനാശിനി പേടി ഒഴിവാക്കാൻ ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്ത സ്ട്രോബെറികൾ കഴിക്കാൻ ശ്രമിക്കണമെന്നും മൽഹോത്ര നിർദേശിച്ചു.
സ്ട്രോബെറി ഇലകൾ പൊതുവെ സുരക്ഷിതമാണെങ്കിലും, എന്തെങ്കിലും അലർജിയുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കാനും ഡോ.മൽഹോത്ര പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us