/indian-express-malayalam/media/media_files/uploads/2022/12/saffron-water.jpg)
ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോഴും, പ്രസവത്തിനു ശേഷവും സ്ത്രീകൾ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ചില അബദ്ധധാരണകൾ സമൂഹത്തിൽ നിലനിന്നു പോരന്നു. അതിൽ ഒന്നാണ് ഗർഭിണികൾ കുങ്കുമപ്പൂവ് കഴിക്കണം എന്നുള്ളത്. ഗർഭസ്ഥ ശിശുവിന്റെ ചർമ്മത്തിന്റെ നിറം ഇരുണ്ട് പോകാതിരിക്കുവാൻ സ്ഥിരമായി കുങ്കുമപ്പൂവ് കഴിക്കുന്ന ഗുണം ചെയ്യുമെന്ന് കാലാകാലങ്ങളായി വിശ്വസിച്ചു പോരുന്നവരുണ്ട്. എന്നാൽ ഇത് തികച്ചും തെറ്റിദ്ധാരണയാണ്.
ശിശുവിന്റെ നിറം വർധിപ്പിക്കുന്ന തരത്തിലുള്ള യാതൊരു സവിശേഷതകളും ഇതിൽ അടങ്ങിയിട്ടില്ലെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. സുരഭി പറയുന്നു. ഇത്തരത്തിൽ അറിവ് ഉണ്ടെങ്കിലും പലപ്പോഴായി കുങ്കുമപ്പൂവ് കഴിക്കുന്നത് ഗർഭിണികൾക്ക് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നത് എന്തു കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?.
കുങ്കുമപ്പൂവിൻ്റെ ഗുണങ്ങൾ
- ധാരാളം ആൻ്റി ഓക്സിഡൻ്റ് സവിശേഷതകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം പോലെയുള്ളവയ്ക്ക് ആശ്വാസമേകും
- ഗർഭാവസ്ഥയിലായിരിക്കുമ്പോൾ മോശമാകുന്ന ദഹനവ്യവസ്ഥയ്ക്ക് ആശ്വാസമേകാൻ കുങ്കുമപ്പൂവിന് കഴിയും. പാലിൽ ഇത് കലർത്തി കുടിക്കുന്നത് ആ കാലഘട്ടത്തിൽ ഉണ്ടായേക്കാവുന്ന മലബന്ധത്തിൽ നിന്നും ആശ്വാസമേകും.
- ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നതിനാൽ ഗർഭിണികളിൽ മാനസികമായ പിരിമുറുക്കങ്ങളും സ്വഭാവ വ്യത്യാസങ്ങളും പ്രകടമായേക്കാം. കുങ്കുമപ്പൂവിന് ആൻ്റി ഡിപ്രസൻ്റ് സവിശേഷതകളുണ്ട്. ഇത് ഗർഭിണിയുടെ മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനൊപ്പം ഉത്കണ്ഠയും ശമിപ്പിക്കുന്നു.
- ഗർഭാവസ്ഥയിലെ ആദ്യത്തെ കുറച്ച് മാസങ്ങൾ ചിലരിൽ ഛർദ്ദി, ഓക്കാനം, ക്ഷീണം എന്നിവ അനുഭവപ്പെട്ടേക്കാം, പ്രത്യേകിച്ച് രാവിലെ. ചെറിയ അളവിൽ കുങ്കുമപ്പൂവ് കഴിക്കുന്നത് ഇത്തരം ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകിയേക്കാം.
- ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോഴുള്ള രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് കുങ്കുമപ്പൂവ് സഹായിച്ചേക്കാം.
- ഗർഭപാത്രത്തിൽ കുട്ടി ഓരോ ഘട്ടങ്ങളിലും വളർന്നു കൊണ്ടിരിക്കുമ്പോൾ അതിനനുസരിച്ച് ഗർഭിണിയുടെ ശരീരത്തിലെ പേശികൾ വലിയുകയും ഇതു മൂലം കാലുകൾക്കും, നടുവിനും, വയറിനും വിങ്ങലും വേദനയും അനുഭവപ്പെടുകയും ചെയ്യും. ഇത്തരം വേദനകളിൽ നിന്നും ചെറിയ തോതിലുള്ള ആശ്വാസം നൽകുന്നതിന് കുറഞ്ഞ അളവിൽ കുങ്കുമപ്പൂവ് കഴിക്കുന്നത് ഗുണം ചെയ്തേക്കാം.
- എല്ലാ ദിവസും ചെറിയ അളവിൽ കുങ്കുമപ്പൂവ് കഴിക്കുന്നത് ഹീബോഗ്ലോബിൻ്റെയും ഇരുമ്പിൻ്റേയും അളവ് വർധിപ്പിച്ചേക്കാം. ഇതിലൂടെ ഗർഭിണികൾക്ക് അനീമിയ ഉണ്ടാകുന്നത് പ്രതിരോധിക്കാൻ സാധിക്കും.
- ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന മുഖക്കുരു, പാടുകൾ എന്നിവ കുറയ്ക്കാൻ കുങ്കുമപ്പൂവിന് കഴിഞ്ഞേക്കാം.
- ശാരീരികാവസ്ഥകൾ മൂലം ഗർഭിണികൾക്ക് പ്രതിരോധശേഷി വളരെ കുറവാണ്. ബാക്ടീരിയൽ അല്ലെങ്കിൽ വൈറൈൽ രോഗങ്ങൾ പെട്ടെന്ന് പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കാൻ​ കുങ്കുമപ്പൂവിന് കഴിഞ്ഞേക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ഈ 3 സൂപ്പർഫുഡുകൾ ആരോഗ്യത്തിന് ദോഷകരം
- ചായക്കൊപ്പം പലഹാരം കഴിക്കാൻ തോന്നുന്നത് എന്തുകൊണ്ട്? മറികടക്കാൻ ചില വഴികൾ
- സ്ട്രോബെറി കഴിക്കുമ്പോൾ ഇലകൾ കളയാറുണ്ടോ? ഈ പോഷക ഗുണങ്ങൾ അറിയുക
- ശരീര ഭാരം കുറയ്ക്കണോ? കറിവേപ്പില വെള്ളം ഇങ്ങനെ കുടിച്ചോളൂ
- ദേഷ്യം നിയന്ത്രിക്കാനാകാതെ വന്നാൽ ഹൃദയാഘാതം ഉണ്ടാകുമോ?
- മധുരക്കിഴങ്ങ് വേവിച്ചത് ആരോഗ്യകരമാണോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us