/indian-express-malayalam/media/media_files/9jUbblT7g3DweCYM1h98.jpg)
Credit: Pixabay
ചിലർക്ക് പെട്ടെന്നാണ് ദേഷ്യം വരിക. അങ്ങനെയുള്ളവർ നിസാര കാര്യങ്ങൾകുപോലും ദേഷ്യപ്പെടാറുണ്ട്. ചിലർ ദേഷ്യം മൂലം കയ്യിൽ കിട്ടുന്ന വസ്തുക്കൾ വലിച്ചെറിയാറുണ്ട്. ഇങ്ങനെ പെട്ടെന്നുണ്ടാകുന്ന ദേഷ്യം ഹൃദയാഘാതത്തിന് കാരണമാകുമെന്ന് നിങ്ങൾക്ക് അറിയുമോ?. ദേഷ്യവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അടുത്തിടെ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. പെട്ടെന്ന് ദേഷ്യപ്പെടുന്നവർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം പറയുന്നു. സ്ഥിരമായി പെട്ടെന്ന് ദേഷ്യം വരുന്നവർക്ക് ഹൃദയാരോഗ്യത്തിന് ഉയർന്ന അപകടസാധ്യതയുണ്ടെന്നും പഠനം കണ്ടെത്തി.
ദേഷ്യപ്പെടുമ്പോൾ അഡ്രിനാലിൻ, എപിനെഫ്രിൻ, കോർട്ടിസോൾ തുടങ്ങിയ ചില സ്ട്രെസ് ഹോർമോണുകൾ ഉയർന്ന അളവിൽ പുറത്തുവിടുന്നു. ഇവ ആദ്യം ഹൃദയമിടിപ്പും പിന്നീട് രക്തസമ്മർദവും (ബിപി) വർധിപ്പിക്കുന്നു. ഇത് തലവേദന, ഹൃദയമിടിപ്പ്, നെഞ്ചുവേദന എന്നിവയ്ക്ക് കാരണമാകും. ഹൃദയധമനികൾ ആരോഗ്യകരമല്ലെങ്കിലോ അല്ലെങ്കിൽ ധമനികളിൽ നേരത്തെ ബ്ലോക്ക് ഉണ്ടെങ്കിലോ ഇവ കാരണം ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയുണ്ട്. അഡ്രിനാലിൻ അളവിൽ കൂടുതൽ പുറത്തുവിടുന്ന് ഹൃദയത്തിന് രക്തം നൽകുന്ന ചെറിയ ധമനികളുടെ സങ്കോചത്തിന് കാരണമാകുകയും രക്തയോട്ടം താൽക്കാലികമായി കുറയുകയും ചെയ്യും.
ചിലപ്പോൾ, അധിക അഡ്രിനാലിൻ ഹൃദയകോശങ്ങളെ നേരിട്ട് ബാധിക്കുന്നു. വലിയ അളവിൽ കാൽസ്യം കോശങ്ങളിലേക്ക് പ്രവേശിക്കുന്നത് ഇടയാക്കും. ഇത് ഹൃദയമിടിപ്പിനെ തടസപ്പെടുത്തുകയും ഹൃദയപേശികളെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇതിനെയാണ് സ്ട്രെസ് കാർഡിയോമയോപ്പതി എന്ന് വിളിക്കുന്നത്.
ദേഷ്യം നിയന്ത്രിക്കേണ്ടത് ആരൊക്കെ?
കൂടുതൽ ദേഷ്യപ്പെടുന്ന ആളുകൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 19 ശതമാനം കൂടുതലാണെന്ന് ചില ഗവേഷകർ കണ്ടെത്തി. കോമോർബിഡിറ്റികൾ (ഉയർന്ന ബിപി, കൊളസ്ട്രോൾ, പ്രമേഹം) ഉള്ളവർക്ക്, പ്രത്യേകിച്ച് ഇതിനകം ഹൃദയസംബന്ധമായ പ്രശ്നങ്ങളോ, ബൈപാസ് സർജറിയോ കഴിഞ്ഞിട്ടുള്ളവർ ദേഷ്യം നിയന്ത്രിക്കണം. യോഗയും ധ്യാനവും ശീലമാക്കിയാൽ ദേഷ്യം നിയന്ത്രിക്കാനാവും. പ്രാണായാമം പോലെയുള്ളവയും ദേഷ്യം കുറയ്ക്കാൻ സഹായിക്കും. ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ കൗൺസിലിങ് പരിഗണിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us