/indian-express-malayalam/media/media_files/g2PXIzgeOAP3vv05EG7h.jpg)
Credit: Freepik
പോഷകങ്ങളുടെ കലവറയാണ് പഴങ്ങൾ. വിറ്റാമിനുകളും നാരുകളും ആന്റിഓക്‌സിഡന്റുകളും അവയിൽ നിറഞ്ഞിരിക്കുന്നു. എന്നാൽ, എല്ലാ പഴങ്ങളും നമ്മൾ കരുതുന്നതുപോലെ അത്ര ആരോഗ്യകരമല്ല. ചില പഴങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായേക്കാം. നിങ്ങൾ വിചാരിക്കുന്നത്ര ആരോഗ്യകരമല്ലാത്ത അഞ്ച് പഴങ്ങളെ പരിചയപ്പെടാം.
ഓറഞ്ച്
ഓറഞ്ചിൽ വിറ്റാമിൻ സിയുടെ ഉയർന്ന ഉള്ളടക്കമുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്. ഓറഞ്ചുകൾ ഉയർന്ന അസിഡിറ്റി ഉള്ളതാണ്. അമിതമായി ഓറഞ്ച് കഴിക്കുന്നത് നെഞ്ചെരിച്ചിൽ അല്ലെങ്കിൽ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. വയർ സംബന്ധമായ പ്രശ്നങ്ങളുള്ളവർ ഓറഞ്ച് അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.
ലിച്ചി
ഈ പഴം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് നിറഞ്ഞതാണെങ്കിലും അവയിൽ ചില അപകടങ്ങളും മറഞ്ഞിരിക്കുന്നുണ്ട്. ലിച്ചിയിൽ ഹൈപ്പോഗ്ലൈസിൻ എ എന്ന പ്രകൃതിദത്ത വിഷവസ്തു അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയാൻ ഇടയാക്കും, പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ.
ഈന്തപ്പഴം
ഈന്തപ്പഴം പെട്ടെന്ന് ഊർജം വർധിപ്പിക്കാൻ സഹായിക്കും. അവ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കൾ നൽകുമ്പോഴും, അവയിൽ ഉയർന്ന പഞ്ചസാരയുടെ ഉള്ളടക്കമുണ്ട്. ഒരു ഈന്തപ്പഴത്തിൽ 16 ഗ്രാം വരെ പഞ്ചസാര അടങ്ങിയിരിക്കാം. ഏറ്റവും ഉയർന്ന പഞ്ചസാരയുള്ള പഴങ്ങളിൽ ഒന്നാണിത്. ഈന്തപ്പഴം പോലെയുള്ള പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ ഇടയാക്കും, പ്രത്യേകിച്ച് പ്രമേഹമുള്ളവരിലോ പ്രമേഹ സാധ്യതയുള്ളവരിലോ.
വറുത്ത തേങ്ങ
വറുത്ത തേങ്ങ പല പലഹാരങ്ങളിലും ലഘുഭക്ഷണങ്ങളിലും ഉപയോഗിക്കാറുണ്ട്. വറുത്ത തേങ്ങയിൽ കലോറിയും പൂരിത കൊഴുപ്പും കൂടുതലാണ്. വലിയ അളവിൽ കഴിച്ചാൽ ശരീരഭാരം വർധിപ്പിക്കാനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us