/indian-express-malayalam/media/media_files/ensP4zlAbWZYUeQDCGVL.jpg)
Credit: Freepik
പലർക്കും ഉണ്ടാകുന്ന അസ്വസ്ഥതയാണ് വയർ എരിച്ചിൽ. ഭക്ഷണ പദാർത്ഥങ്ങൾ പൂർണമായി ദഹിക്കാത്തതിനാണ് ഇതിനു പിന്നിലെ പ്രധാന കാരണം. വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റുകളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇവ വയർ എരിച്ചിലിന് ഇടയാക്കാം. വയർ എരിച്ചിൽ അകറ്റാനായി ചിലി സിംപിൾ ടിപ്സുകൾ ഹോളിസ്റ്റിക് ഹെൽത്ത് കോച്ച് ശാലിനി സുധാകർ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
1. വെജിറ്റബിൾ ജ്യൂസ്
വയർ എരിച്ചിലുള്ളവർ ഒരു ഗ്ലാസ് വെജിറ്റബിൾ ജ്യൂസ് കുടിച്ച് ദിവസം തുടങ്ങുക. പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന നാരുകൾക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പെട്ടെന്ന് വയർ എരിച്ചിൽ അകറ്റും. ജ്യൂസ് അരിച്ചെടുക്കാതെ വേണം കുടിക്കേണ്ടത്. അതുപോലെ ദഹനം സുഗമമാക്കുന്നതിന് ഒരു കഷ്ണം ഇഞ്ചി കൂടി ചേർക്കുക.
2. വെള്ളം
ഓരോ മണിക്കൂറിലും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ശരീരത്തിൽ നിന്ന് അമിതമായ പഞ്ചസാരയും ഉപ്പും നീക്കം ചെയ്യുന്നതിന് കരളിനെയും വൃക്കയെയും ഉത്തേജിപ്പിക്കാൻ വെള്ളം ഒരു ഡിറ്റോക്സ് പാനീയമായി പ്രവർത്തിക്കുന്നു.
3. സംസ്കരിച്ച ഭക്ഷണം ഒഴിവാക്കുക
വയർ എരിച്ചിൽ ഉണ്ടെങ്കിൽ കുറഞ്ഞത് 24 മുതൽ 48 മണിക്കൂർ വരെ പഞ്ചസാരയും സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണം ഒഴിവാക്കുക. ശരീരത്തിന് വിഷാംശം ഇല്ലാതാക്കാനും സ്വയം സുഖപ്പെടുത്താനും ഇതിലൂടെ സമയം ലഭിക്കും. ഇതിലൂടെ വയർ എരിച്ചിൽ സ്വാഭാവികമായി കുറയുകയും ചെയ്യും.
വയർ എരിച്ചിൽ കുറയ്ക്കാൻ കഴിക്കേണ്ട പച്ചക്കറികൾ
കാപ്‌സിക്കം: കാപ്‌സിക്കത്തിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. വയർ എരിച്ചിൽ കുറയ്ക്കാനും ഡീജനറേറ്റീവ് രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും.
കാരറ്റ്: കാരറ്റിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. വയർ എരിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുണ്ട്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കും.
തക്കാളി: തക്കാളിയിൽ ധാരാളം ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് വയർ എരിച്ചിൽ കുറയ്ക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും അറിയപ്പെടുന്ന ഒരു സംയുക്തമാണ്.
ഉള്ളി: ഉള്ളിയിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ക്വെർസെറ്റിൻ എന്ന സംയുക്തം ഉണ്ട്. വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- 10,000 ഇന്ത്യക്കാരിൽ ഒരാൾക്ക് മാത്രം, 40 ദിവസത്തേക്കേ സൂക്ഷിക്കാനാവൂ; ബോംബെ ബ്ലഡ് ഗ്രൂപ്പിനെക്കുറിച്ച് അറിയാം
- മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ
- തണുത്ത വെള്ളത്തിനൊപ്പം ചൂടുവെള്ളം ചേർത്ത് കുടിക്കാമോ?
- ഉറങ്ങുന്നതിനു മുൻപ് കഴിക്കാവുന്ന 5 ലഘുഭക്ഷണങ്ങളെ പരിചയപ്പെടാം
- പഴങ്ങൾ തോന്നിയതുപോലെ കഴിക്കാൻ പാടില്ല, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us