/indian-express-malayalam/media/media_files/uzLXuUS6HPfQlzoRLVwF.jpg)
Credit: Pexels
ഉറങ്ങുന്നതിനു മുൻപായി ലഘുഭക്ഷണം കഴിക്കുന്ന ശീലമുള്ള ചിലരെങ്കിലും ഉണ്ടാകാം. എന്നാൽ, അവയുടെ തിരഞ്ഞെടുപ്പുകളിൽ പ്രത്യേക ശ്രദ്ധ വേണം, പ്രത്യേകിച്ച് രാത്രിയിൽ. ചില ലഘുഭക്ഷണങ്ങൾ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കും. ഇത് രാത്രിയിൽ ഉറക്കത്തെ തടസപ്പെടുത്തും.
ശുദ്ധീകരിച്ചതും മധുരമുള്ളതുമായ ഭക്ഷണം മാനസികാരോഗ്യത്തെ മോശമായ രീതിയിൽ ബാധിക്കുന്നു. മാത്രമല്ല, നമ്മുടെ ചർമ്മത്തെയും ബാധിക്കുന്നു. അതിനാൽ, തിളങ്ങുന്ന ചർമ്മം, ഉന്മേഷം എന്നിവയോടെ രാവിലെ ഉണരാൻ ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഉറങ്ങുന്നതിനു മുൻപ് കഴിക്കാവുന്ന ആരോഗ്യകരമായ 5 ലഘുഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഏത്തപ്പഴം
ഏത്തപ്പഴത്തിൽ ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഉറങ്ങുന്നതിനു മുൻപ് കഴിക്കാവുന്ന പോഷകങ്ങൾ നിറഞ്ഞ നല്ലൊരു ലഘുഭക്ഷണമാണ്. അവ ദഹനം, ഹൃദയാരോഗ്യം, വൃക്കകളുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നു. ഉറങ്ങുന്നതിന് മുമ്പ് ഇവ കഴിക്കുന്നത് നല്ല ഊർജത്തോടെ ഉണരാൻ സഹായിക്കും.
അവോക്കാഡോ
വിറ്റാമിനുകളുടെയും ധാതുക്കളുടെയും ശക്തികേന്ദ്രമാണ് അവോക്കാഡോ. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ്. ആരോഗ്യകരമായ ജീവിതത്തിന് അവ അത്യാവശ്യമാണ്. അവോക്കാഡോകൾ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഊർജനില വർധിപ്പിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അവ മികച്ച ഭക്ഷണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഡാർക്ക് ചോക്ലേറ്റ്
ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ ഡാർക്ക് ചോക്ലേറ്റുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഡാർക്ക് ചോക്ലേറ്റുകൾ ശരീരത്തിലെ സെറോടോണിൻ വർധിപ്പിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുന്നു.
നട്സ്
അവശ്യ പോഷകങ്ങളും ധാതുക്കളും നിറഞ്ഞതാണ് നട്സ്. ഉറങ്ങുന്നതിനു മുൻപ് കഴിക്കാവുന്ന മികച്ചൊരു ലഘുഭക്ഷണമാണ്. ബദാം പോലുള്ള ചില നട്സുകളിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വാർധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചർമ്മത്തിലെ പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു. മാനസികാവസ്ഥ വർധിപ്പിക്കാനും സന്തോഷകരമായ ഹോർമോണുകൾ കൂടുതൽ പുറത്തുവിടാനും കഴിയും.
പോപ്‌കോൺ
പോപ്‌കോൺ എന്നു കേൾക്കുമ്പോൾ ആശ്ചര്യകരമായി തോന്നിയേക്കാം, പക്ഷേ അവ ഉറങ്ങുന്നതിനു മുൻപ് കഴിക്കാവുന്ന മികച്ച ലഘുഭക്ഷണമാണ്. ആന്റിഓക്‌സിഡന്റും നാരുകളും അടങ്ങിയ പോപ്‌കോൺ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us