scorecardresearch

പഴങ്ങൾ തോന്നിയതുപോലെ കഴിക്കാൻ പാടില്ല, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ഒരാളുടെ ശരീര ആരോഗ്യത്തിന് അനുസരിച്ച് ചില പഴങ്ങൾ കഴിക്കുകയും ചിലത് ഒഴിവാക്കുകയും വേണം

ഒരാളുടെ ശരീര ആരോഗ്യത്തിന് അനുസരിച്ച് ചില പഴങ്ങൾ കഴിക്കുകയും ചിലത് ഒഴിവാക്കുകയും വേണം

author-image
Health Desk
New Update
health

Credit: Pexels

ഏതു കാലാവസ്ഥയിലും കഴിക്കാൻ അനുയോജ്യമാണ് പഴങ്ങൾ. അവശ്യ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് അവ സമ്പുഷ്ടമാണ്. മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുകയും ശരീരത്തിന് ജലാംശം നൽകുകയും ചെയ്യുന്നു. എന്നാൽ, എല്ലാ പഴങ്ങളും എല്ലാവർക്കും കഴിക്കാൻ കഴിയില്ല. ഒരാളുടെ ശരീര ആരോഗ്യത്തിന് അനുസരിച്ച് ചില പഴങ്ങൾ കഴിക്കുകയും ചിലത് ഒഴിവാക്കുകയും വേണം. ആരോഗ്യത്തെ അടിസ്ഥാനമാക്കി ഏത് തരത്തിലുള്ള പഴങ്ങളാണ് കഴിക്കേണ്ടതെന്ന് ഡോ.ഡിമ്പിൾ ജംഗ്‌ദ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.

1. ദഹനപ്രശ്നങ്ങൾ

Advertisment

പതിവായി മലബന്ധം, വരണ്ട ചർമ്മം, വിശപ്പ് കുറവ് എന്നിവ അനുഭവിക്കുന്ന ഒരാളാണെങ്കിൽ ഒരു ബൗൾ നിറയെ ആവിയിൽ വേവിച്ചതോ പുഴുങ്ങിയതോ ആയ പഴങ്ങൾ കഴിച്ച് ദിവസം തുടങ്ങുക. ആപ്പിൾ, പീച്ച്, പീർ എന്നിവയുടെ തൊലി കളയുക. ഒരു പാത്രത്തിൽ, കുറച്ച് വെള്ളം എടുക്കുക. ഇതിലേക്ക് ഈ പഴങ്ങളും ബെറികളും ചെറികളും സ്ട്രോബറിയും കറുവാപ്പയും കുറച്ച് കുരുമുളക്, ഗ്രാമ്പൂ എന്നിവയും ചേർക്കുക. അതിനുശേഷം വേവിച്ചെടുക്കുക. ഈ ഫ്രൂട്ട് സ്റ്റൂ മലബന്ധത്തിൽനിന്ന് രക്ഷ നേടാനും ഉപാപയപ്രവർത്തനത്തെ മെച്ചപ്പെടുത്താനും സഹായിക്കും.

2. ചർമ്മപ്രശ്നങ്ങൾ

അസിഡിറ്റിയോ സോറിയാസിസ്, എക്സിമ, റോസേഷ്യ പോലുള്ള ചർമ്മ പ്രശ്നങ്ങൾ ഉള്ളവർ നാരങ്ങ, ഓറഞ്ച്, പുളിയുള്ള മാങ്ങ, പുളിയുള്ള മുന്തിരി തുടങ്ങി എല്ലാ സിട്രസ് പഴങ്ങളും കഴിക്കുന്നത് ഒഴിവാക്കണം.

3. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ 

Advertisment

ജലദോഷം, ചുമ, സൈനസ് അല്ലെങ്കിൽ തൊണ്ടയിൽ അണുബാധയുള്ള ആളാണെങ്കിൽ പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ കഴിച്ച് 2 മണിക്കൂർ കഴിഞ്ഞ് പഴങ്ങൾ കഴിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ജലദോഷവും ചുമയും തടയാൻ സാധിക്കും.

4. പ്രമേഹം

പ്രമേഹമുള്ളവർ നട്സുകൾക്കൊപ്പം പഴങ്ങൾ കഴിക്കണം. വാൽനട്ട്, ബദാം എന്നിവ പഴങ്ങളിൽ നിന്നുള്ള പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. ഇതിലൂടെ പഴങ്ങൾ നന്നായി ആസ്വദിക്കാൻ സാധിക്കും.

പഴങ്ങൾ ജ്യൂസാക്കി കുടിക്കാതെ മുഴുവൻ രൂപത്തിൽ കഴിക്കാനും അവർ നിർദേശിച്ചു. ശരീരത്തിന്, പ്രത്യേകിച്ച് ദഹനവ്യവസ്ഥയ്ക്ക് ഇതേറെ ഗുണം ചെയ്യും. പഴങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രവർത്തനങ്ങളെ സുഗമമാക്കും. 

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: