/indian-express-malayalam/media/media_files/NyRwXo10e8TyV4xoHjRV.jpg)
പപ്പടം
പപ്പട പ്രിയരാണ് പലരും. എണ്ണയിൽ കാച്ചിയും, അടുപ്പിൽ വെച്ച് ചുട്ടും, അങ്ങനെ പല വിധത്തിൽ പപ്പടം ഭക്ഷണയോഗ്യമാണ്. മസാല പപ്പടങ്ങളും ഇത്തരത്തിൽ കഴിക്കാറുണ്ട്. മാവ് കുഴച്ച് മായം ഒന്നും തന്നെ ചേർക്കാതെ പപ്പടം ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് വിവിധ നിറത്തിലും, പലതരം മാവ് ഉപയോഗിച്ചും, വൃത്തിഹീനമായും, മായങ്ങൾ കലർത്തിയുമാണ് പല പപ്പടങ്ങളുടേയും നിർമ്മാണം എന്ന വിവരങ്ങൾ പ്രചരിക്കുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും പപ്പടത്തെ ഭക്ഷണത്തിൽനിന്നും മാറ്റിനിർത്താൻ കഴിയാത്തതിനാൽ വാങ്ങാതിരിക്കാനുമാകില്ല. ഇങ്ങനെ വാങ്ങുന്ന പപ്പടത്തിൽ മായം കലർന്നിട്ടുണ്ടോയെന്ന അറിയാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് ഡോ. ഡാനിഷ് പങ്കുവെച്ച ഒരു വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
കടയിൽ നിന്നും പപ്പടം വാങ്ങി വീട്ടിൽ എത്തിയാൽ അതിലൊരെണ്ണം ഒരു പാത്രത്തിൽ അൽപ്പം വെള്ളമെടുത്ത് കുതിർത്തു നോക്കുക. അൽപ സമയത്തിനുള്ളിൽ തന്നെ അത് അലിഞ്ഞ് കുതിർന്നു പോകുന്നുണ്ടെങ്കിൽ മായം കലർന്നിട്ടുണ്ടാകില്ല. അത് ഉഴുന്ന് ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ഡോ. ഡാനിഷ് പറയുന്നത്.
എന്നാൽ വെള്ളത്തിൽ അലിയുകയോ കുതിർന്നു പോകുകയോ ചെയ്തില്ലെങ്കിൽ ശ്രദ്ധിക്കുക. അതിൽ രാസപദാർത്ഥങ്ങൾ ചേർന്നിരിക്കാനുള്ള സാധ്യതയുണ്ട്. ഉഴുന്ന് ഉപയോഗിച്ച് തയ്യാറാക്കുന്നതാണെങ്കിൽ നാലോ അഞ്ചോ ദിവസം മാത്രമേ പപ്പടം കേടുകൂടാതെ ഇരിക്കൂ. അതുകഴിഞ്ഞാൽ ചെറിയ ഒരു ചുവപ്പ് നിറം അതിൽ പ്രകടമായി കാണാൻ സാധിക്കും. എന്നാൽ എന്തെങ്കിലും തരത്തിൽ മായം കലർന്നിട്ടുണ്ടെങ്കിൽ ഒരു മാസം കഴിഞ്ഞാലും യാതൊരു തരത്തിലുള്ള കേടുപാടുകളും നിറ വ്യത്യാസങ്ങളും ഉണ്ടാകില്ലെന്നാണ് ഡാനിഷ് പറയുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us