scorecardresearch

ഈ പച്ചക്കറികൾ വേവിച്ചാണ് കഴിക്കേണ്ടത്, എന്തുകൊണ്ട്?

വേവിച്ച് കഴിച്ചാൽ കൂടുതൽ ആരോഗ്യ ഗുണങ്ങൾ നൽകുന്ന പച്ചക്കറികൾ ഏതൊക്കെയെന്ന് നോക്കാം

വേവിച്ച് കഴിച്ചാൽ കൂടുതൽ ആരോഗ്യ ഗുണങ്ങൾ നൽകുന്ന പച്ചക്കറികൾ ഏതൊക്കെയെന്ന് നോക്കാം

author-image
Health Desk
New Update
health

Credit: Pexels

പച്ചക്കറികൾ വേവിച്ചശേഷം പാചകം ചെയ്യുന്നത് ആരോഗ്യകരമായൊരു രീതിയാണ്. ഇങ്ങനെ ചെയ്യുന്നത് ചില പോഷകങ്ങളെ ശരീരത്തിന് ആഗിരണം ചെയ്യാൻ എളുപ്പമാക്കുന്നു. ഉദാഹരണത്തിന്, കാരറ്റ്, സ്പിനച് തുടങ്ങിയ പച്ചക്കറികൾ വേവിക്കുന്നതിലൂടെ അവയുടെ കടുപ്പമുള്ള കോശഭിത്തികളെ തകർക്കുകയും ബീറ്റാ കരോട്ടിൻ, ഇരുമ്പ് തുടങ്ങിയ ഗുണം ചെയ്യുന്ന സംയുക്തങ്ങൾ പുറത്തുവിടുകയും ചെയ്യും. മാത്രമല്ല, ധാതുക്കളുടെ ആഗിരണത്തെ തടയാൻ കഴിയുന്ന ഓക്സലേറ്റുകൾ പോലുള്ള ചില പോഷക വിരുദ്ധ ഘടകങ്ങളുടെ അളവ് കുറയ്ക്കാനും കഴിയും.

Advertisment

പോഷകങ്ങൾ പരമാവധി നേടാനും ദഹനം മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് പാചകത്തിനു മുൻപായി പച്ചക്കറികൾ വേവിക്കുന്ന ശീലം നല്ലതാണ്. വേവിച്ച് കഴിച്ചാൽ കൂടുതൽ ആരോഗ്യ ഗുണങ്ങൾ നൽകുന്ന പച്ചക്കറികൾ ഏതൊക്കെയെന്ന് നോക്കാം.

1. കാരറ്റ്

കാരറ്റ് വേവിക്കുമ്പോൾ കോശഭിത്തികളെ തകർക്കുന്നു, ബീറ്റാ കരോട്ടിന്റെ ജൈവ ലഭ്യത വർദ്ധിപ്പിക്കുന്നു, ഇത് ശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു.

2. സ്പിനച്

സ്പിനച് വേവിക്കുന്നതിലൂടെ ഓക്സാലിക് ആസിഡിനെ കുറയ്ക്കുന്നു, ഇത് കാൽസ്യം, ഇരുമ്പ് എന്നിവയുടെ ആഗിരണത്തെ തടസപ്പെടുത്തുന്നു. ഇവ എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും വിളർച്ച തടയുകയും ചെയ്യുന്നു.

Advertisment

3. ബ്രൊക്കോളി

ബ്രൊക്കോളി വേവിക്കുമ്പോൾ തൈറോയ്ഡ് പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ചില പദാർത്ഥങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇതിലൂടെ പോഷകങ്ങൾ കൂടുതൽ ആഗിരണം ചെയ്യപ്പെടും. ബ്രൊക്കോളിയിൽ വിറ്റാമിൻ സി, കെ എന്നിവ ഉയർന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി, ചർമ്മത്തിന്റെ ആരോഗ്യം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്ക് ഗുണകരമാണ്.

4. തക്കാളി

തക്കാളി വേവിക്കുന്നത് ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീന്റെ ലഭ്യത വർധിപ്പിക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

5. ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് വേവിക്കുന്നത് നൈട്രേറ്റുകളെ സംരക്ഷിക്കുന്നു, ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. 

6. ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വേവിക്കുന്നത് അവയുടെ ഗ്ലൈസെമിക് സൂചിക കുറയ്ക്കാൻ സഹായിക്കുന്നുവേവിച്ച ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി, ബി6 തുടങ്ങിയ വിറ്റാമിനുകൾ നിലനിർത്തുന്നു. അവ ഊർജം നൽകുന്നു, രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: