scorecardresearch

ചായക്കൊപ്പം പലഹാരം കഴിക്കാൻ തോന്നുന്നത് എന്തുകൊണ്ട്? മറികടക്കാൻ ചില വഴികൾ

പലപ്പോഴും ഉച്ചതിരിഞ്ഞാണ് ലഘുഭക്ഷണം കഴിക്കാനുള്ള ആസക്തി ഉണ്ടാകുന്നത്. അതിനുപിന്നിലെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

പലപ്പോഴും ഉച്ചതിരിഞ്ഞാണ് ലഘുഭക്ഷണം കഴിക്കാനുള്ള ആസക്തി ഉണ്ടാകുന്നത്. അതിനുപിന്നിലെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

author-image
Health Desk
New Update
health

Credit: Pexels

ചായക്കൊപ്പം ലഘുഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. വല്ലപ്പോഴും ഇങ്ങനെ കഴിക്കുന്നത് കുഴപ്പമില്ല. എന്നാൽ, എല്ലാ ദിവസവും ചായക്കൊപ്പം ലഘുഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പലപ്പോഴും ഉച്ചതിരിഞ്ഞാണ് ലഘുഭക്ഷണം കഴിക്കാനുള്ള ആസക്തി ഉണ്ടാകുന്നത്. അതിനുപിന്നിലെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. 

Advertisment

1.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക

ഉച്ചഭക്ഷണത്തിന് ശേഷം സമയം കഴിയുന്തോറും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ ഊർജം കൂട്ടുന്നതിന് മധുരമുള്ള എന്തെങ്കിലും കഴിക്കാനായി തോന്നും. ഇതിലൂടെ, താൽക്കാലികമായി ഊർജവും പഞ്ചസാരയുടെ അളവും കൂടുന്നു.

2. ലഘുഭക്ഷണ ശീലം

ഉച്ചയ്ക്കുശേഷം ലഘുഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ എല്ലാ ദിവസവും അത് കഴിക്കാൻ തോന്നും. വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം കുറച്ച് ബിസ്‌ക്കറ്റ് അല്ലെങ്കിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ മധുര പലഹാരം കഴിക്കുന്ന ശീലമൊക്കെ പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും.

3. പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ മുൻകൂട്ടി തീരുമാനിക്കുന്നില്ല

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും ഉച്ചഭക്ഷണം ചെറിയ അളവിൽ കഴിക്കുന്നതും പഞ്ചസാരയുടെ ആസക്തിയിലേക്ക് നയിക്കും. ദീർഘനേരം ഭക്ഷണം കഴിക്കാതിരുന്നാൽ പെട്ടെന്നുള്ള ഊർജത്തിനായി ലഘുഭക്ഷണം കഴിക്കാൻ ആസക്തിയുണ്ടാകും. 

Advertisment

4. ഉറക്ക കുറവ്

ഉറക്കവും പ്രധാന പങ്കുവഹിക്കുന്നുണ്ട്. നല്ല ഉറക്കം കിട്ടാതെ ശരീരത്തിന് ക്ഷീണം തോന്നുമ്പോൾ പെട്ടെന്നുള്ള ഊർജത്തിനായി ലഘുഭക്ഷണം കഴിക്കാൻ ഇടയാക്കും. 

ലഘുഭക്ഷണത്തോടുള്ള ആസക്തി എങ്ങനെ മറികടക്കാം?

ലഘുഭക്ഷണം ആരോഗ്യകരമായിരിക്കാൻ ശ്രദ്ധിക്കുക. പഴങ്ങൾ, ചീസ്, ഈന്തപ്പഴം, നട്സ്, തൈര് തുടങ്ങിയ ആരോഗ്യകരമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. ദിവസം മുഴുവൻ നിറയെ വെള്ളം കുടിക്കുക. നിർജ്ജലീകരണം വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് ലഘുഭക്ഷണങ്ങളോടുള്ള ആസക്തിക്ക് കാരണമായേക്കാം. ചെറിയ നടത്തം മനസിനെ ലഘുഭക്ഷണങ്ങളോടുള്ള ആസക്തിയിൽ നിന്ന് അകറ്റാൻ സഹായിക്കും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: