scorecardresearch

വേനൽക്കാലത്ത് ദിവസവും തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?

തണ്ണിമത്തൻ ജ്യൂസ് ദാഹം ശമിപ്പിക്കാൻ മാത്രമുള്ളതല്ല. അതിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞിരിക്കുന്നു

തണ്ണിമത്തൻ ജ്യൂസ് ദാഹം ശമിപ്പിക്കാൻ മാത്രമുള്ളതല്ല. അതിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞിരിക്കുന്നു

author-image
Health Desk
New Update
health

Credit: Freepik

വേനൽക്കാലത്ത് ദാഹമകറ്റാനും ശരീരത്തെ കുളിർപ്പിക്കാനും മികച്ചതാണ് തണ്ണിമത്തൻ ജ്യൂസ്. എന്നാൽ, വേനക്കാലത്ത് ദിവസവും തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ?. തണ്ണിമത്തൻ ജ്യൂസ് ദാഹം ശമിപ്പിക്കാൻ മാത്രമുള്ളതല്ല. അതിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞിരിക്കുന്നുവെന്ന് ഡയറ്റീഷ്യൻ ജി.സുഷമ പറഞ്ഞു. 

Advertisment

തണ്ണിമത്തൻ ജ്യൂസ് ഉന്മേഷദായകമായ പാനീയം ആണെങ്കിലും, രാവിലെ അല്ലെങ്കിൽ ഉച്ചതിരിഞ്ഞ്, രാവിലെ 10 നും 12 നും ഇടയിൽ കുടിക്കണമെന്ന് സുഷമ നിർദേശിച്ചു. ഇതിലൂടെ പോഷകങ്ങൾ പരമാവധി ആഗിരണം ചെയ്യാൻ സഹായിക്കും. ഊർജം വർധിപ്പിക്കുകയും പേശിവേദന അകറ്റുകയും ചെയ്യുന്നതിനാൽ വ്യായാമത്തിന് മുമ്പോ അതിനുശേഷമോ കുടിക്കാവുന്ന ഒന്നാണ് തണ്ണിമത്തൻ ജ്യൂസെന്നും അവർ പറഞ്ഞു.

തണ്ണിമത്തൻ ജ്യൂസ് മികച്ചൊരു വേനൽക്കാല പാനീയമാണെങ്കിലും മിതത്വം പ്രധാനമാണെന്നും സുഷമ വ്യക്തമാക്കി. തണ്ണിമത്തൻ ജ്യൂസിലെ സ്വാഭാവിക പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും, പ്രത്യേകിച്ച് പ്രമേഹമുള്ളവരിൽ. അതിനാൽ, വേനൽക്കാലത്ത് തണ്ണിമത്തൻ ജ്യൂസ് ദിവസവും കുടിക്കുന്നതിനു മുൻപായി നിങ്ങളുടെ ഡോക്ടറുടെ നിർദേശം തേടുക. നിങ്ങളുടെ വ്യക്തിഗത ആരോഗ്യ ആവശ്യങ്ങളെ അടിസ്ഥാനമാക്കി അവർക്ക് ഉചിതമായ നിർദേശം നൽകാൻ കഴിയുമെന്ന് സുഷമ വ്യക്തമാക്കി. 

പൊതുവെ സുരക്ഷിതമാണെങ്കിലും തണ്ണിമത്തൻ ജ്യൂസ് എല്ലാവർക്കും അനുയോജ്യമല്ലെന്നും സുഷമ പറഞ്ഞു. പ്രമേഹം, ബ്ലഡ് ഷുഗർ കുറവ്, ചർമ്മപ്രശ്നങ്ങൾ, തണ്ണിമത്തൻ അലർജിയുള്ളവർ, ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ ഈ ജ്യൂസ് ഒഴിവാക്കുന്നതാണ് ഉചിതമെന്നും സുഷമ നിർദേശിച്ചു.

തണ്ണിമത്തൻ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ഇവയാണ്.

Advertisment

നല്ല ചർമ്മം നൽകും: തണ്ണിമത്തൻ ശരീരത്തിനു മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇതിലെ ജലാംശം ചർമ്മത്തെ മൃദുലവും ശക്തവുമാക്കുന്നു. തണ്ണിമത്തനിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി കൊളാജൻ ഉൽപാദനം വർധിപ്പിക്കുകയും ചർമ്മത്തിൽ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയുകയും ചെയ്യുന്നു.

ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും: തണ്ണിമത്തൻ കലോറി കുറഞ്ഞ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ദഹനം പ്രോത്സാഹിപ്പിക്കുകയും സംതൃപ്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണങ്ങളുടെ കൂട്ടത്തിൽ മികച്ച ഒന്നായി കണക്കാക്കപ്പെടുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ഹൃദയാരോഗ്യത്തിനുള്ള ഭക്ഷണത്തിൽ ഒരു മികച്ച കൂട്ടിച്ചേർക്കലാണ്. തണ്ണിമത്തനിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കും. 

പേശി വേദന തടയുന്നു: തണ്ണിമത്തനിലെ സിട്രുലിൻ ഉള്ളടക്കം രക്തയോട്ടം മെച്ചപ്പെടുത്തുന്നു. വ്യായാമത്തിന് ശേഷമുള്ള പേശിവേദന തടയാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു. തണ്ണിമത്തൻ വ്യായാമത്തിന് ശേഷമുള്ള ഒരു മികച്ച ലഘുഭക്ഷണമാണ്.

നല്ല കാഴ്ച ശക്തിക്ക്: തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയാൻ ഇത് സഹായിച്ചേക്കാം. തണ്ണിമത്തനിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനാണ്.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: