scorecardresearch

രാത്രി 9 ൽനിന്നും വൈകിട്ട് 6 ലേക്ക് അത്താഴ സമയം മാറ്റിയാൽ സംഭവിക്കുന്നതെന്ത്?

രാത്രിയിലെ നെഞ്ചെരിച്ചിൽ, ദഹനക്കേട് തുടങ്ങിയ സാധാരണ ദഹനസംബന്ധമായ അസ്വസ്ഥതകളെ കുറയ്ക്കാനും കഴിയും

രാത്രിയിലെ നെഞ്ചെരിച്ചിൽ, ദഹനക്കേട് തുടങ്ങിയ സാധാരണ ദഹനസംബന്ധമായ അസ്വസ്ഥതകളെ കുറയ്ക്കാനും കഴിയും

author-image
Health Desk
New Update
health

Credit: :ixabay

പല കുടുംബങ്ങളിലും അത്താഴം വളരെ വൈകിയാണ് കഴിക്കുന്നത്. പലരുടെയും അത്താഴ സമയം 9 നും 9.30 നും ഇടയിലാണ്. അത്താഴ സമയം വൈകിട്ട് 6 ലേക്ക് ആരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് ഒരു ഗവേഷണ സംഘം സൂചിപ്പിക്കുന്നു. അത്താഴം വൈകി കഴിക്കുന്നത് എലികളിലും മനുഷ്യരിലും ഗ്ലൂക്കോസ് മെറ്റബോളിസം ഉൾപ്പെടെയുള്ള ഉപാപചയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ, അത്താഴം നേരത്തെ കഴിക്കുന്നതിലൂടെ അടുത്ത ഭക്ഷണത്തിന് മുമ്പുള്ള സമയദൈർഘ്യം കൂട്ടാനും രക്തത്തിലെ ഗ്ലൂക്കോസ്, ഇൻസുലിൻ സംവേദനക്ഷമത എന്നിവയിൽ സ്വാധീനം ചെലുത്തുന്നതായും 2021 ൽ നടത്തിയ പഠനം പറയുന്നു. ന്യൂട്രിയന്റ്സ് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

Advertisment

നേരത്തെയുള്ള അത്താഴം രാത്രി മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു.

അത്താഴ സമയം രാത്രി 9 അല്ലെങ്കിൽ 9.30 ൽനിന്ന് വൈകിട്ട് 6 ലേക്ക് മാറ്റിയാൽ സംഭവിക്കുന്നത് എന്താണെന്ന് ബെംഗളൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻഡറോളജിസ്റ്റ് ഡോ.പ്രണവ് ഹൊന്നാവാര ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. ''വൈകിട്ട് പെട്ടെന്ന് ഊർജം വർധിച്ചതായി നിങ്ങൾക്ക് തോന്നും. മാത്രമല്ല, രാത്രിയിലെ നെഞ്ചെരിച്ചിൽ, ദഹനക്കേട് തുടങ്ങിയ സാധാരണ ദഹനസംബന്ധമായ അസ്വസ്ഥതകളെ കുറയ്ക്കാനും കഴിയും. ഉറങ്ങുന്നതിനു മുൻപ് ദഹനപ്രക്രിയയ്ക്ക് വേണ്ടത്ര സമയം ലഭിക്കാനും ഇതിലൂടെ സഹായിക്കും.''

അത്താഴം വൈകിട്ട് 6 മണിക്ക് കഴിക്കുമ്പോൾ ഉറങ്ങുന്നതിന് മുമ്പ് നീണ്ട ഇടവേള കിട്ടുന്നു. ദഹനം നന്നായി നടക്കുന്നതിനും പോഷങ്ങൾ ആഗിരണം ചെയ്യുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന ഉറക്ക തടസങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ രാത്രിയിൽ നല്ല ഉറക്കം കിട്ടുമെന്ന് ഡോ.ശ്രീനിവാസൻ പറഞ്ഞു.

Advertisment

വൈകുന്നേരം 6 മണിക്ക് സ്ഥിരമായി അത്താഴം കഴിക്കുന്നത് നിരവധി ദീർഘകാല ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. നേരത്തെ അത്താഴം കഴിക്കുന്നത് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചില കാൻസറുകൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: