scorecardresearch

കുഞ്ഞുങ്ങൾക്ക് നല്ല ഉറക്കം കിട്ടാൻ ഏത്തപ്പഴം സഹായിക്കുമോ?

വിറ്റാമിൻ എ, വിറ്റാമിൻ സി, ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ഏത്തപ്പഴം

വിറ്റാമിൻ എ, വിറ്റാമിൻ സി, ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ഏത്തപ്പഴം

author-image
Health Desk
New Update
health

കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ വാഴപ്പഴം ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും

വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങളാൽ സമ്പന്നമായ ഏത്തപ്പഴം ആറുമാസത്തിനുശേഷം കുഞ്ഞുങ്ങൾക്ക് നൽകാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ, ഏത്തപ്പഴം അവരെ നന്നായി ഉറങ്ങാൻ സഹായിക്കുമോ?. ഏത്തപ്പഴം കുഞ്ഞുങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ഒരു സ്ലീപ് കൺസൾട്ടന്റിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 

Advertisment

ഏത്തപ്പഴത്തിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ വിശ്രമിക്കാനും ഞരമ്പുകളെ ശാന്തമാക്കാനും സഹായിക്കുന്നു. കുഞ്ഞിന് കൂടുതൽ ശാന്തമായ ഉറക്കം നൽകുന്നു. കൂടാതെ, അവയിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. അത് സെറോടോണിൻ ആയും പിന്നീട് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിനായും പരിവർത്തനം ചെയ്യുന്നു. അതിനാൽ, കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ വാഴപ്പഴം ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് പോസ്റ്റിൽ പറയുന്നു.

വിറ്റാമിൻ എ, വിറ്റാമിൻ സി, ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഏത്തപ്പഴം, മൃദുവായതും ദഹിക്കാൻ എളുപ്പമുള്ളതുമായതിനാൽ കുഞ്ഞുങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പലപ്പോഴും ഉൾപ്പെടുത്താറുണ്ട്. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ പേശികളുടെ അയവിനും മലബന്ധം ഒഴിവാക്കുന്നതിനും സഹായിക്കുന്നു, ഇത് നല്ല ഉറക്കം പ്രോത്സാഹിപ്പിക്കുമെന്ന് നവി മുംബൈയിലെ മദർഹുഡ് ഹോസ്പിറ്റൽസിലെ പീഡിയാട്രീഷ്യൻ ഡോ.സഞ്ജു സിദാറാഡി പറഞ്ഞു.

Advertisment

ഏത്തപ്പഴം സെറോടോണിൻ, മെലറ്റോണിൻ എന്നിവയുടെ ഉത്പാദനം കൂട്ടുന്നു. ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുകയും അതുവഴി നല്ല ഉറക്കം നൽകുകയും ചെയ്യുമെന്ന് ഡോ.സിദാറാഡി പറഞ്ഞു. അതേസമയം, ഏത്തപ്പഴവും കുഞ്ഞുങ്ങളിലെ ഉറക്കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങൾ പരിമിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞുങ്ങൾക്ക് ഉറക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നതിനു പകരം ഡോക്ടറെ സമീപിക്കാനും അദ്ദേഹം നിർദേശിച്ചു.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: